For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയപ്പെട്ടവനെ വിവാഹം കഴിക്കാനായി ഹേമ മാലിനി ഇസ്ലാം മതം സ്വീകരിച്ചു, ഡ്രീം ഗേളിന് പിറന്നാൾ....

    |

    തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ആരാധകരുളള താരമാണ് ഹേമ മാലിനി. തമിഴ്നാടിലെ തിരുച്ചിറപ്പള്ളി അമ്മൻ‌കുടിയിലാണ് ജനനം. തമിഴ് അയ്യങ്കാർ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഹേമ മാലിനി പിന്നിട് ബോളിവുഡിന്റെ സ്വപ്ന സുന്ദരിയായി മാറുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഡ്രീം ഗേളിന് ഇന്ന് പിറന്നാൾ 72ാം പിറന്നാളാണ്. താരത്തിന് ആശംസയുമായി ആരാധകരും സിനിമ ലോകവും രംഗത്തെത്തിയിട്ടുണ്ട്.

    ബോളിവുഡ് കോളങ്ങളിൽ എന്നെന്നും ചർച്ച ചെയ്യപ്പെടുന്ന പ്രണയമാണ് ഹേമ മാലിനിയുടേതും ധർമേന്ദ്രയുടേയും. ഒരു ബോളിവുഡ് ചിത്രം പോലെയായിരുന്നു ഇവരുടെ പ്രണയവും വിവാഹവുമെല്ലാം. ഇപ്പോഴിത ഹേമ മാലിനിയുടേയും ധർമേന്ദ്രയുടേയും അധികമാർക്കും അറിയാത്ത പ്രണയ കഥ വൈറലാവുകയാണ്.

    1961 ൽ പുറത്തിറങ്ങിയ ഇതും സത്തിയം എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. 1968ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു. 1970 ൽ തന്നെ ഹേമ മാലിനി ബോളിവുഡിലെ മുൻനിര നായിക സ്ഥാനത്തിലേയ്ക്ക് ഇടം പിടിക്കുകയായിരുന്നു. ഭർത്താവ് ധർമേന്ദ്രക്കൊപ്പമായിരുന്നു ഹേമ മാലിനിയുടെ ഭൂരിഭാഗം ചിത്രങ്ങളും. 1976 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ ഇന്ത്യൻ നടിമാരിൽ ഒരാളായിരുന്നുഹേമമാലിനി,

    1970 ൽ തും ഹസീൻ മെയിൻ ജവാൻ എന്ന ചിത്രത്തിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത . നടിയുമായി പ്രണയത്തിലാകുമ്പോൾ ധർമേന്ദ്ര വിവാഹിതനായിരുന്നു. പര്‍കാശ് കൗറായിരുന്നു ധർമേന്ദ്രയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ 4 മക്കളുമുണ്ട്. സണ്ണി, ബോബി എന്നിങ്ങനെ രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍ക്കുട്ടികളുമായിരുന്നു. എന്നാൽ ഹേമ മാലിനിയെ കണ്ടപ്പോൾ താരത്തിന് പ്പണയം തോന്നുകയായിരുന്നു. വിവാഹിതനായിരുന്നത് കൊണ്ട് തന്ന നടിക്ക് ധർമേന്ദ്രയോട് ആദ്യം താൽപര്യമില്ലായിരുന്നു. എന്നാൽ പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

    ഹേമ മാലിനിയുടെ പിതാവിന് ധർമേന്ദ്രയുമായുളള വിവാഹത്തിനോട് താൽപര്യമില്ലായിരുന്നു. അദ്ദേഹം ഇതിനെ കർശനമായി എതിർക്കുകയും ചെയ്തിരുന്നു. കാരണം ധർമേന്ദ്രയുടെ ആദ്യ വിവാഹമായിരുന്നില്ല. വിവാഹിതനായ പുരുഷനെ കൊണ്ട് മകളെ കല്യാണം കഴിപ്പിക്കാൻ അച്ഛന് താൽപര്യമില്ലായിരുന്നു. അച്ഛന്റെ നിര്യാണത്തിന് ശേഷമാണ് ധർമേന്ദ്രയെ ഹേമമാലിനി വിവാഹം കഴിക്കുന്നത്. എന്നാൽ ഇത് അമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

    ഹേമ മാലിനിയെ വിവാഹം കഴിക്കാൻ ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്നിരുന്നു. കാരണം ആദ്യ ഭാര്യയായ പ്രകാശ് ഡിവോഴ്സിന് തയ്യാര്‍ അല്ലായിരുന്നു. രണ്ട് ഭാര്യമാരെ സ്വീകരിക്കണമെങ്കില്‍ ഇസ്ലാം ആവണമായിരുന്നു. ഒടുവില്‍ മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഹേമാലിനിയെ ധര്‍മേന്ദ്ര വിവാഹം കഴിച്ചു. 1980 ലായിരുന്നു ഇവരുടെ വിവാഹം ഹേമ മാലിനിയും ധർമേന്ദ്രക്കൊപ്പ ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

    'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam

    ധർമേന്ദ്ര തന്റെ അമ്മയെ പോലെയായിരുന്നു. അദ്ദേഹത്തിന്റെ ആ സ്വഭാവമാണ് തന്നെ ആകർഷിച്ചതെന്നും പണ്ട് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ധർമേന്ദ്രയുടെ പ്രണയം നിരസിച്ചതിനെ തുടർന്ന് താനുമായി അടുക്കാനുള്ള എല്ലാ വഴികളും അദ്ദേഹം നോക്കിരുന്നു. അതിനായി സെറ്റിലുളളവരെ പോലും ഉപയോഗിച്ചിരുന്നു. ഒടുവിുവിൽ അദ്ദേഹത്തോട് ഇഷ്ടമാണെന്ന് പറയേണ്ടി വന്നുവെന്നും ഡ്രീം ഗേൾ പറഞ്ഞു

    English summary
    Happy Birthday Hema Malini: Take A Look Of Dharmendra And Hema's Love And Marriage Life ,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X