»   » എന്റെ മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ! ശ്രീദേവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു...

എന്റെ മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ! ശ്രീദേവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു...

Written By:
Subscribe to Filmibeat Malayalam

ശ്രീദേവി ഒരു താരം മാത്രമല്ല . മാതൃത്വത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്. ബോളിവുഡിന്റെ റാണിയായി വഴുമ്പോഴും തന്റെ കുടുംബത്തെ നെഞ്ചോടു ചേർത്തുവയ്ക്കാൻ ഇവർ മറന്നില്ല.ശ്രീദേവിയ്ക്ക് സിനിമയോടുള്ള അടങ്ങാത്ത മോഹവും താൽപര്യവും ഇന്ത്യൻ സിനിമ ലോകത്ത് രഹസ്യമായ പരസ്യമായിരുന്നു. തന്റെ ആഗ്രഹങ്ങളെക്കാലും സ്വപ്നങ്ങളെക്കാലും ഇവർ പരിഗണന കൊടുത്തത് കുടുംബത്തിനായിരുന്നു.

sridevi-janvi

അണിഞ്ഞൊരുങ്ങിയെത്തിയ നടിമാർകണ്ടു പഠിക്കണം! ശ്രീദേവിയുടെ വസതിയിൽ അനുഷ്കയും കോലിയും, ചിത്രം വൈറൽ

ഭർത്താവ് ബോണി കപൂറിന്റേയും മക്കളുടേയും ലോകം എന്നു പറയുന്നത് ശ്രീദേവി തന്നെയായിരുന്നു. കുടുംബാംഗങ്ങളെ സങ്കടത്തിലാഴ്ത്തി ഇവർ വിടവാങ്ങിയിരിക്കുകയാണ്. മാർച്ച് 6 ജാൻവിയുടെ പിറന്നാളിയിരുന്നു. 21 വർഷത്തിനിടെ അമ്മയില്ലാത്ത ആദ്യ പിറന്നാൾ.

പരോളിനു പിന്നാലെ അബ്രഹാമിന്റെ സന്തതികളും!റിലീസ് തിയതി പുറത്ത്! ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ശ്രീദേവിയുടെ ആശംസ‌

കപൂർ കുടുംബത്തിന്റെ തീരവേദനയാണ് ശ്രീദേവിയുടെ വിയോഗം. ആ വേദനയുടെ തീവ്രത കുറയാൻ വർഷങ്ങളുടെ കാലതാമസം വരും. കഴിഞ്ഞ വർഷം മാർച്ച് 6 ന് കപൂർ കുടുംബത്തിൽ ആഘോഷമായിരുന്നു. ഇവരുടെ മൂത്ത പുത്രി ജാൻവിയുടെ പിറന്നാൾ. അന്ന് ഉത്സവം പോലെയാണ് ആഘോഷിച്ചത്. കഴിഞ്ഞ വർഷം ജാൻവിയ്ക്ക് ശ്രീദേവി നേർന്ന പിറന്നാൾ ആശംസ ഇപ്പോൾ വൈറലാകുകയാണ്.

ശ്രീദേവി പറഞ്ഞ വാക്ക്

കഴിഞ്ഞ വർഷം ജാൻവിയുടെ ജന്മദിനത്തിൽ ശ്രീദേവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു. ജാൻവിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്റെ മാലാഖയ്ക്ക് ലോകത്ത് എനിയ്ക്ക് ഏറ്റവും വിലപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ എന്ന് ശ്രീദേവി കുറിച്ചിരുന്നു.

വാചകം വേദനിപ്പിക്കുന്നു

അന്നത്തെ താരത്തിന്റെ പിറന്നാൾ ആശംസ ഇന്ന് പ്രിയപ്പെട്ടവരെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. ശ്രീദേവി പങ്ക് വച്ച ചിത്രങ്ങളും പിറന്നാൾ വാചകവും ഒറ്റവരെ ഒരുപാട് പൊള്ളിക്കുന്നുണ്ട്.‌

സോനം കപൂർ

ശ്രീദേവിയുടെ മാലാഖ ജാൻവി ബോളിവുഡിലെ പൊന്നോമനയാണ്. താരത്തിന് പിറന്നാൾ ആശംസയുമായി സഹോദരിയും ബോളിവുഡ് താരവുമായ സോനം കപൂർ രംഗത്തെത്തിയിരുന്നു. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കരുത്തുറ്റ ശക്തയായ പെൺകുട്ടി എന്നാണ് സോനം ജാൻവിയെ വിശേഷിപ്പിച്ചത്. ഏറ്റവും ആദ്യം പിറന്നാൾ ആശംസയുമായി എത്തിയതും സോനം കപൂറായിരുന്നു.

പിറന്നാൾ ആശംസ

പിറന്നാൾ ആശംസ

ദൈവത്തിന്റെ അനുഗ്രഹം

സോനം കപൂറനു പിന്നാലെ ജാൻവിയ്ക്ക് പിറന്നാൾ ആശംസയുമായി ശ്രീദേവിയുടെ അടുത്ത സുഹൃത്ത് മനീഷ് മൽഹോത്ര രംഗത്തെത്തിയിരുന്നു. ശ്രീദേവിയ്ക്കും ജാൻവിക്കുമൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്. സന്തോഷവും സ്നേഹവും സമാധനവും നൽകി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.

മനീഷ് മൽഹോത്ര

മനീഷ് മൽഹോത്ര

ബോണി കപൂർ കുറിച്ചത്

ശ്രീദേവിയുടെ വിയോഗം ഇന്നും ഉൾക്കൊള്ളാൻ ഭർത്താവ് ബോണി കപൂറിനു കഴിഞ്ഞിട്ടില്ല. അദ്ദേഹം തന്റെ ഭാര്യയെ കുറിച്ചെഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുയാണ്.ലോകത്തിന് അവള്‍ നിലാവായിരുന്നു. സമാനതകളില്ലാത്ത അഭിനേത്രിയായിരുന്നു. എന്നാല്‍ എനിക്ക് അവള്‍ പ്രണയിനിയായിരുന്നു. എന്റെ രണ്ട് പെൺമക്കളുടെ അമ്മയായിരുന്നു. ഈ വാക്കുകൾ മാത്രമതി ശ്രീദേവി ആ കുടുംബത്തിന് ആരായിരുന്നു എന്ന് മനസിലാക്കാൻ.

ശ്രീദേവി മഞ്ഞു പോകില്ല

ഒരിക്കലും ശ്രീദേവി അവസാനിക്കുകയില്ല. അവർ ഒരു കലാകാരിയാണ്. ഒരു കലാകാരിയുടെ ജീവിതം ഒരിക്കലും അവസാനിക്കുകയില്ല. എന്നും അവർ വെള്ളിത്തിരയിൽ ജ്വലിച്ചു തന്നെ നിൽക്കുമെന്നും ബോണി ശ്രീദേവിയുടെ വിയോഗത്തിനു ശേഷം ട്വിറ്ററിൽ കുറിച്ചു.

English summary
Happy birthday Janhvi Kapoor: Dhadak actor has the sweetest reply to cousin Sonam’s wish

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam