ആ നടിയ്‌ക്കൊപ്പം പ്രണയരംഗം ചെയ്യാന്‍ ബുദ്ധിമുട്ടി; പില്‍ക്കാലത്ത് ഇരുവരും പ്രണയത്തിലായെന്ന വാര്‍ത്തയും വന്നു
ബോളിവുഡ് നടന്‍ ഗോവിന്ദ അടുത്തിടെ ഡാന്‍സ് ദിവാനേ എന്നൊരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി പങ്കെടുത്തിരുന്നു. ഈ ഷോ യില്‍ വെച്ച് തന്റെ അരങ്ങേറ്റ സിനിമയില്‍ റൊമാന്റിക് സീന്‍ ചെയ്യാന്‍ മടിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ്. അതിനുള്ള കാരണവും സെറ്റിലുണ്ടായ രസകരമായ താരം വ്യക്തമാക്കുന്നുണ്ട്.
എന്റെ ആദ്യ സിനിമയുടെ ചിത്രീകരണം ഇപ്പോഴും ഓര്‍മ്മയുണ്ട്. ഞാനൊരു റൊമാന്റിക് സീന്‍ നീലത്തിനൊപ്പം ചെയ്തിരുന്നു. പക്ഷേ എനിക്കത് ചെയ്യാന്‍ സാധിച്ചില്ല. ഇത് കണ്ട് സരോജ് ഖാന്‍ എന്നെ പിടിച്ച് ഒരു മൂലയിലേക്ക് കൊണ്ട് പോയി ഏതെങ്കിലും പെണ്‍കുട്ടിയുമായി മുന്‍പ് പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ഇല്ലെന്ന് പറഞ്ഞു. പിന്നാലെ തന്നെ എങ്ങനെയാണ് റൊമാന്റിക് രംഗം ചെയ്യേണ്ടതെന്ന് പഠിപ്പിച്ച് തരാന്‍ അവരുടെ അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍മാരില്‍ ഒരാളോട് ആവശ്യപ്പെട്ടതായും താരം പറയുന്നു.

അതിന് ശേഷം ഏറെ കാലം ഗോവിന്ദും നീലവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നീലം ഒരിക്കല്‍ പോലും അതിനെ കുറിച്ച് പ്രതികരിച്ചില്ല. മികച്ച ജോഡികളായിരുന്ന ഇരുവരും ഒരുമിച്ച് പതിനാലോളം സിനിമകളില്‍ നായിക, നായകനായി അഭിനയിച്ചിരുന്നു. സമാനമായ രീതിയില്‍ നടി റാണി മുഖര്‍ജിയെ കുറിച്ചും വാര്‍ത്ത വന്നിട്ടുണ്ട്.
സാരിയിലും മേഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങി നടി റോഷ്നി ഹരിപ്രിയൻ, ഫോട്ടോസ്
Recommended Video
ഗോവിന്ദിനൊപ്പം ഒന്നിലധികം സിനിമകളില്‍ അഭിനയിച്ചതിന് പിന്നാലെയാണ് റാണി മുഖര്‍ജിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. അതിന് മുന്‍പ് തന്നെ ഗോവിന്ദ് വിവാഹിതന്‍ ആയിരുന്നെങ്കിലും റാണിയ്ക്ക് വേണ്ടി ഒത്തിരി കാശ് മുടക്കിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ റാണി ഈ വാര്‍ത്ത നിരസിക്കുകയായിരുന്നു.


Click it and Unblock the Notifications











