ഐശ്വര്യ റായിയെക്കാള്‍ ഭര്‍ത്താവിന്റെ പ്രായം ഇരട്ടി! അഭിഷേകിന്റെ പ്രായം തപ്പിയാല്‍ കിട്ടുന്ന ഉത്തരം
അഭിഷേക് ബച്ചന്റെ കുടുംബത്തിന് ഒന്നാകെ കൊറോണ വൈറസ് ബാധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ താരകുടുംബമായ ബച്ചന്‍ കുടുംബത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകളിലായിരുന്നു ആരാധകരും. അമിതാഭ് ബച്ചനും അഭിഷേകിനുമായിരുന്നു ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. പിന്നീട് ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും കൊറോണ വന്നു.
കൊവിഡ് ബാധിച്ച സമയത്തും രോഗം ഭേദമായി വീട്ടിലെത്തിയതിന് ശേഷവും തങ്ങളുടെ വിശേഷങ്ങള്‍ അഭിഷേക് ആരാധകരുമായി പങ്കുവെച്ചിരുന്നു. അതിന് മുന്‍പ് ലോക്ഡൗണ്‍ നാളുകളില്‍ തന്റെ സിനിമയെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു താരം പറഞ്ഞിരുന്നിത്. ഇപ്പോഴിതാ അഭിഷേകിന്റെ വയസുമായി ബന്ധപ്പെട്ട് രസകരമായൊരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ആരാധകര്‍.

ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായി തന്നെയെക്കാള്‍ പ്രായം കുറഞ്ഞ അഭിഷേക് ബച്ചനെയായിരുന്നു വിവാഹം കഴിച്ചത്. ഭര്‍ത്താവിനെക്കാള്‍ ഭാര്യയ്ക്ക് പ്രായം കുറവാണെന്നുള്ളത് ഇവരുടെ വിവാഹസമയത്തും അല്ലാതെയുമൊക്കെ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. എന്നാല്‍ ഗൂഗിളില്‍ നിന്നും അഭിഷേകിന്റെ വയസ് എത്രയാണെന്ന് സെര്‍ച്ച് ചെയ്യുന്നവരുടെ കണ്ണ് തള്ളുന്ന ഉത്തരമായിരിക്കും തിരികെ കിട്ടുക.
ഗൂഗിളില്‍ അഭിഷേകിന്റെ പ്രായം 73 എന്നാണ് കാണിച്ചിരിക്കുന്നത്. 1947 ഫെബ്രുവരി അഞ്ചിനാണ് ജന്മദിനമെന്നും ഇതില്‍ സൂചിപ്പിച്ചിരിക്കുന്നു. ഇതിന് തൊട്ട് താഴെ ഐശ്വര്യ റായിയുടെ പ്രായം 43 എന്നും പിതാവ് അമിതാഭ് ബച്ചന്റേത് 77 വയസെന്നുമാണ്. പിതാവിനെക്കാള്‍ കേവലം നാല് വയസ് മാത്രമാണ് മകന് കുറവുള്ളതായി കാണുന്നത്. അതേ സമയം വിക്കിപീഡിയയില്‍ അഭിഷേക് ബച്ചന്റെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്നത് 84 വയസ് ആയെന്നാണ്.

1936 ഫെബ്രുവരി അഞ്ചാണ് താരത്തിന്റെ ജന്മദിനമെന്നും ഇതില്‍ സൂചിപ്പിച്ചിരിക്കുന്നു. അങ്ങനെ എങ്കില്‍ പിതാവിനെക്കാള്‍ ആറ് വയസിന് കൂടുതലുണ്ടെന്നും പറയുന്നു. എന്ത് കൊണ്ടാണ് അഭിഷേകിന്റെ പ്രായം സംബന്ധിച്ച് ഇങ്ങനെയുള്ള വിവരങ്ങള്‍ വന്നതെന്ന കാര്യം വ്യക്തമല്ലെങ്കിലും ട്വിറ്ററിലടക്കം ഇത് വൈറലായി കൊണ്ടിരിക്കുകയാണ്.
വളരെ കുറച്ച് സമയം കൊണ്ട് അഭിഷേകിന്റെ പ്രായം സംബന്ധിച്ചുള്ള ട്രോളുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. ഐശ്വര്യ റായിയെക്കാള്‍ പ്രായം കുറവാണെന്നുള്ള കാര്യം അറിയാമെങ്കിലും താരത്തിന്റെ യഥാര്‍ഥ വയസ് എത്രയാണെന്ന് അന്വേഷിക്കുകയാണ് എല്ലാവരും. വൈകാതെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications