അങ്ങനെ ഗോവിന്ദയ്ക്കും സിക്‌സ് പാക്ക്
ഗോവിന്ദയ്ക്കും സിക്‌സ് പാക്ക്. പ്രായം അറുപത് ആയിട്ടും ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബോളിവുഡ് താരം ഗോവിന്ദ സിക്‌സ് പാക്കിലും എത്തി. ബോളിവുഡിലെ കിങ് ഖാന്‍മാരെ എല്ലാം വെല്ലുവിളിച്ചു കൊണ്ടാണ് സൂപ്പര്‍ താരം പുതിയ ചിത്രം ആയ ഹാപ്പി എന്‍ഡിങ്ങിലൂടെ പുതിയ ഗെറ്റപ്പില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. ഗോവിന്ദയില്‍ നിന്ന് ഇങ്ങനെ ഒരു കാഴ്ച ആരും പ്രതീക്ഷിച്ചിട്ടില്ല. തിയറ്ററില്‍ നിന്നും സിനിമ കണ്ട് പുറത്തു ഇറങ്ങുന്ന പെണ്‍ മഹതികള്‍ക്ക് ഗോവിന്ദയെ കുറിച്ച് വര്‍ണ്ണിക്കാനേ നേരം ഉള്ളൂ.
കുറേ കാലം സിനിമയില്‍ നിന്നും വിട്ടു നിന്ന താരം മികച്ച വരവ് തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇനിയിപ്പോള്‍ സിനിമകള്‍ ഒന്നും ഇല്ലാതെ വീട്ടിരുന്നപ്പോള്‍ രൂപം മാറിയാലോ എന്ന് താരം വിചാരിച്ചു കാണും. പുതിയ കാലഘട്ടത്തിന് അനുസരിച്ച് ചില പരീക്ഷണം നടത്തിയാലോ എന്നും വിചാരിച്ചു കാണാം. എന്തായാലും പരീക്ഷണം മോശം ആയില്ല.

സെയിഫ് അലിഖാന്‍, ഇലിയാന ഡിക്രൂസ് എന്നിവരുടെ കൂടെ ആണ് ഹാപ്പി എന്‍ഡിങ്ങില്‍ ഗോവിന്ദ എത്തിയത്. നമ്മുടെ കിങ് ഖാന്‍ ഷാറൂഖ് ഖാനും മസില്‍ മാന്‍ സല്‍മാനും ഹൃത്വിക് റോഷനും എല്ലാം ഇതൊരു വെല്ലുവിളി ആകാതിരിക്കില്ല.
കാര്യങ്ങള്‍ ഇത്രയൊക്കെ എത്തിയാലും അതിന് പിറകെ പാപ്പരാസികളും പുറകെ ഉണ്ടാകുമല്ലോ. ഈ പ്രായത്തില്‍ ഗോവിന്ദയുടെ സിക്‌സ് പാക്ക് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ആണെന്നാണ് പറച്ചില്‍. പാവം ഗോവിന്ദ ഇതെങ്ങനെ സഹിക്കും. ഏക് ഥാ ടൈഗറില്‍ സല്‍മാന്റെ സിക്‌സ് പാക്ക് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ആണെന്ന വാര്‍ത്ത ആണ് താരത്തിന് ഇപ്പോള്‍ വില്ലന്‍ ആയിരിക്കുന്നത്.


Click it and Unblock the Notifications