എട്ടാം മാസവും അമ്മയാവാൻ പോകുന്ന വിവരം മറച്ച് വെച്ച് ഐശ്വര്യ റായി...

ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ഐശ്വര്യ റായി ബച്ചൻ. തെന്നിന്ത്യയിലും ബോളിവുഡിലും താരത്തിന് നിരവധി ആരാധകരുണ്ട്. മണിരത്നം സംവിധാനം ചെയ്ത ഇരുവറിലൂടെയാണ് സിനിമ ലോകത്ത് എത്തിയ ആഷ് ഇന്ത്യൻ സിനിമയുടെ താരറാണിയായി മാറുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഇന്നും താരത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്.

സിനിമ ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് ഐശ്വര്യയുടേത്. സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ലെങ്കിലും നടിയുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വേഗത്തിലാണ് വൈറലാവുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഐശ്വര്യറായിയുടെ ചിത്രങ്ങളാണ്. വസ്ത്രം കൊണ്ട് ബേബി ബംപ് മറച്ച് വയ്ക്കുന്ന ഐശ്വര്യയെ ആണ് കാണുന്നത്. താരറാണിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ആരാധ്യയുടെ പിറന്നാൾ

ബോളിവുഡ് മാധ്യമമാണ് നടിയുടെ പഴയ ചിത്രം വീണ്ടും പുറത്ത് വിട്ടിരിക്കുന്നത്. മകൾ ആരാധ്യയുടെ പിറന്നാൾ പ്രമാണിച്ചാണ് നടിയുടെ പഴയ ചിത്രം വൈറലാവുന്നത്. 2011 നവംബർ 16 ന് ആയിരുന്നു ആരാധ്യ ജനിക്കുന്നത്. 10ാം പിറന്നാൾ ആഘോഷിക്കുകയാണ് താരപുത്രി. ആരാധ്യയ്ക്ക് പിറന്നാൾ ആശംസയുമായി ബോളിവുഡും ആരാധകരും എത്തിയിട്ടുണ്ട്.

പഴയ ചിത്രം

ആരാധ്യയെ എട്ട് മാസം ഗർഭിണിയായിരിക്കുമ്പോഴുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പമുള്ള ഐശ്വര്യയുടെ ചിത്രമാണ് വൈറലാവുന്നത്. പച്ച നിറത്തിലുള്ള ചുരിദാറാണ് ആഷ് ധരിച്ചിരിക്കുന്നത്. വയറ് കാണാതെ ഷാൾ കൊണ്ട് മാറച്ചിരിക്കുകയാണ് താരം. ഒരു സ്വകാര്യ ചടങ്ങിനായി ബച്ചൻ കുടുംബം എത്തിയപ്പോഴുള്ള ചിത്രമാണിത്. ഐശ്വര്യ റായിയുടെ പഴയ കാലത്തെ ചിത്രം ആഘോഷമാക്കുകയാണ് ആരാധകർ .

മകളുടെ  പിറന്നാൾ

മാലി ദ്വീപിലാണ് മകളുടെ പത്താം പിറന്നാൾ താരങ്ങൾ ആഘോഷിക്കുന്നതെന്നാണ് സൂചന. ഇതിനായി ആഷും അഭിഷേകും ആരാധ്യയും മാലിയിലേയ്ക്ക് പോയിട്ടുണ്ട്. താരങ്ങളുടെ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരങ്ങളുടെ വീഡിയോ വന്നതിന് പിന്നാലെ ഐശ്വര്യ റായി വീണ്ടും ഗർഭിണിയാണെന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനും മുൻപും ഇത്തരത്തിലുള്ള വാർത്ത വന്നിരുന്നു. ബേബി ബംപ് കാണാതെ ബാഗ് ഉപയോഗിച്ച് താരം മറച്ചുവെച്ചുവെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ വാർത്തകളോടൊന്നും താരങ്ങളൊ ബച്ചൻ കുടുംബമോ പ്രതികരിച്ചിട്ടില്ല,

മാലി ദ്വീപിൽ

സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഗർഭവാർത്ത ചൂട് പിടിക്കുമ്പോൾ ഭർത്താവിനുംമകൾക്കും ഒപ്പം അവധിക്കാലം ആഘോഷിക്കുകയാണ്. മാലിയിൽ നിന്നുളള ചിത്രം താരം പങ്കുവെച്ചിട്ടുണ്ട്. ഐശ്വര്യ റായി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം വൈറലായിരുന്നു, ഹോട്ടലിൽ നിന്നുള്ള അതിമനോഹരമായ ദൃശ്യമായിരുന്നു താരം പങ്കുവെച്ചത്. "സൂര്യനും ഇളംകാറ്റും പറുദീസയും" എന്നാണ് ഐശ്വര്യ മനോഹരമായ കടൽ തീരത്തിന്റെയും മരങ്ങളുടെയും ചിത്രം പങ്കുവെച്ച് കുറിച്ചത്. കൂടാതെ മാലിയിലെ ഭംഗി പങ്കുവെച്ച് അഭിഷേക് ബച്ചനും എത്തിയിരുന്നു. 'ഉണരുമ്പോൾ കാണുന്ന മനോഹര കാഴ്ച'എന്ന അർത്ഥത്തിലായിരുന്നു അഭിഷേകിന്റെ പോസ്റ്റ്. കഴിഞ്ഞ ആഴ്ച മുംബൈയിലെ വീട്ടിൽ ദീപാവലി ആഘോഷിച്ച ശേഷമാണ് മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ മൂവരും എത്തിയിരിക്കുന്നത്.

Recommended Video

ഐശ്വര്യയെ കരയിപ്പിച്ചത് എന്ത്? | filmibeat Malayalam
സിനിമകൾ

ഐശ്വര്യയുടേയും അഭിഷേകിന്റേയും ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. . മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവനമാണ് ആഷിന്റെ പുതിയ ചിത്രം. . ഈ ചിത്രത്തിൽ രണ്ട് കഥാപാത്രത്തിലാണ് നടി എത്തുന്നത്. വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. 'ദി ബിഗ് ബുൾ' എന്ന ചിത്രത്തിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്. ബോബ് ബിശ്വാസ് എന്ന ചിത്രത്തിൽ ഇൻഷുറൻസ് ഏജന്റ്/കരാർ കൊലയാളി എന്നിങ്ങനെ ഡബിൾ റോളിലാണ് അഭിഷേക് എത്തുക. ഇതുകൂടാതെ, ബ്രീത്ത്: ഇൻ ടു ദ ഷാഡോസ് എന്ന ആമസോൺ പ്രൈം സീരീസിന്റെ പുതിയ സീസണും എത്തും. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവമാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

More from Filmibeat

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X