സിനിമ സ്റ്റൈലിൽ രൺവീർ ജനങ്ങൾക്കിടയിലേയ്ക്ക് എടുത്തു ചാടി!! ചാട്ടം പിഴച്ചു, പിന്നെ സംഭവിച്ചത്, കാണൂ

തന്റെ പ്രകടനം കഴിഞ്ഞ്, കാണികളുടെ ഇടയിലേയ്ക്ക് സിനിമാ സ്‌റ്റൈലില്‍ താരം എടുത്തുചാടി

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് രൺവീർ സിങ്. തുടക്കം മുതലെ മികച്ച പ്രേക്ഷക സ്വീകാര്യതായാണ് താരത്തിന് ലഭിച്ചിരുന്നത്. കഥാപാത്രത്തിനായി എന്ത് റിസ്ക്കും ഏറ്റെടുക്കാൻ താരത്തിന് ഒരുമടിയുമില്ലെന്നുള്ള ബോളിവുഡിൽ എല്ലാവർക്കും അറിയാവുന്നതാണ്.

ranveer

എന്നാൽ‌ ഇപ്പോൾ സോഷ്യൽ മീഡ്യയിൽ വൈറലാകുന്നത് താരത്തിന്റെ പറ്റിയ വൻ അബദ്ധമാണ്. പ്രേക്ഷകരെ കൈയിലെടുക്കാൻ വേണ്ടി ഏതറ്റംവരെ പോകാനും താരത്തിന് ഒരു മടിയുമില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അത്തരത്തിലുള്ള വീഡിയോയാണ്.. ഗല്ലി ബോയ‌ിയുടെ പ്രെമോഷനായി എത്തിയപ്പോഴാണ് താരത്തിന് അബദ്ധം പിണഞ്ഞത്. സിനിമാ സ്റ്റൈലിൽ എടുത്ത ചാടിയ ചാട്ടമാണ് പിഴച്ചത്. താരത്തിനെ പിടിക്കാൻ ആരാധകർക്ക് കഴിഞ്ഞില്ല. താരത്തിന്റെ സിനിമാ സ്റ്റൈലിലുള്ള വീഴ്ച ചെറിയ അപകടം സൃഷ്ടിച്ചിരുന്നു. ഒരു യുവതിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

താരത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. രൺവീറിന്റെ കുട്ടികളി ഇനിയെങ്കിലും നിർത്തണമെന്ന് ഒരു കൂട്ടർ പറയുന്നുണ്ട്. ഇനി ഇതുപോലെ ചാടുമ്പോൾ ദീപികയെ ആൾകുട്ടത്തിൽ കൊണ്ട് നിർത്തണമെന്ന് പരിക്കേറ്റ യുവതിയുടെ ആൺസുഹൃത്ത് താരത്തിനോട് ആവശ്യപ്പെടുന്നുണ്ട്. ഗല്ലി ബോയിയുടെ പ്രെമോഷൻ ഭാഗമായി ഇതിനു മുൻപും താരം ഇതുപോലെ ചാടിയിട്ടുണ്ട്. അതാണ് കഴിഞ്ഞ ദിവസവും താരം ആവർത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X