എന്നെ തിരഞ്ഞെടുത്തതിന് നന്ദി! പ്രിയതമന് സ്പെഷ്യൽ വിവാഹ ആശംസ നേർന്ന് താരസുന്ദരി
പ്രേക്ഷകർ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകൻ നിക് ജോനാസിന്റേയും. ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. പോയ വർഷം ഏറ്റവും ചർച്ചയായ താര വിവാഹവും ഇവരുടേതായിരുന്നു. ഇപ്പോഴിത ജീവിതത്തിൽ പുതിയൊരു അധ്യായത്തിലേയ്ക്ക് കടന്നിരിക്കുകയാണ് പ്രിയ താരങ്ങൾ.
ആദ്യ വിവാഹ വാർഷികം ഗംഭീരമായി ആഘോഷിക്കുകയാണ് താരങ്ങൾ. 2018 ഡിസംബർ 2 ആയിരുന്നു പ്രിയങ്ക-നിക് വിവാഹം. ഹിന്ദു-ക്രിസ്തീയ ആചാരവിധി പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിത ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കുകയാണ താരങ്ങൾ. നിക്കിന് ഹൃദയ സ്പർശിയായ വിവാഹ വാർഷിക ആശംസയാണ് പ്രിയങ്ക നേർന്നിരിക്കുന്നത്.

വിവാഹ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചു കൊണ്ടാണ് ഭർത്താവ് നിക്കിന് ആദ്യ വിവാഹവാർഷിക ആശംസ നേർന്നിരിക്കുന്നത്. ഇതെന്റെ വാഗ്ദാനമാണ്. ഇന്ന് മാത്രമല്ല എന്നന്നേക്കുമായുളള താണ്. ജീവിതത്തിൽ മനോഹരമായ നിമിഷങ്ങൾ നൽകിയതിന് വളരെ നന്ദി. കൂടാതെ ജീവിതത്തിലേയ്ക്ക് എന്നെ തിരഞ്ഞെടുത്തതിന് നന്ദി. തങ്ങളെ സ്നേഹിച്ചവർക്കും ആശംസ നേർന്ന എല്ലാവർക്കും നന്ദി- പ്രിയങ്ക കുറിച്ചു

ഡിസംബർ 2 ആയിരുന്നു താര വിവാഹം. ജോധ്പൂരി ഹിന്ദു-ക്രിസ്തീയ ആചാര വിധി പ്രകാരമായിരുന്നു താരങ്ങൾ വിവാഹിതരായത്. ആദ്യം ഹിന്ദു ആചാരവിധി പ്രകാരമായിരുന്നു വിവാഹം. പിന്നീട് ക്രിസ്ത്യൻ വിധി പ്രകാരവും താരങ്ങൾ വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇന്ന് വിവാഹത്തിൽ പങ്കെടുത്തത്.

ഹണിമൂൺ പിരിഡ് മാറുന്നതിനു മുൻപ് തന്നെ വിവാദങ്ങളും താരത്തെ തേടിയെത്തിയിരുന്നു. വിവാഹമോചന വാർത്തകൾ വ്യാപകമായിരുന്നു. പ്രിയങ്ക നിക്കിന് ചേർന്ന ഭാര്യ അല്ലെന്നായിരുന്നു അന്ന് പ്രചരിച്ച വാർത്തകൾ. ഉടൻ വിവാഹ മോചിതരാകുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ആദ്യം ഇതിനോടെന്നും പ്രതികരിക്കാതിരുന്ന താരങ്ങൾ , വാർത്തകൾ ശക്തമാകാൻ തുടങ്ങിയപ്പോൾ ഇതിനെതിരെ താരങ്ങൾ രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് പുറത്തു വിട്ട ഹോളിവുഡ് മാസികയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കിയിരുന്നു.

വിവാഹം കഴിഞ്ഞ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് പ്രിയങ്ക സിനിമയിൽ മടങ്ങി എത്തിയത്. വിവാഹജീവിതം ആഘോഷിക്കുകയായിരുന്നു ഇവർ. ഭർത്താവിനോടൊപ്പമുളള ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചിരുന്നു. കൂടാതെ നിക്കിന്റെ സംഗീത പരിപാടിയിലെ സജീവ സാന്നിധ്യമായിരുന്നു പ്രിയങ്ക . താരപദവി മറന്നു കൊണ്ടായിരുന്നു ഭർത്താവിന് പൂർണ്ണ പിന്തുണയുമായി പ്രിയങ്ക വേദികളിൽ എത്തിയിരുന്നത്.

കുടുംബ ജീവിതത്തിലെ വിജയത്തിനെ കുറിച്ച് നടി പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയിരുന്നു.ഹിന്ദുസ്ഥാൻ ടൈസിന് നൽകിയ അഭമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്.തിരക്കേറിയ ജീവിത സാഹചര്യത്തിലും തങ്ങളുടേതായ സന്തോഷം കണ്ടെത്താൻ താരങ്ങൾക്ക് കഴിയാറുണ്ട്. അതിന്റെ കാരണം, താനും നിക്കും തമ്മിലിള്ള വ്യവസ്ഥയാണ്. ലോകത്തിന്റെ ഏത് കോണിലായാലും നിരന്തരം സമ്പർക്കം പുലർത്താറുണ്ട്. വീഡിയോ കോളിലൂടേയും മറ്റും ബന്ധപ്പെടാറുണ്ട്. അതുപോലെ തന്നെ രണ്ട് മൂന്ന് ആഴ്ചകൾക്കപ്പുറം തമ്മിൽ കാണാതെ ഇരിക്കാറില്ല- പ്രിയങ്ക പറഞ്ഞു. എന്റെ ആഗ്രഹം എന്താണെന്നും അത് മനസ്സിലാക്കുന്ന ആളെ വിവാഹം കഴിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ജോലിയെ ഏറെ പ്രധാന്യത്തോടെ കാണുന്ന ആളുകളാണ് തങ്ങൾ. ജീവിതത്തിൽ കഠിനാധ്വാനം ചെയ്ത് വിജയിച്ചവരാണ് തങ്ങൾ രണ്ടു പേരും. കൂടാതെ ഇരുവരു പരസ്പരം പിന്തുണയ്ക്കാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

2017 ലെ മെറ്റ് ഗാല വേദിയിൽ വെച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീട് ഇവരുടെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ഇവരുടെ ഒരുമിച്ചുളള ഡേറ്റിങ്ങ് ചിത്രങ്ങളും വീഡിയോയും വൈറലായപ്പോൾ തന്നെ പ്രണയത്തെ കുറിച്ച് ഇരുവരും വെളിപ്പെടുത്തുകയായിരുന്നു. പ്രണയ ജീവിതം ആഘോഷമാക്കിയതിനു ശേഷമാണ് 2018 ഡിസംബർ 2 ന് ഇവർ വിവാഹിതരാകുന്നത്.
.


Click it and Unblock the Notifications











