ഗൗരിഖാനെ പാവാട ധരിക്കാൻ ഷാരൂഖ് അനുവദിച്ചിരുന്നില്ല, പിറന്നാൾ ദിനത്തിൽ പഴയ കഥ വൈറലാകുന്നു

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും കൈനിറയെ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. ബോളിവുഡിലെ പോലെതന്നെ സൗത്തിന്ത്യയിലും താരത്തിന്റെ ചിത്രങ്ങൾ വലിയ വിജമാകാറുണ്ട്. ഷാരൂഖിനെ പോലെ താരത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇന്ന് ഷാരൂഖിന്റെ പ്രിയ പത്നി ഗൗരി ഖാന്റെ പിറന്നാളാണ്. ബോളിവുഡിലെ ഏറ്റവും റൊമാന്റിക് ജോഡി എന്നാണ് ഇവരെ അറിയപ്പെടുന്നത്. ഷാരൂഖിന്റ പ്രിയതമയക്ക് പിറന്നാശ്‍ ആശംസയുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

srk

ഷാരൂഖിന്റേയും ഗൗരിയുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവരുടേയും പ്രണയം തുടങ്ങിയിട്ട് ഏകദേശം 20 വർഷങ്ങളായി. ബോളിവുഡ് താരങ്ങൾ പോലും ഇവരുടെ ജീവിതം ആസൂയയോടെയാണ് നോക്കുന്നത്. ഭാര്യയെ എപ്പോഴും ഹാപ്പിയാക്കി കൊണ്ടു പോകാൻ ഷാരൂഖ് ശ്രമിക്കാറുണ്ട്. ഇതാണ് തങ്ങളുടെ ദാമ്പത്യത്തിന്റെ രഹസ്യമെന്ന് നടൻ പല അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗൗരി ഖാനുമായുള്ള താരത്തിന്റെ പ്രണയത്ത കുറിച്ചാണ്. ഷാരൂഖ് ഖാൻ ഒരു അഭിമുഖത്തിലാണ് വാർഷങ്ങൾക്ക് മുമ്പുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ഇന്ന് മൊബൈൽ ഫേൺ ഉണ്ട്. എന്നാൽ ഞങ്ങൾ പ്രണയിക്കുന്ന സമയത്ത് ലാൻഡ് ഫോണുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഗൗരിയുടെ ശബ്ദം കേൾക്കാണമെന്ന് തോന്നുമ്പോൾ ഞാൻ അവളുടെ വീട്ടിലേയ്ക്ക് പെൺക്കുട്ടിയുടെ വിളിക്കും. എപ്പോഴും ഫോൺ എടുക്കുന്നത് ഗൗരിയുടെ സഹോദരൻ വിക്രാന്താണ്. ഗൗരിയുടെ പെൺസുഹൃത്താണെന്ന് കരുതി ഫോൺ ഗൗരിക്ക് കൊടുക്കും. ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് 1991 ൽ ഇരുവരും വിവാഹിതരാകുന്നത്. ഷാരൂഖിന് 26 വയസും ഗൗരിക്ക് 21 വയസുമായിരുന്നു പ്രായം. 1997 ൽ ആര്യനും, 2000 ൽ സുഹാനയും , 2013 ൽ അബ്രാമും ഇവരുടെജീവിതത്തിലേയ്ക്ക് കടന്നു വരുകയായിരുന്നു.

Recommended Video

ഷാരുഖാനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചെന്ന് ഷക്കീല | filmibeat Malayalam

തന്റെ ആദ്യത്തെ പ്രണയമായിരുന്നു ഷാരൂഖ് എന്ന് ഗൗരി ഖാൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തന്റെ ആദ്യ ഡേറ്റും ഷാരൂഖിനോടൊപ്പമായിരുന്നെന്നുപം താര പത്നി കൂട്ടിച്ചേർത്തു. പ്രണയത്തിലായിരുന്ന സമയത്ത് പാവാടയും ടി ഷർട്ടും ധരിക്കാൻ എസ്ആർകെ അനുവദിച്ചിരുന്നില്ല. കൂടാതെ തലമുടി അഴിച്ചിടുന്നതും താരത്തിന് ഇഷ്ടമല്ലായിരുന്നു. ആ ലുക്കിൽ ഗൗരിയെ കാണാൻ നല്ല ഭംഗിയായിരുന്നു. എന്നാൽ വിവാഹത്തിന് മുൻപ് അനുവദിച്ചിരുന്നില്ല. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെശിപ്പെടുത്തിയത്. എന്നാൽ വിവാഹിതരായതോടെ ഇനി ഇത്തരത്തിൽ പെരുമാറില്ലെന്ന് ഗൗരിക്ക് വാക്ക് നൽകുകയും ചെയ്തുവെന്ന് താരം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു

Read more about: gauri khan shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X