ഇന്ത്യൻ കുടുംബത്തിൽ അത് സാധാരണമാണ്; പറഞ്ഞ വാക്കിലുറച്ച് ഇന്നും ജീവിക്കുന്ന ഐശ്വര്യ; സംഭവമിങ്ങനെ

ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് 50 വയസ് പൂർത്തിയായിരിക്കുകയാണ്. താര സുന്ദരിയുടെ പിറന്നാൾ ദിനം ആരാധകർ ആഘോഷമാക്കുന്നുണ്ട്. അന്നും ഇന്നും ഐശ്വര്യയെന്നാൽ ഇന്ത്യൻ ജനതയ്ക്ക് സൗന്ദര്യത്തിന്റെ അവസാന വാക്കാണ്. ഐശ്വര്യയെ പോലൊരു വിസ്മയം നടിക്ക് മുമ്പോ ശേഷമോ ഇന്ത്യൻ ജനത കണ്ടിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. 1994 ൽ ലോകസുന്ദരിപട്ടം ചൂടിയ ഐശ്വര്യ ഇന്ത്യയുടെ അഭിമാനമായി. പിന്നീട് സിനിമാ രം​​ഗത്തെ താരറാണിയായി ഐശ്വര്യ വളർന്നു.

ബോളിവുഡിലെ നിറപകിട്ടുകളിലേക്ക് കടന്നപ്പോഴും തന്റേതായ വ്യക്തിത്വം ഐശ്വര്യ കാത്ത് സൂക്ഷിച്ചു. വെറുമൊരു ​ഗ്ലാമറസ് നായികയായി മാത്രം അഭിനയിക്കാൻ ഐശ്വര്യ തയ്യാറായിരുന്നില്ല. ഒരു ഘട്ടത്തിൽ ഹോളിവുഡിലും ഐശ്വര്യക്ക് സാന്നിധ്യം അറിയിക്കാനായി.

Aishwarya Rai

ഹോളിവുഡ് ഷോകളിൽ നടി അതിഥിയായി എത്തുകയും ചെയ്തിട്ടുണ്ട്. വിദേശ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തന്റെ ഇന്ത്യൻ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാൻ ഐശ്വര്യ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഇതിന് ഏറ്റവും വലിയ ഉ​ദാഹരണമാണ് 2004 ൽ നടി ഒരു ഇം​ഗ്ലീഷ് ഷോയിൽ ന‌ടത്തിയ പരാമർശം. ഡേവിഡ് ലെറ്റർമാൻ എന്ന പ്രമുഖ ഇം​ഗ്ലീഷ് അവതാരകന്റെ ഷോയിലാണ് ഐശ്വര്യ അതിഥിയായി എത്തിയത്.

ഷോയിൽ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് പരിഹാസച്ചുവയോടെ ഡേവി‍ഡ് സംസാരിച്ചപ്പോൾ ഇതിന് മറുപടി നൽകാൻ ഐശ്വര്യ മടിച്ചില്ല. ഇന്ത്യയിൽ കുട്ടികൾ മുതിർന്നാലും അച്ഛനമ്മമാരോടൊപ്പമാണോ കഴിയുന്നതെന്നായിരുന്നു അവതാരകന്റെ ചോദ്യം. അച്ഛനമ്മമാരോടൊപ്പം കഴിയുന്നതിൽ തെറ്റൊന്നുമില്ല. മാതാപിതാക്കളോടൊപ്പം സംസാരിക്കാൻ അപ്പോയ്മെന്റ് എടുക്കേണ്ട സാഹചര്യം തങ്ങൾക്കില്ലെന്നും ഐശ്വര്യ മറുപടി നൽകി. പാശ്ചാത്യ സംസ്കാരത്തെ വിമർശിച്ചുള്ള ഐശ്വര്യയുടെ പ്രതികരണം അന്ന് വലിയ തോതിൽ പ്രശംസിക്കപ്പെട്ടു.

Aishwarya Rai

ചുരുക്കം ഇം​ഗ്ലീഷ് സിനിമകളിലേ ഐശ്വര്യ റായ് അഭിനയിച്ചിട്ടുള്ളൂ. നടി ബോളിവുഡ് വിട്ട് ഹോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഒരുകാലത്ത് ഏവരും കരുതിയത്. എന്നാൽ ഹിന്ദി സിനിമാ രം​ഗത്ത് തന്നെയാണ് ഐശ്വര്യ സജീവമായത്. അതേസമയം പാരീസ് ഫാഷൻ വീക്ക് ഉൾപ്പെടെയുള്ള ആ​ഗോള വേദികളിൽ ഐശ്വര്യ ഇപ്പോഴും സാന്നിധ്യം അറിയിക്കാറുണ്ട്.

ഐശ്വര്യയെ പോലെ തന്നെ കുടുംബബന്ധങ്ങൾക്ക് മൂല്യം നൽകുന്നയാളാണ് ഭർത്താവ് അഭിഷേക് ബച്ചനും. ഇപ്പോഴും മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലാണ് അഭിഷേകും ഭാര്യയും കഴിയുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം കഴിയാനുള്ള അഭിഷേകിന്റെ ആ​ഗ്രഹത്തെ ഐശ്വര്യയും മനസിലാക്കുന്നു. മകൾ ആരാധ്യ ബച്ചൻ പിറന്ന ശേഷം കരിയറിൽ പഴയത് പോലെ ഐശ്വര്യ സജീവമായിട്ടില്ല. മകളുടെ ജനനത്തിന് ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ അടുത്തിടെയാണ് ഐശ്വര്യ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയത്. നന്ദിനി എന്ന കഥാപാത്രമായി അവിസ്മരണീയ പ്രകട‌നം താരം കാഴ്ച വെച്ചു. മണിരത്നം സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു സിനിമയിലും ഐശ്വര്യ റായ് ഒപ്പുവെച്ചിട്ടില്ല. മികച്ച തിരക്കഥകൾക്കായി കാത്തിരിക്കുകയാണ് ഐശ്വര്യ റായ്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഐശ്വര്യ ശ്ര​ദ്ധാലുവമാണ്.

ഇടവേള വന്നാലും ഇഷ്ടപ്പെടാത്ത സിനിമകൾ ചെയ്യാൻ നടി താൽപര്യപ്പെ‌ടുന്നില്ല. പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യയെ വീണ്ടും സിനിമകളിൽ കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. സിനിമാ രം​ഗത്ത് സജീവമാകുമെന്ന് അടുത്തിടെ നടി പറയുകയും ചെയ്തിരുന്നു. നടിയുടെ ഭർത്താവ് അഭിഷേക് ബച്ചൻ അഭിനയ രം​ഗത്ത് സജീവമാണ്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X