വിവാഹത്തിന് പിന്നാലെ ഹൻസികയുടെ വീട്ടിൽ വിവാഹ മോചനം; സന്തോഷവും സങ്കടവും ഒരുമിച്ച്

തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് ഹൻസിക മോട്വാണി. ഉത്തരേന്ത്യക്കാരിയാണെങ്കിലും നടിക്ക് സിനിമാ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായത് തെന്നിന്ത്യയിൽ നിന്നാണ്. ഹിന്ദി ടെലിവിഷൻ‌ രം​ഗത്ത് ബാലതാരമായി പ്രശസ്ത ആയിരുന്നെങ്കിലും നായിക ആയെത്തിയപ്പോൾ ബോളിവുഡിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.

ഇതോടെയാണ് നടി തെലുങ്ക് സിനിമകളിലേക്ക് വരുന്നത്. വൈകാതെ തന്നെ തമിഴകത്തും ഹൻസിക. സൂപ്പർ സ്റ്റാറുകളുടെ നായിക ആയി തിളങ്ങിയ ഹൻസിക തമിഴ്, തെലുങ്ക് സിനിമകളിൽ ഏറ്റവും തിരക്കുള്ള നായിക ആയി. ഇതിനിടെ മലയാളത്തിൽ വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിലും അഭിനയിച്ചു.

ഈ സൗഹൃദമാണ് പിന്നീട് വിവാഹത്തിലെത്തിയത്

അടുത്തിടെയാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. ബിസിനസ്കാരനായ സൊഹൈൽ കത്യൂര്യ ആണ് ഹൻസികയെ വിവാഹം കഴിച്ചത്. ഇരുവരും ബിസിനസ് പങ്കാളികൾ ആയിരുന്നു. ഈ സൗഹൃദമാണ് പിന്നീട് വിവാഹത്തിലെത്തിയത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന വിവാഹ ഫോട്ടോകൾ വൈറലായിരുന്നു. ജയ്പൂരിൽ വെച്ചായിരുന്നു ആഘോഷ പൂർവം വിവാഹം നടന്നത്.

ഹൻസികയുടെ സഹോദരൻ പ്രശാന്ത് മോട്വാണി വിവാഹ മോചനം നേടിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ‌

ഇപ്പോഴിതാ ഹൻസികയുടെ കുടുംബത്തിൽ നിന്നുള്ള മറ്റൊരു വിവരമാണ് പുറത്ത് വരുന്നത്. ഹൻസികയുടെ സഹോദരൻ പ്രശാന്ത് മോട്വാണി വിവാഹ മോചനം നേടിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ‌. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലാണ് ഇരുവരും വേർപിരിഞ്ഞിരിക്കുന്നത്. 2021 മാർച്ച് മാസത്തിലാണ് പ്രശാന്തും മുസ്കാൻ നാൻസിയും വിവാഹം കഴിച്ചത്. വിവാഹ മോചനം സംബന്ധിച്ച് ഇതുവരെ ഇവർ പ്രതികരിച്ചിട്ടില്ല.

അടുത്തിടെ തനിക്ക് ഫേഷ്യൽ പാരലിസിസ് നേരിട്ടെന്ന് മുസ്കാൻ വ്യക്തമാക്കിയിരുന്നു

ഹൻസികയുടെ വിവാഹ ചടങ്ങളിൽ ബന്ധുക്കളെല്ലാം എത്തിയിരുന്നെങ്കിലും മുസ്കാൻ പങ്കെടുത്തിരുന്നില്ല. മുസ്കാന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും തന്റെ വിവാഹ ചിത്രങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ഫേഷ്യൽ പാരലിസിസ് നേരിട്ടെന്ന് മുസ്കാൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളാണ് ഇതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ച് വരികയാണെന്നും മുസ്കാൻ പറഞ്ഞിരുന്നു. നവംബർ മാസത്തിലാണ് മുസ്കാൻ ഇതേ പറ്റി തുറന്ന് പറഞ്ഞത്.

ഹൻസികയുടെ വിവാഹത്തിൽ മറ്റൊരു കാര്യവും ശ്രദ്ധ നേടിയിരുന്നു

ഹൻസിക വിവാഹ ശേഷം ഭർത്താവിനൊപ്പം യാത്രകൾ പോവാനുള്ള ഒരുക്കത്തിലാണ്. സിനിമാ രം​ഗത്തു നിന്നുള്ളവരെ ഹൻസികയുടെ വിവാഹത്തിൽ കണ്ടിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളൂ.

ഹൻസികയുടെ വിവാഹത്തിൽ മറ്റൊരു കാര്യവും ശ്രദ്ധ നേടിയിരുന്നു. ഹൻസിക വിവാഹ സൽക്കാരത്തിൽ പാവപ്പെട്ട കുട്ടികളെ അതിഥികളായി ക്ഷണിച്ചിരുന്നു. സന്നദ്ധ സംഘടന മുഖേനയാണ് ഹൻസിക കുട്ടികളെ ക്ഷണിച്ചത്. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ഹൻസികയെ അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി.

വന്ന് പോവുന്ന നായിക വേഷം ലഭിച്ചിരുന്ന ഹൻസിക പിന്നീട് നല്ല സിനിമകൾക്കായി കാത്തിരുന്നു

വിവാഹശേഷവും ഹൻസിക കരിയറിൽ ശ്രദ്ധ കൊടുക്കുമെന്നാണ് വിവരം. അതേസമയം നടി ഇപ്പോൾ പഴയത് പോലെ സിനിമകളിൽ സജീവമല്ല. തുടക്ക കാലത്ത് സിനിമകളിൽ വന്ന് പോവുന്ന നായിക വേഷം ലഭിച്ചിരുന്ന ഹൻസിക പിന്നീട് നല്ല സിനിമകൾക്കായി കാത്തിരുന്നു. പുലി എന്ന വൻ ഹൈപ്പിലെത്തിയ വിജയ് സിനിമയിൽ ഹൻസിക നായിക ആയിരുന്നു.

ഈ സിനിമ പരാജയപ്പെട്ടു. തുടരെ സിനിമകൾ പരാജയപ്പെട്ടതും ഹൻസികയെ സിനിമകളിൽ സെലക്ടീവ് ആവാൻ പ്രേരിപ്പിച്ചെന്നാണ് വിവരം. സിനിമകളുടെ തിരക്കുകളിൽ നിന്ന് മാറിയ ഹൻസിക ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബിസിനസിനെ ആണ് സൊഹൽ കത്യൂര്യയെ പരിചയപ്പെടുന്നതും വിവാഹത്തിലേക്ക് കടക്കുന്നതും.

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X