ഷാരൂഖിന്റെ മകന്‍ ചൂലെടുത്തു!
നാട് നന്നായാലേ വീടു നന്നാവൂ എന്നല്ലേ. പല സെലിബ്രേറ്റികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരതിന്റെ ഭാഗമായി നാട് നന്നാക്കാന്‍ ഇറങ്ങി. എന്നാല്‍ ഒരു കുഞ്ഞ് സെലിബ്രേറ്റി തന്റെ സ്വച്ഛ് ഭാരത് തുടങ്ങിയത് വീട്ടില്‍ നിന്നു തന്നെയാണ്.
ഷാരൂഖ് ഖാന്‍ ഇളയ മകന്‍ അബ് റാമാണം മോദിയ്ക്ക് പിന്തുണയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അബ് റാം ചൂലുമായി നില്‍ക്കുന്ന ഫോട്ടോ ട്വീറ്ററിലൂടെ പങ്ക് വച്ചത് ഷാരൂഖ് ഖാന്‍ തന്നെയാണ്.

ചെറുപ്പം മുതലേ ശുചിത്വ ഭാരതം സ്വപ്‌നം കണ്ടുവളരുന്ന കുട്ടിയാണ് അബ് റാമെന്ന് ഫോട്ടോയ്ക്ക് അടിയ്ക്കുറിപ്പായി ഷാരൂഖ് എഴുതി. അപ്പോഴേക്കും നാലായിരത്തിലധികം പേര്‍ ഫോട്ടോ റീ ട്വീറ്റ് ചെയ്തു.
നേരത്തെ അബ് റാമിന്റെ പല ഫോട്ടോകളും ഷാരൂഖ് ആരാധകര്‍ക്ക് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം ഏറ്റവും മനോഹരമാണ് ഈ ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications