For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകിക്ക് പ്രായം കുറഞ്ഞ് പോയി! സൂപ്പര്‍ താരത്തെ അപ്പൂപ്പനാക്കി വിമര്‍ശകര്‍, ശേഷം സംഭവിച്ചതിങ്ങനെയും

  |

  തൊണ്ണൂറുകളില്‍ പെണ്‍കുട്ടികളുടെ പ്രിയങ്കരനായിരുന്ന മിലിന്ദ് സോമന്‍ മോഡല്‍, നടന്‍, നിര്‍മാതാവ് എന്നിങ്ങനെയുള്ള മേഖലയില്‍ കഴിവ് തെളിയിച്ചിരുന്ന ആളായിരുന്നു. ഇപ്പോള്‍ കാമുകിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുടെ പേരിലായിരുന്നു താരം വാര്‍ത്തകളില്‍ നിറഞ്ഞത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ പ്രണയിക്കുന്നു എന്നതായിരുന്നു മിലിന്ദിന് നേരെ സൈബര്‍ ആക്രമണം ഉണ്ടാവാനുള്ള കാരണം.

  അടിവസ്ത്രമില്ലേ.. അശ്ലീല കമന്റിട്ടവന് അമൃത സുരേഷിന്റെ കിടിലന്‍ പണി! പ്രതികരിക്കുമ്പോള്‍ ഇങ്ങനെ വേണം!

  വിവാദങ്ങളും വിമര്‍ശനങ്ങളും കാറ്റില്‍ പറത്തി കാമുകിയെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് മിലിന്ദ്. ഇരുവരുടെയും മെഹന്തി ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതോടെ പിന്നെയും സദാചാരവാദികളുടെ പരിഹാസങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. അപ്പൂപ്പനെന്നും മറ്റും വിളിച്ചാണ് പലരും മിലിന്ദിന് വിശേഷിപ്പിക്കുന്നത്.

  മിലിന്ദ് സോമന്‍

  മിലിന്ദ് സോമന്‍

  ഗ്ലാമര്‍ ലോകത്തെ ശ്രദ്ധേയനായ താരമായിരുന്നു മിലിന്ദ് സോമന്‍. മോഡല്‍, നടന്‍, നിര്‍മാതാവ്, ഫിറ്റ്‌നസ് പരിശീലകന്‍ എന്നിങ്ങനെ നിരവധി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മിലിന്ദ് കരിയറില്‍ വലിയൊരു ശതമാനം വിജയം നേടിയ വ്യക്തിയാണെന്ന് പറയാം. 1965 ല്‍ സ്‌കോട്‌ലാന്റിലാണ് മിലിന്ദ് ജനിച്ചത്. ഏഴ് വര്‍ഷത്തോളം അവിടെ താമസിച്ചിരുന്ന മിലിന്ദിന്റെ കുടുംബം ഇന്ത്യയിലേക്ക് വരികയായിരുന്നു. ഇപ്പോള്‍ അദ്ദേഹം കാമുകിയുടെ പേരിനൊപ്പമാണ് വാര്‍ത്തകളില്‍ നിറയുന്നത്. സദാചാരവാദികളും വിമര്‍ശകരും കൂട്ടത്തോടെ വന്നിരുന്നെങ്കിലും മിലിന്ദിന് അതൊന്നും വലിയ പ്രശ്‌നമായിരുന്നില്ല..

  പ്രായം കുറഞ്ഞ കാമുകി

  പ്രായം കുറഞ്ഞ കാമുകി

  അങ്കിത കൊന്‍വര്‍ എന്ന പെണ്‍കുട്ടിയുമായിട്ടായിരുന്നു മിലിന്ദിന്റെ പേര് വാര്‍ത്തകളില്‍ വന്നത്. കാമുകിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. അമ്പത്തിരണ്ടുകാരനായ മിലിന്ദ് പതിനെട്ട് വയസുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നുള്ള കാര്യം പലര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവരെല്ലാമായിരുന്നു രൂക്ഷവിമര്‍ശനങ്ങളുമായി താരത്തിനെതിരെ വന്നത്. എന്നാല്‍ അവര്‍ക്കുള്ള മറുപടിയായി കാമുകിയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ മിലിന്ദ് തന്നെ പുറത്ത് വിടുകയായിരുന്നു.

  അപ്പൂപ്പനാക്കി...

  അപ്പൂപ്പനാക്കി...

