twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗോവിന്ദയുടെ മകള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു

    By Mithra Nair
    |

    ബോളിവുഡില്‍ മറ്റോരു താരപുത്രി കൂടി ഹിന്ദി സിനിമയില്‍ അരങ്ങേറുന്നു. ബോളിവുഡ് നടന്‍ ഗോവിന്ദയുടെ മകളാണ് ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സമീപ് കാങ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡിയായ സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍ഡ് എന്ന സിനിമയിലൂടെ ടീന അഹൂജയുടെ അരങ്ങേറ്റം.

    നര്‍മദ എന്നാണ് പേരെങ്കിലും ടീന അഹൂജ എന്ന പേരിലാണ് ഗോവിന്ദയുടെ മകള്‍ അരങ്ങേറ്റം കുറിക്കുന്നത്. ഗിപ്പി ഗ്രേവാളും ടീനയുടെ നായകനായി ബോളിവുഡില്‍ ചുവട് വയ്ക്കുന്നു.

    govinda-teena.jpg

    വിവാഹം,ബന്ധം വേര്‍പിരിയല്‍ തുടങ്ങിയ കാര്യങ്ങളെ ആസ്പദമാക്കിയാണ് സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍ഡ് ഒരുക്കുന്നത്.ധര്‍മേന്ദ്ര, രതി അഗ്‌നിഹോത്രി, ഗീത ബസ്ര, സഞ്ജയ് മിശ്ര, വിജയ് റാസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ജൂലായില്‍ ചിത്രം റിലീസിനെത്തും.

    കോമഡി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് ഗോവിന്ദ. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മകളുടെ അഭിനയത്തെ ഹിന്ദി സിനിമാലോകം ആകാംക്ഷയോടെയാണ് കാണുന്നത്.

    English summary
    Govinda's daughter Tina Ahuja and Gippy Grewal, a well-known face in Punjabi films, will be seen making their Bollywood debuts in director Smeep Kang's forthcoming romcom titled Second Hand Husband.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X