റാണിയെ ഞാൻ ശപിച്ചു, കങ്കണയുടെ വീട്ടിൽ പോയാൽ; ഐശ്വര്യ അനുകമ്പയുള്ളവൾ; ഹെയർ സ്റ്റെെലിസ്റ്റ് മരിയ
സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് ബോളിവുഡെന്നത് സ്വപ്ന ലോകമാണ്. മുംബൈ സിനിമാ ലോകത്തിന് മറ്റേത് ഭാഷകളിലെ ഇൻഡസ്ട്രികളേക്കാളും നിറപ്പകിട്ടുണ്ട്. ബോളിവുഡിലെ താരങ്ങളുടെ മേക്കപ്പും ഹെയർ സ്റ്റെെലുമെല്ലാം വലിയ തോതിൽ ശ്രദ്ധ നേടുന്നു. എപ്പോഴും തങ്ങളുടേതായ ഫാഷൻ ചോയ്സുകൾ കൊണ്ട് വരാൻ കഴിഞ്ഞ നടിമാരാണ് ഐശ്വര്യ റായും റാണി മുഖർജിയുമെല്ലാം. സിനിമകളിലും ഇവന്റിലും ഇവരെ അതീവ സുന്ദരികളായി കാണുന്നതിന് പിന്നിൽ മേക്കപ്പ് ആർട്ടിസ്റ്റുകൾ, കോസ്റ്റ്യൂം ഡിസൈനർ, ഹെയർ സ്റ്റെെലിസ്റ്റ് തുടങ്ങിയവരുടെ പ്രയത്നമുണ്ട്.
കുറച്ച് കാലമായി നടി കങ്കണയുടെ ഹെയർ സ്റ്റെെലിസ്റ്റാണ് മരിയ. സിനിമാ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന മരിയ ഹേമ മാലിനി ഉൾപ്പെടെയുള്ളവരുടെ ഹെയർസ്റ്റെെലിംഗ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മരിയ. നല്ല രീതിയിൽ പെരുമാറുന്ന, കരുണയുള്ള താരമാണ് ഐശ്വര്യ റായെന്ന് മരിയ പറയുന്നു. ഇതിന് ഉദാഹരണമായി ഒരു സംഭവവും മരിയ പങ്കുവെച്ചു.

ദേവദാസ് എന്ന സിനിമയിലെ സിൽസില യെ ചാഹത് കാ എന്ന ഗാനത്തിന് വേണ്ടി ഐശ്വര്യയുടെ ഹെയർസ്റ്റെെൽ ചെയ്തത് മരിയയാണ്. പിന്നീട് വർഷങ്ങൾക്ക് ശേഷം താരത്തെ കണ്ടതിനെക്കുറിച്ചാണ് മരിയ സംസാരിച്ചത്. ഒരിക്കൽ ഞാൻ ഗ്രീസിൽ പോയി. ഐശ്വര്യ റായും അഭിഷേക് ബച്ചനും അവിടെ ഉണ്ടായിരുന്നു. അവിടത്തെ കോണിപ്പടികൾ വിചിത്രവും ഇരുണ്ടതുമായിരുന്നു.
ഞാൻ കോണിപ്പടികൾ കയറുകയാണ്. അവർ താഴേക്ക് വരുന്നു. കങ്കണയ്ക്കൊപ്പം ഷൂട്ടിനെത്തിയതായിരുന്നു ഞാൻ. ഐശ്വര്യയെ ഞാൻ കണ്ടു. പക്ഷെ സംസാരിക്കാൻ തുനിഞ്ഞില്ല. ഇത്രയും ആളുകളിൽ നിന്നും തന്നെ ഐശ്വര്യ എങ്ങനെ ഓർക്കാനാണെന്ന് കരുതി. പക്ഷെ തന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവർ എന്നെ തിരിച്ചറിഞ്ഞു. എന്റെ പേര് വിളിച്ചു. മരിയ, നിങ്ങൾ എങ്ങനെ ഇവിടെയെത്തിയെന്ന് ചോദിച്ചു. കങ്കണയ്ക്കൊപ്പം വന്നതാണെന്ന് ഞാൻ പറഞ്ഞു. ഐശ്വര്യ വളരെ അനുകമ്പയുള്ള വ്യക്തിയാണെന്നും മരിയ വ്യക്തമാക്കി.

അതേസമയം റാണി മുഖർജിയിൽ നിന്നും തനിക്ക് ഒരു സിനിമയ്ക്കിടെ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും മരിയ പറയുന്നു. ഞങ്ങളെ ഹോട്ടലിലേക്ക് വിളിക്കും. പിന്നീട് ഇങ്ങോട്ട് വരേണ്ട, ലൊക്കേഷനിൽ വെച്ച് ഹെയർ സ്റ്റെെലിംഗ് ചെയ്യാൻ പറയും. എന്താണ് റാണിയുടെ പ്രകൃതം എന്നെനിക്ക് അറിയില്ലായിരുന്നു. ഹെയർസ്റ്റെെലുകൾ ഒന്നും ഇഷ്ടപ്പെടില്ല. മാറ്റാൻ പറയും. വലിയ കലാകാരൻമാർക്കൊപ്പം പ്രവർത്തിച്ച എന്നോടാണ് അവർ ഇങ്ങനെ പെരുമാറിയത്.
തന്റെ സ്റ്റെെലിംഗ് ഇഷ്ടപ്പെടാതിരുന്ന റാണി കമ്പനിയുടെ ഹെയർസ്റ്റെെലിനെ വിളിച്ചു. ഈ സംഭവം തനിക്ക് റാണിയോട് ദേഷ്യമുണ്ടാവാൻ കാരണമായെന്നും മരിയ പറയുന്നു. റാണിയെ താൻ ശപിച്ചു. ആ സിനിമ പരാജയപ്പെട്ടു. അവൾ ദേഷ്യക്കാരിയാണ്. ഞാൻ ഒരുപാട് കാലമായി വർക്ക് ചെയ്യുന്നു. ഒരുപാട് ഹെയർസ്റ്റെെലുകൾ ചെയ്തിട്ടുണ്ട്. ഹോമ മാലിനി, ശർമിള ടാഗോർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. എന്നിട്ടാണ് റാണി തന്നോടിങ്ങനെ പെരുമാറിയതെന്നും മരിയ തുറന്നടിച്ചു.
കങ്കണ റണൗത്തിനൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവവും മരിയ പങ്കുവെച്ചു. വളരെ നല്ല വ്യക്തിയാണ് കങ്കണയെന്ന് മരിയ പറയുന്നു. വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ കങ്കണ ആരെയും പറഞ്ഞയക്കില്ല. താര ജാഡകൾ ഒരിക്കലും കങ്കണ തന്നോട് കാണിച്ചിട്ടില്ല. അതേസമയം കുറച്ച് തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതമാണ്. പക്ഷെ ഹൃദയത്തിൽ നല്ലയാളാണ്. നല്ല രീതിയിലേ നടി പെരുമാറൂയെന്നും മരിയ വ്യക്തമാക്കി.


Click it and Unblock the Notifications