»   »  ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു! ലേഡി സൂപ്പർ സ്റ്റാറാകുന്നത് ബോളിവുഡ് താരറാണി....

ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു! ലേഡി സൂപ്പർ സ്റ്റാറാകുന്നത് ബോളിവുഡ് താരറാണി....

Written By:
Subscribe to Filmibeat Malayalam

ജീവിതകഥ സിനിമയാകുന്നത് ഒരു പുതിയ സംഭവമല്ല. ഒരുപാട് ബയോപിക്കുകൾ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിത ഇന്ത്യൻ സിനിമയിലെ സൂപ്പർ ലേഡി ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നത്രേ. വിദ്യാ ബാലനാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹാൻസൽ മെഹ്തയാണ് ശ്രീദേവിയുടെ ജീവിതത്തെ വെള്ളിത്തിരയിൽ എത്തിക്കുന്നത്. ചിത്രത്തിനെ കുറിച്ചു സംവിധായകൻ ഹൻസൻ തന്നെയാണ് തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു ബോളിവുഡ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറ‍ഞ്ഞത്..

 vidhya balan

ശരിയ്ക്കും മനോഹരം തന്നെ!! 'ജീവാംശമായി താനേ നീയെന്നിൽ'... തീവണ്ടിയിലെ മനോഹര ഗാനം, വീഡിയോ കാണാം

ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹൻസൽ. എന്നാൽ ഈ സമയത്തായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. അതോടെ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. അതുകൊണ്ടാണ് താരത്തിന് ആദര സൂചകമായി ഇങ്ങനെയാരു ചിത്രം ചെയ്യാൻ തീരുമാനിച്ചത്.

ഗിന്നസ് കയറാൻ ചോദ്യ ശരങ്ങളുമായി ശ്രീകണ്ഠൻ നായർ!! മാർച്ച് 18 ന് ഗിന്നസ് ഉത്സവം..

ശ്രീദേവി ആരാകും

ഇന്ത്യൻ സിനിമയിൽ ശ്രീദേവിയ്ക്ക് പകരക്കാരിയാകാൻ മറ്റൊരു നടില്ല. ഇനിയൊരിക്കലും മറ്റൊരു ശ്രീദേവി ഉണ്ടാകില്ലെന്നും സംവിധായകൻ പറഞ്ഞു. അതേസമയം തങ്ങളുടെ പ്രിയ താരത്തിന്റെ കഥ വെള്ളിത്തിരയിൽ എത്തുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷർ. എല്ലാവർക്കും ഒന്നു മാത്രം അറിഞ്ഞാൽ മതി. തങ്ങളുടെ പ്രിയ താരത്തിന് സിനിമയിൽ ജീവൻ നൽകുന്നത് ആരാണെന്ന്. വിദ്യാബാലനെയാണ് സംവിധായകൻ ഇതിനായി സമീപിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

രാംഗോപാൽ വർമ്മ

ഇതിനു മുൻപും ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നുവെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ യാണ് താരത്തിന്റെ ജീവിതം സിനിമയാക്കുന്നതെന്നും റിപ്പേർട്ട് പുറത്തു വന്നിരുന്നു. എന്നാൽ ഈ വാർത്തയ്ക്കെതിരെ സംവിധായകൻ തന്നെ അന്ന് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും . ശ്രീദേവിയെ കുറിച്ചു ബയോപിക് ചിത്രം ഒരുക്കുന്നില്ലെന്നും രാംഗോപാൽ വർമ്മ പറ‍ഞ്ഞിരുന്നു. താരത്തിന്റെ വിയോഗത്തെ തുടർന്നു രാംഗോപാൽ വർമ്മ ട്വിറ്ററിൽ കുറിച്ച വാക്കുകളാണ് ഇത്തരത്തിലുള്ള കഥകൾ പ്രചരിക്കാൻ കാരണമായത്.

പകരക്കാരിയില്ല


ശ്രീദേവിയുമായി അടുത്ത ബന്ധം സൂക്ഷിച്ച വ്യക്തിയാണ് രാം ഗോപാൽ വർമ്മ. താരത്തിന്റെ ജീവിതം വളരം അടുത്തു നിന്ന് കണ്ടയാൾ കൂടിയാണ് അദ്ദേഹം. അതിനാൽ തന്നെ ശ്രീദേവിയെ കുറിച്ച് ഒരു സിനിമ ചെയ്യുക എന്നത് വലിയൊരു മണ്ടത്തരമാണെന്നു രാംഗോപാൽ വർമ്മ അന്നും പറഞ്ഞിരുന്നു. അതിനുള്ള കാരണവും അന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ശ്രീദേവിയ്ക്ക് ജീവൻ നൽകാൻ കഴിവുള്ള നടിമാരൊന്നും ഇന്ന് സിനിമ ലോകത്ത് ഇല്ല.

പ്രിയപ്പെട്ട നടി

ശ്രീദേവി സഹപ്രവർത്തകർക്കും ആരാധകർക്കും അത്ര മേൽ പ്രിയപ്പെട്ട വ്യക്തിയാണ്. ശ്രീദേവിയുടെ മരണം ബോളിവുഡിൽ ഉണ്ടാക്കിയ നഷ്ടം അത്രമേൽ വലുതായിരുന്നു. ഇന്നും സഹപ്രവർത്തകാരാരും അതിൽ നിന്ന് മോചിതരായിട്ടില്ല. ഇതിനിടയിലാണ് വിദ്യ ശ്രീദേവിയാകുന്നവെന്നുള്ള വാർത്തകൾ പ്രചരിക്കുന്നത്. വിദ്യാ ബാലൻ ബോളിവുഡിലെ ശക്തയായ ഒരു നടി തന്നെയാണ്. തന്നെ തേടി എത്തുന്ന ഏതു കഥാപാത്രം ഗംഭീരമായി അഭിനയിക്കും. എന്നാൽ ശ്രീദേവിയെ വെള്ളിത്തിരയിൽ എത്തിക്കുക എന്നത് വളരെ ചലഞ്ചിങ് ആയിട്ടുള്ള കാര്യമാണ്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളെ കുറിച്ചു പ്രതികരിക്കാൻ വിദ്യ തയ്യാറായിട്ടില്ല.

2018 ന്റെ ദുഃഖം

ബോണി കപൂറിന്റെ മരുമകൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായി ദുബായിൽ എത്തിയപ്പോഴാണ് ശ്രീദേവിയ്ക്ക് മരണം സംഭവിച്ചത്. വിവാഹശഷം മകൾ ഖുഷിയും ഭർത്താവ് ബോണി കപൂറും തിരിച്ച് ഇന്ത്യയിലേയ്ക്ക് മടങ്ങിയിരുന്നു. എന്നാൽ സഹോദരി ശ്രീലതയോടൊപ്പം കുറച്ചു ദിവസം താമസിക്കാൻ വേണ്ടി താരം ദുബായിൽ തങ്ങുകയായിരുന്നു. ദുബായി ജുമെറ എമറൈറ്റ്സ് ഹോട്ടലിലായിരുന്നു ശ്രീദേവിയുടെ അവസാന നിമിഷങ്ങൾ.

English summary
Janhvi And Khushi Dine With Brother Arjun And Dad Boney Kapoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X