പെണ്‍കുട്ടികള്‍ സെക്‌സിയാകണമെന്ന് മുത്തശ്ശി പറഞ്ഞു: റിയ, റീമ
ഇത്രയും ഗ്ലാമറസകാനുള്ള കാരണമെന്താണെന്ന് റിയ സെന്നിനോടും സഹോദരി റീമസെന്നിനോടും ചോദിച്ചു നോക്കൂ. ഉത്തരം കേട്ടാല്‍ ഒന്നമ്പരക്കും കാരണം പെണ്‍കുട്ടികളായാല്‍ സെക്‌സിയായിരിക്കണമെന്നാണത്രേ ഇവരുടെ മുത്തശ്ശി സുചിത്ര സെന്നിന്റെ അഭിപ്രായം.
മുത്തശ്ശി ഇടക്കിടെ പേരക്കുട്ടികളെ ഇക്കാര്യം ഓര്‍മ്മിപ്പിക്കാറുമുണ്ട്. മുത്തശ്ശിയുടെ ഉപദേശം തങ്ങളിരുവരും വളരെ ഗൗരവത്തോടെതന്നെയാണ് കണക്കിലെടുത്തിരിക്കുന്നതെന്നാണ് റിയയും റീമയും പറയുന്നത്.
ഞങ്ങള്‍ ഗ്ലാമര്‍ പ്രദര്‍ശനത്തേക്കാളേറെ ഗൗരവമേറിയ വേഷങ്ങള്‍ ചിലസിനിമകളിലൊക്കെ ചെയ്‌തിട്ടുണ്ട് അതിനൊപ്പം ഗ്ലാമറസായ വേഷങ്ങള്‍ ലഭിയ്‌ക്കുമ്പോള്‍ എന്തിന് വേണ്ടെന്നുവെയ്‌ക്കണം. ഇപ്പോള്‍ചെയ്യുന്ന രീതിയിലുള്ള വേഷങ്ങള്‍ കൊണ്ടുതന്നെ ഞാന്‍ പൂര്‍ണ്ണതൃപ്‌തയാണ്- റിയ പറയുന്നു.
ചിലചിത്രങ്ങളില്‍ ഞാന്‍ സീരിയസായ വേഷങ്ങള്‍ ചെയ്‌തു. പക്ഷേ പ്രേക്ഷകരുടെ മനസ്സില്‍ എന്റെ ഗ്ലാമറസായ ചിത്രാമാണ് തങ്ങിനില്‍ക്കുന്നത്. എന്റെ ഈ പ്രായത്തില്‍ എന്തിനാണ് കൂടുതല്‍ ഗൗരവമേറിയ വേഷങ്ങള്‍ ചെയ്യുന്നത് അതൊക്കെ പിന്നീടാവാം- ഇതാണ് റീമയുടെ പക്ഷം.
പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ചോദിച്ചാല്‍ അത്തരമൊരു കമിറ്റ്‌മെന്റിനെക്കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടില്ല എന്നാണ് റിയ പറയുന്നത്. എന്നാല്‍ റീമയാകട്ടെ കുറേക്കൂടിതാത്വികമായി ഇതിനെക്കുറിച്ച് സംസാരിയ്‌ക്കുന്നു ഞാനൊരിക്കലും സ്‌നേഹം ഉണ്ടാക്കാന്‍ ശ്രമിക്കില്ല, അത് സംഭവിക്കേണ്ടതാണ്- ഇതാണ് റീമയുടെ ഉത്തരം.
എന്നാല്‍ റിയയ്‌ക്കുവേണ്ടി ഒരു വരനെ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ മാനദണ്ഡങ്ങള്‍ നോക്കുമെന്ന ചോദ്യത്തിന് ഒരു സമ്പന്നനും സുന്ദരനും അവളായി ജീവിയ്‌ക്കാന്‍ അനുവദിയ്‌ക്കുന്നവനുമായ ഒരു വരനെ തിരഞ്ഞെടുക്കുമെന്നാണ് റീമ പറയുന്നത്. പക്ഷേ എനിയ്‌ക്കുവേണ്ടിയാണെങ്കില്‍ നര്‍മ്മബോധത്തന് തന്നെയായിരിക്കും പ്രാധാന്യം നല്‍കുകയെന്നും റീമ പറയുന്നു.


Click it and Unblock the Notifications