»   » ബിപാഷ ബസു തന്റെ വിവാഹത്തിന് ക്ഷണിക്കാത്ത ഒരേ ഒരാള്‍ ആരായിരിക്കും?

ബിപാഷ ബസു തന്റെ വിവാഹത്തിന് ക്ഷണിക്കാത്ത ഒരേ ഒരാള്‍ ആരായിരിക്കും?

Posted By: Sanviya
Subscribe to Filmibeat Malayalam


ബോളിവുഡ് താരം ബിപാഷ ബസുവിന്റെ വിവാഹത്തിനുള്ള ഡേറ്റ് തീരുമാനിച്ചു കഴിഞ്ഞു. ഏപ്രില്‍ 30നാണ് കാമുകന്‍ കരണ്‍ സിംഗ് ഗ്രോവറുമായുള്ള വിവാഹ ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം ക്ഷണിച്ചുക്കൊണ്ടുള്ള വിവാഹമാണെന്ന് പറഞ്ഞിരുന്നു. എങ്കിലും തന്റെ സുഹൃത്തുക്കളെ എല്ലാവരെയും തന്നെ ബിപാഷ ക്ഷണിച്ചു. പക്ഷേ ഒരാളെ മാത്രം ക്ഷണിച്ചിട്ടില്ല.

അത് മറ്റാരുമല്ല ബിപാഷയുടെ മുന്‍ കാമുകന്‍ ജോണ്‍ എബ്രഹാമിനെ തന്നെ. വിവാഹത്തിന് ബിപാഷ മറ്റ് മുന്‍ കാമുകന്മാരെ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. എന്നിട്ടും ജോണ്‍ എബ്രാഹിമിനെ ക്ഷണിക്കാത്തതാണ് ഇപ്പോള്‍ സംസാരമായത്. കാരണം മറ്റൊന്നുമല്ല ജോണ്‍ എബ്രിഹാമിനോടുള്ള ദേഷ്യം ഇപ്പോഴും ബിപാഷയ്ക്ക് കുറഞ്ഞിട്ടില്ല. മുമ്പൊക്കെ ജോണ്‍ എബ്രഹാം പങ്കെടുക്കുന്ന പൊതു ചടങ്ങിലൊന്നും ബിപാഷ ബാസു പങ്കെടുത്തിരുന്നില്ല. പല കാരണം പറഞ്ഞ് ഒഴിവാകുകയായിരുന്നു പതിവ്.

bipashabasu

ദിനോമോറിയയുമായി പ്രണയത്തിലായിരുന്ന സമയത്താണ് ജോണ്‍ എബ്രാഹമുമായി ബിപാഷ അടുപ്പത്തിലാകുന്നത്. അതിന് ശേഷം ദിനോമോറുമായി പിരിയുകെയും സുഹൃത്ത് ബന്ധം നിലനിര്‍ത്തി പോരുകെയുമായിരുന്നു. ഇപ്പോഴത്തെ കാമുകന്‍ കരണ്‍ സിംഗ് ഗ്രോവറുമായുള്ള വിവാഹം ബിപാഷ ആദ്യം പറഞ്ഞത് ദിനോമോറിനോടാണത്രേ. കഴിഞ്ഞ ദിവസമാണ് നടി ബിപാഷ ബാസു തന്റെ വിവഹത്തെ കുറിച്ച് പുറത്ത് വിട്ടത്.

English summary
Guess who has not been invited to Bipasha Basu’s wedding.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam