പിറന്നാൾ ദിനത്തിൽ ജെനീലിയയെ മാറോട് ചേർത്ത് ചുംബിച്ച് റിതേഷ്, പ്രണയം തുടങ്ങുന്നത് ഇങ്ങനെ...
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ജെനീലിയ ഡിസൂസ. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ റിതേഷ് ദേശ്മുഖുമായി വിവാഹം നടക്കുന്നത്. തുടർന്ന് അഭിനയത്തിന് ഇടവേള നൽകി താരം മാറി നിൽക്കുകയായിരുന്നു. സിനിമയിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും താരത്തിന് ഇപ്പോഴും കൈനിറയെ ആരാധകരാണുളളത്. സോഷ്യൽ മീഡിയയിൽ സജീവമായ ജനീലിയയോട് വിശേഷങ്ങൾ ആരാഞ്ഞ് പ്രേക്ഷകർ എത്താറുണ്ട്. എല്ലാവർക്കും അറിയേണ്ടത് താരത്തിന്റെ മടങ്ങി വരവിനെ കുറച്ചാണ്.
ഇന്ന് പ്രേക്ഷകരുടെ പ്രിയ താരത്തിന്റെ 33ാം പിറന്നാളാണ്. ജെനീലിയയ്ക്ക് ആശംസ നേർന്ന് തെന്നിന്ത്യൻ ബോളിവുഡ് സിനിമ ലോകം രംഗത്തെത്തിയിട്ടുണ്ട്. ഭാര്യയ്ക്ക സ്പെഷ്യൽ പിറന്നാൾ ആശംസ നേർന്ന് ഭർത്താവും നടനുമായ റിതേഷ് ദേശ്മുഖ്. ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച കൊണ്ടാണ് റിതേഷ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. താരത്തിന്റ ഇൻസ്റ്റഗ്രാം പോസ്റ്റ് സിനിമ കോളങ്ങളിൽ വൈറലാണ്.

ഭാര്യയെ മാറോട് ചേർത്ത് നിർത്തി ചുംബിക്കുന്ന ചിത്രത്തിനോടൊപ്പമാണ് പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ചിരിക്കുന്നത്. നീ എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, എന്റെ ചിരി, എന്റെ സന്തോഷം, എന്റെ ഉത്സാഹം ആവേശം. ജീവിതത്തിലെ വെളിച്ചമായവൾക്ക് പിറന്നാൾ ആശംസകൾ. റിതേഷിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ താരത്തിന്റെ ലുക്കും വൈറലായിട്ടുണ്ട്.

അധികം ഗോസിപ്പ് കേളങ്ങളിൽ ഇടം പിടിക്കാത്ത താരജോഡികളായിരുന്നു ഇവർ. ആദ്യ ബോളിവുഡ് ചിത്രത്തിലെ നായകൻ തന്നെ നടിയുടെ ജീവിതത്തിലേയും നായകനാവുകയായിരുന്നു. തുജെ മേരി കസം എന്ന ചിത്രത്തിലൂടെയാണ് ജനീലിയ ബോളിവുഡിൽ എത്തുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. 2012 ആയിരുന്നു റിതേഷ് ജനീലിയ വിവാഹം. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.
Recommended Video

ഒരു സിനിമ കഥ പോലെയാണ് റിതേഷ് ജനീലിയ പ്രണയം. ആദ്യ ചിത്രത്തിന്റെ സെറ്റില്‍ ജനീലിയ റിതേഷിനോട് മിണ്ടാതിരുന്നില്ലായിരുന്നു, സിനിമയുടെ ചിത്രീകരണ തുടങ്ങി ആദ്യ രണ്ട് ദിവസം മിണ്ടാറെ ഇല്ലായിരുന്നു. അതിന് കാരണം റിതേഷിന്റെ അച്ഛൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത് കൊണ്ടാണ്. ഒരിക്കൽ ട്വിറ്ററിലൂടെയായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നടി ആദ്യമായി സംസാരിച്ചതിനെ കുറിച്ചും റിതേഷ് ഓർക്കുന്നു. താങ്കളുടെ സെക്യൂരിറ്റി എവിടെ എന്നായിരുന്നു ആദ്യമായി ചോദിച്ചത്. തനിക്ക് സെക്യൂരിറ്റി ഇല്ലെന്നായിരുന്നു റിതേഷിന്റെ മറുപടി.. അതെ, മുഖ്യമന്ത്രിയുടെ മകന് സെക്യൂരിറ്റി ഇല്ലെന്നും വളരെ ശാന്തനായിരുന്ന ആ ആണ്‍കുട്ടി എന്റെ ഹൃദയം കീഴടക്കുമെന്ന് ആര് കതുതിയെന്നും ജനീലിയ റിതേഷിനോടുളള പ്രണയത്തെ കുറിച്ച് പറഞ്ഞത്.

സിനിമയിൽ നിന്ന് മാറി നിൽക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പങ്കുവെയ്ക്കാനും ഭർത്താവ് റിതേഷുമായുള്ള മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ചും താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. സമൂഹ മാധ്യമങ്ങളി പ്രത്യക്ഷപ്പെടുന്ന ജെനീലിയയോട് പ്രേക്ഷകർ സ്ഥിരമായി ചോദിക്കുന്നത് സിനിമ റീ എൻട്രിയെ കുറിച്ചാണ്. സിനിമയോട് താൽപര്യമില്ലേ എന്നും എപ്പോഴാണ് വീണ്ടും കാണാൻ സാധിക്കുക എന്നുമാണ് ആരാധകർ ചോദിക്കുന്നത്.
റിതേഷ് ദേശ്മുഖ് ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications











