വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് പറച്ചിൽ, പിന്നാലെ ഡിവോഴ്സ്; കാരണം നടിയുമായുള്ള ബന്ധം?

എൺപതുകളിലും തൊണ്ണൂറുകളിലും ബോളിവുഡിൽ തരം​ഗം സൃഷ്ടിച്ച നടനാണ് ​ഗോവിന്ദ. സ്വാ​ഗ്, ആഖേയ്ൻ, കൂലി നമ്പർ വൺ, ഹീറോ നമ്പർ വൺ തുടങ്ങിയ സിനിമകളിലൂടെ വലിയ ആരാധക വൃന്ദം സൃഷ്ടിക്കാൻ ​ഗോവിന്ദയ്ക്ക് കഴിഞ്ഞു. താരപദവി നിലനിർത്താൻ പക്ഷെ ​ഗോവിന്ദയ്ക്ക് സാധിച്ചില്ല. ഒരു ഘട്ടത്തിൽ ​നടന്റെ ​ഗ്രാഫ് ഇടിഞ്ഞു. എങ്കിലും പ്രേക്ഷക മനസിൽ പഴയ സ്ഥാനം ​ഗോവിന്ദയ്ക്കുണ്ട്. ​ഗോവിന്ദയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വിവരമാണിപ്പോൾ പുറത്ത് വരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം നടനും ഭാര്യ സുനിത അഹുജയും വേർപിരിയാനുള്ള നീക്കത്തിലാണ്. വിവാഹ ജീവിതത്തിൽ ചില അസ്വാരസ്യങ്ങളുണ്ടെന്നാണ് സൂചന. മുപ്പതുകാരിയായ ഒരു മറാത്തി നടിയുമായുള്ള ​ഗോവിന്ദയുടെ അടുപ്പമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം വേർപിരിയൽ വാർത്തകളോട് ​ഗോവിന്ദയോ സുനിത അഹുജയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 37 വർഷമായി വിവാഹിതരാണ് ​ഗോവിന്ദയും സുനിത അഹുജയും. ടിന അഹുജ,. യഷ്വർധൻ അഹുജ എന്നിവരാണ് മക്കൾ.

Govinda

അടുത്തിടെ വിവാഹ ജീവിതത്തിൽ വന്ന മാറ്റത്തെക്കുറിച്ച് സുനിത അഹുജ സംസാരിച്ചിരുന്നു. രണ്ടിടത്താണ് താനും ​ഗോവിന്ദയും താമസിക്കുന്നതെന്ന് അന്ന് സുനിത തുറന്ന് പറഞ്ഞു. പഴയത് പോലെ അടുപ്പം ഇപ്പോൾ ഇല്ലെന്നും സുനിത അഹുജ അന്ന് വ്യക്തമാക്കി. മക്കൾക്കൊപ്പമുള്ള സമയത്തിന് ഞാൻ പ്രാധാന്യം നൽകുന്നു.​ ​ഗോവിന്ദ വർക്കുകളുമായി തിരക്കിലാണ്. മീറ്റിം​ഗുകൾക്ക് ശേഷം അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നു.

ജീവിത ശൈലിയിലും മുൻ​ഗണനകളിലും വന്ന മാറ്റം ഞങ്ങൾക്കിടയിൽ വൈകാരികമായ അകലമുണ്ടാക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം ശാന്തമായ സമയത്തിന് ഞാൻ പ്രധാന്യം നൽകുന്നു. എന്നാൽ ​ഗോവിന്ദ മറ്റുള്ളവരോട് ദീർഘമായ സംഭാഷണങ്ങൾക്ക് താൽപര്യപ്പെടുന്നു. ​ഗോവിന്ദയ്ക്കൊപ്പം നല്ല നിമിഷങ്ങൾ പങ്കിടാൻ ആ​ഗ്രഹമുണ്ട്. എന്നാൽ തിരക്കാണ്. അടുത്ത ജന്മത്തിൽ തന്റെ ഭർത്താവാകരുതെന്ന് ​ഗോവിന്ദയോട് പറയാറുണ്ടെന്നും അന്ന് തമാശയോടെ സുനിത പറഞ്ഞു.

Govinda

എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഒന്നിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് ഇരുവരും. ​ഗോവിന്ദയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടാകുമെന്ന് ആശങ്കയുണ്ടെന്നും അന്ന് സുനിത പറഞ്ഞിരുന്നു. മുമ്പ് ബന്ധമുണ്ടാകാൻ മാത്രം സമയം അദ്ദേഹത്തിനില്ലായിരുന്നു. എന്നാൽ ഇന്ന് അതിന് സാധ്യതയുണ്ടെന്ന് സുനിത തുറന്ന് പറഞ്ഞു. തന്റെ പതിനെട്ടാം വയസിലാണ് സുനിത ​ഗോവിന്ദയെ വിവാഹം ചെയ്യുന്നത്.

രണ്ട് വീടുകളിലാണ് താമസിക്കുന്നതെന്ന് തുറന്ന് പറഞ്ഞിട്ട് രണ്ട് മാസത്തോടടുക്കവെയാണ് വേർപിരിയുന്നെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. 60 കാരനാണ് ​ഗോവിന്ദ. അന്ധവിശ്വാസമാണ് ​ഗോവിന്ദയുടെ കരിയറിനെ തകർത്തതെന്ന് ബോളിവുഡിൽ സംസാരമുണ്ട്. സിനിമകൾ തെരഞ്ഞെടുക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു.

ഇതിനൊപ്പം സെറ്റിൽ വെെകിയെത്തുന്നതും മറ്റും കരിയറിനെ ബാധിച്ചു. രണ്ടായിരത്തിന്റെ തുടക്കത്തോടെയാണ് ​ഗോവിന്ദയ്ക്ക് വീഴ്ചകളുണ്ടാകുന്നത്. നടന്റെ പല സിനിമകളും പരാജയപ്പെട്ടു. സഹനായക വേഷങ്ങളിലേക്ക് ​ഗോവിന്ദ ഒതുങ്ങി. രം​ഗീല രാജയാണ് ​ഗോവിന്ദയുടെ അവസാന തിയറ്റർ റിലീസ്. 2019 ൽ പുറത്തിറങ്ങിയ ചിത്രം കനത്ത പരാജയമായിരുന്നു.

More from Filmibeat

Read more about: govinda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X