  പലരും മിലിന്ദിനെ അപ്പൂപ്പന്‍ എന്നായിരുന്നു വിളിച്ചത്. അപ്പൂപ്പന് ജന്മദിനാശംസകള്‍, കുറച്ചു കൂടി ചെറിയ പെണ്ണിനെ നോക്കികൂടായിരുന്നോ എന്നുമായിരുന്നു ചിലര്‍ കമന്റുകളിലൂടെ പറഞ്ഞത്. അദ്ദേഹത്തെ മനോരോഗിയെന്ന് വിളിച്ചവരുമുണ്ട്. ഇതിനിടെ ഇരുവരും പിരിഞ്ഞെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. പാപ്പരാസികള്‍ ഓരോന്ന് പടച്ച് വിടുന്നതിന് മുന്‍പ് തന്നെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ മിലിന്ദ് തന്നെ പുറത്ത് വിട്ടു. ഇതോടെ വിമര്‍ശനങ്ങള്‍ക്ക് ഒരു അറുതി വന്നിരിക്കുകയാണ്. ഒപ്പം പലരും താരത്തിന് ആശംസകളുമായി എത്തുകയും ചെയ്തിരുന്നു.

  മിലിന്ദിന്റെ വിവാഹം

  മിലിന്ദിന്റെ വിവാഹം

  ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കാമുകി അങ്കിതയെ ഏപ്രില്‍ 21 നാണ് മിലിന്ദ് സോമന്‍ വിവാഹം കഴിച്ചിരിക്കുന്നത്. അലബാഗില്‍ നിന്നുമായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. മെഹന്തി ചിത്രങ്ങളായിരുന്നു താരം പുറത്ത് വിട്ടത്. മഞ്ഞ നിറമുള്ള ലെഹംഗയില്‍ അങ്കിത തിളങ്ങിയപ്പോള്‍ പരമ്പരാഗത രീതിയില്‍ വെളുത്ത നിറമുള്ള കുര്‍ത്തയും പൈജാമയുമായിരുന്നു മിലിന്ദിന്റെ വേഷം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. ആഘോഷങ്ങള്‍ക്ക് ഒട്ടും കുറവ് വരുത്താതെ ഡാന്‍സുകളും പാട്ടുകളുമായി തങ്ങളുടെ വിവാഹം ഇരുവരും ആഘോഷിച്ചിരിക്കുകയാണ്.

   ആദ്യ വിവാഹം

  ആദ്യ വിവാഹം

  2006 ല്‍ മിലിന്ദ് ആദ്യമായി വിവാഹം കഴിച്ചിരുന്നു. സുഹൃത്തായ മൈലീന ജംപാനോയി ആയിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. ഫ്രഞ്ച് നടിയായിരുന്ന മൈലീനയെ ഗോവയില്‍ നിന്നുമായിരുന്നു മിലിന്ദ് വിവാഹം കഴിച്ചത്. ആ ബന്ധത്തിന് അധികം ആയൂസില്ലായിരുന്നു. വെറും രണ്ട് വര്‍ഷം മാത്രമായിരുന്നു ഇരുവരും ഒന്നിച്ച് കഴിഞ്ഞത്. ശേഷം പിരിയാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഒടുവില്‍ മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിന് അവസാനമിട്ട് 2009 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.

  വിവാദങ്ങള്‍...

  വിവാദങ്ങള്‍...

  ഇപ്പോള്‍ അങ്കിതയുടെ കാര്യം പോലെ തന്നെ മുന്‍പ് പലപ്പോഴും മിലിന്ദ് വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. മുന്‍ മിസ് ഇന്ത്യയും മോഡലുമായ മധു സ്രാപയുമായി മിലിന്ദ് പ്രണയത്തിലായിരുന്നെന്നായിരുന്നു ഗോസിപ്പ് കോളങ്ങളില്‍ വന്നത്. ഇരുവരും നഗ്നമായി നില്‍ക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു. നഗ്നത പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ ഇരുവര്‍ക്കുമെതിരെ 1995 ല്‍ കേസ് എടുത്തിരുന്നു.

  പൃഥ്വിരാജിന്റെ വസ്ത്രങ്ങള്‍ ലേലത്തിന് വെക്കുന്നു!1 രൂപ മുതലാണ് ലേല തുക,പിന്നില്‍ നല്ലൊരു കാര്യമുണ്ട്

  English summary
  Haldi ceremony pictures of Milind Soman & Ankita Konwar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X