twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതാണ് മലാലയുടെ പോരാട്ടത്തിന്റെ കഥ!! ഗുല്‍ മകായ്യുടെ ആദ്യ ടീസര്‍ പുറത്ത്, വീഡിയോ കാണാം

    മലാലയുടെ പോരാട്ടം, പാകിസ്താനിലെ ജനങ്ങളുടെ നേരിടുന്ന യാഥാര്‍ഥ്യങ്ങള്‍ എന്നിവ ദൃശ്യവല്‍കരിക്കുകയാണ്

    |

    മാലാല യൂസഫ് സായിയുടേ പേരാട്ടത്തിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം ഗുൽ മകായ്യുടെ ആദ്യ ടീസർ പുറത്തിറങ്ങി. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ബോളിവുഡ് ചിത്രമാണിത്. അംജദ് ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റീം ഷെ്ഖാണ് മാലാലയായി വേഷമിടുന്നത്.
    ദിവ്യ ദത്ത, മുകേഷ് ഋഷി, അഭിമന്യൂ സിങ്, അജാസ് ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

    malala

     ഉണ്ണി മുകുന്ദന്റെ പാട്ട് തകർത്തു!! നിർത്താതെ കയ്യടിയും ആർപ്പു വിളിയും, വീഡിയോ കാണാം ഉണ്ണി മുകുന്ദന്റെ പാട്ട് തകർത്തു!! നിർത്താതെ കയ്യടിയും ആർപ്പു വിളിയും, വീഡിയോ കാണാം

    പാകിസ്താനിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മലാല നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ പാക്കിസ്താനിലെ സ്വാത് താഴ്വരകളിലൂടെ മലാല നടത്തിയ സഞ്ചാരമാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ഗുല്‍ മകായി'യുടെ ഭൂരിഭാഗം ചിത്രീകരണവും ഭുജ്, മുംബൈ എന്നിവിടങ്ങളിലാണ് പൂര്‍ത്തിയാക്കിയത്. മലാല രചിച്ച'ഐ ആം മലാല' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

     തുടയിൽ കൈവച്ച് എന്ത് തരുമെന്ന് സംവിധായകൻ!! യുവനടൻ കൊടുത്തത്, ഇതാണ് കട്ട ഹീറോയിസം!! തുടയിൽ കൈവച്ച് എന്ത് തരുമെന്ന് സംവിധായകൻ!! യുവനടൻ കൊടുത്തത്, ഇതാണ് കട്ട ഹീറോയിസം!!

    മലാലയുടെ പോരാട്ടം, പാകിസ്താനിലെ ജനങ്ങളുടെ നേരിടുന്ന യാഥാര്‍ഥ്യങ്ങള്‍ എന്നിവ ദൃശ്യവല്‍കരിക്കുകയാണ് ചിത്രം. പാകിസ്താനില്‍ 2012 ഒക്ടോബര്‍ 9 നാണ് താലിബാന്‍ തീവ്രവാദികള്‍ മലാലയെ ആക്രമിച്ചത്. ഇടതു കണ്ണിന് മുകളിലേറ്റ വെടിയുണ്ടയില്‍ നിന്നും അത്ഭുതകരമായാണ് മലാല ജീവിതത്തിലേക്ക് മടങ്ങി വന്നത്. പിന്നീട് കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മലാല 2012ല്‍ നൊബേല്‍ സമ്മാനത്തിന് അർഹയായിരുന്നു.

    English summary
    'Gul Makai': First teaser of Malala Yousafzai's biopic released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X