വിശ്വാസമില്ലെങ്കില്‍ വേണ്ട,പരിഹസിക്കല്‍ ഒഴിവാക്കണം! അവതാര്‍ ട്രോളുകള്‍ക്കെതിരെ ഗോവിന്ദ
ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ അവതാറുമായി ബന്ധപ്പെട്ട് നടന്‍ ഗോവിന്ദ നടത്തിയ വെളിപ്പെടുത്തല്‍ നേരത്തെ വൈറലായിരുന്നു. 2009ല്‍ റിലീസ് ചെയ്ത സിനിമയ്ക്കായി സംവിധായകന്‍ ജെയിംസ് കാമറൂണ്‍ തന്നെ സമീപിച്ചിരുന്നതായും എന്നാല്‍ താന്‍ വേണ്ടെന്നു വെക്കുകയായിരുന്നുവെന്നും ആണ് ഗോവിന്ദ പറഞ്ഞത്. അവതാര്‍ എന്ന പേര് താനാണ് സംവിധായകനോട് നിര്‍ദേശിച്ചതെന്നും അത് സൂപ്പര്‍ ഹിറ്റാകുമെന്ന് മുന്‍പ് പറഞ്ഞിരുന്നതായും ഗോവിന്ദ തുറന്നുപറഞ്ഞിരുന്നു.

വെളിപ്പെടുത്തലിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ നിന്നും വലിയ രീതിയിലുളള ട്രോളാക്രമണം ആയിരുന്നു ഗോവിന്ദയ്ക്ക് നേരിടേണ്ടി വന്നത്. അവതാറിന്റെ രൂപത്തില്‍ നീല നിറവും നീളന്‍ മുടിയുമാക്കി നിരവധി പേരാണ് താരത്തെ പരിഹസിച്ചത്. ഗോവിന്ദയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന ട്രോളുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.
അതേസമയം ട്രോളുകള്‍ കൂടിയതോടെ ഒരഭിമുഖത്തില്‍ ഇതേക്കുറിച്ച് ഗോവിന്ദ പ്രതികരിച്ചിരുന്നു. പറഞ്ഞതില്‍ തന്നെ ഉറച്ചുനിന്ന നടന്‍ തന്റെ വാക്കുകള്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ആളുകള്‍ക്ക് അവകാശമുണ്ടെന്ന് തുറന്നുപറഞ്ഞു. "എന്നെ പോലൊരാള്‍ കാമറൂണിന്റെ ചിത്രം നിരസിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ അമ്പരക്കും. ഇവരൊക്കെ എവിടെനിന്ന് വരുന്നവരാണെന്നും എനിക്ക് അറിയാം.
ആളുകളുടെ ചിന്തയെ ബഹുമാനിക്കുന്നു. അവര്‍ക്ക് എന്ത് അഭിപ്രായം വേണമെങ്കിലും പറയാം. എന്നാല്‍ തനിക്ക് എങ്ങനെ ഈ ഓഫര്‍ കിട്ടി എന്ന് കടന്നുചിന്തിക്കുന്നത് മോശമാണ്. എനിക്കതിന് അര്‍ഹതയില്ലെന്നാണ് ചിലരുടെ സംസാരം. ചായക്കടക്കാരന്‍ എങ്ങനെ വലിയ ആളാകുന്നു, ടിവി താരങ്ങള്‍ എങ്ങനെ സിനിമയിലെത്തുന്നു. അതുപോലെ തന്നെയാണ് ഇവിടെയും. നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ വേണ്ട. എന്നാല്‍ ഇതുപോലുളള പരിഹാസങ്ങള്‍ ഒഴിവാക്കണം. അഭിമുഖത്തില്‍ ഗോവിന്ദ തുറന്നുപറഞ്ഞു.


Click it and Unblock the Notifications











