കെട്ടിപിടിക്കാനോ ചുംബിക്കാനോ പാടില്ല! കൊറോണ കാരണം സിനിമകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇതൊക്കെയാണ്
കൊവിഡ് 19 വ്യാപകമായി കൂടി വരികയാണ്. ഓരോ ദിവസം കൂടുംതോറും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാസങ്ങളായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇപ്പോഴും കടുത്ത നിബന്ധനകളോടെ തുടരുകയാണ്. ചിലയിടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മുടങ്ങി പോയ പല സിനിമകളും സീരിയലുകളുമെല്ലാം ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്.
അകലം പാലിച്ചും മറ്റ് കൊവിഡിനെതിരെയുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഷൂട്ടിങ്ങിനുള്ള അനുമതി കൊടുത്തിരിക്കുന്നത്. ബോളിവുഡിലും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. നേരത്തെ ചിത്രീകരിച്ചിരുന്നത് പോലെ ഒരുപാട് ആളുകളെ നിരത്തി നിറത്തിയുള്ള ഇതിഹാസ ഗാനരംഗങ്ങളൊക്കെ മറക്കേണ്ടി വരും. ഒരു ഓര്‍ക്കസ്ട്ര ടീമിനൊപ്പം വര്‍ക്ക് ചെയ്യുക.

ഷേക്ക് ഹാന്‍ഡ് കൊടുക്കാനോ, കെട്ടിപിടിക്കാനോ, ചുംബന രംഗങ്ങളില്‍ അഭിനയിക്കാനോ പാടില്ല. തുടങ്ങി വളരെ കര്‍ശനമായ നിബന്ധനങ്ങളാണ് ഗില്‍ഡ് കൊടുത്തിരിക്കുന്നത്. മുംബൈയില്‍ മാത്രം മൂന്ന് ലക്ഷത്തോളം ആളുകളാണ് സിനിമയുമായി ബന്ധപ്പെട്ട് ജോലികള്‍ ചെയ്തിരുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ് രോഗികള്‍ ഉള്ളതും മുംബൈയിലാണ്.
കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ബോളിവുഡ് ഇന്‍ഡസ്ട്രിയ്ക്ക് മാത്രം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീണ്ടും സിനിമാ രംഗം സജീവമാവുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. സിനിമാ തിയറ്ററുകള്‍ അടച്ചതോടെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങിയ സിനിമകളും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നില്ല.
സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ ചിത്രമടക്കം ഒരുപാട് പേരുടെ സിനിമകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിരുന്നു. ചിലയിടങ്ങളില്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. എന്നാല്‍ തമിഴില്‍ ജ്യോതികയുടെ സിനിമ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരുന്നു. വരും നാളുകളില്‍ സിനിമകള്‍ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധി മാറുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications