പ്രണയത്തിലായിരുന്നപ്പോൾ ദീപികയ്ക്ക് വേണ്ടി ധോണി നീളൻ മുടി വരെ മുറിച്ചു, യുവരാജ് ഇടയിൽ വന്നതോടെ താരം പിന്മാറി!

ഇന്ത്യന്‍ ക്രിക്കറ്റിലെ നിത്യഹരിത നായകന്‍ എം.എസ് ധോണി ഇന്ന് 42-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. രണ്ട് മാസം മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചതിന്‍റെ സന്തോഷത്തിലാണ് ധോണി ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നത്.

കാല്‍മുട്ടിലെ പരിക്കിനെയും പ്രായത്തെയും അവഗണിച്ചാണ് ധോണി ഇത്തവണ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിച്ചത്. എപ്പോഴും വാർത്തകളിൽ നിറയാറുള്ള ധോണി ഒരു കാലത്ത് ബോളിവുഡ് സുന്ദരി ദീപിക പദുകോണുമായി പ്രണയത്തിലായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

ക്രിക്കറ്റ് താരങ്ങൾ പലപ്പോഴും ബോളിവുഡ് നടിമാരുമായി പ്രണയത്തിലാവുകയും ​ഗോസിപ്പ് കോളങ്ങളിൽ നിറയുകയും ചെയ്യുന്നത് പതിവാണ്. ചില ​ഗോസിപ്പുകൾ പിന്നീട് പ്രണയമായി മാറി വിവാഹത്തിലേക്ക് എത്തിയിട്ടുമുണ്ട്. വിരാട് കോഹ്‌ലി-അനുഷ്‌ക ശർമ്മ മുതൽ ഹാർദിക് പാണ്ഡ്യ-നതാസ സ്റ്റാൻകോവിച്ച് വരെയുള്ള ജോഡികൾ അതിനുള്ള ഉദാഹരണങ്ങളാണ്.

Deepika Padukone

എം.എസ് ധോണി ഒരു കാലത്ത് ദീപിക പദുക്കോണുമായി ഭ്രാന്തമായി പ്രണയത്തിലായിരുന്നുവെങ്കിലും യുവരാജ് സിങ്ങുമായുള്ള നടിയുടെ അടുപ്പം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതിന് ശേഷം ധോണിയും ദീപികയും അകലുകയായിരുന്നുവെന്നാണ് അക്കാലത്ത് പ്രചരിച്ചിരുന്നത്. ദീപികയെ സിനിമയിലേക്കെത്തിച്ചത് യുവരാജായിരുന്നുവെന്ന ഗോസിപ്പുകളുമുണ്ടായിരുന്നു.

ദീപികയ്ക്ക് മുമ്പും ധോണിയുടെ പേരിനൊപ്പം ബോളിവുഡിലെ നിരവധി താരസുന്ദരികളുടെ പേരുകൾ ചേർത്ത് വാർത്തകൾ വന്നിരുന്നു. അസിൻ, റായ് ലക്ഷ്മി എന്നിവർ അവരിൽ‌ ചിലരാണ്. 2007ൽ ഷാരൂഖ് ഖാനൊപ്പം ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ദീപിക പദുക്കോൺ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചപ്പോൾ അതേ വർഷം എം.എസ് ധോണി നടിയുമായി പ്രണയത്തിലാവുകയും ഇഷ്ടം വെളിപ്പെടുത്തുകയുമായിരുന്നു.

മാത്രമല്ല ഓം ശാന്തി ഓം എന്ന ചിത്രത്തിന്റെ ഒരു സ്പെഷ്യൽ‌ സ്ക്രീനിങ് നടത്താമോയെന്ന് ഷാരൂഖിനോട് ധോണി ആവശ്യപ്പെടുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. പിന്നീട് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 മത്സരം കാണാൻ എംഎസ് ധോണി ക്ഷണിച്ചതുപ്രകാരം ദീപിക പദുക്കോൺ പോവുകയും ചെയ്തിരുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ദീപികയുടെ വ്യക്തിപരമായ താൽപര്യം കൊണ്ടാണ് ധോണി തന്റെ നീളൻ മുടിവരെ വെട്ടിയത്.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് ഒരിക്കലും പരസ്യമായി സംസാരിച്ചിട്ടില്ല. നടി റായ് ലക്ഷ്മിയും ധോണിയും തമ്മിലുള്ള പ്രണയ വാര്‍ത്തകൾ വലിയ ചർച്ചയായത് 2009ലായിരുന്നു. സിഎസ്‌കെയില്‍ വെച്ചുള്ള പരിചയമാണ് പ്രണയമായത്. എന്നാല്‍ ഈ പ്രണയവും വിവാഹത്തിലേക്കെത്തിയില്ല.

Deepika Padukone

ശേഷമാണ് ഹോട്ടല്‍ റിസപ്ഷനിസ്റ്റായിരുന്ന സാക്ഷിയെ ധോണി പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. ഇപ്പോള്‍ സിവയെന്ന പേരില്‍ ഇരുവര്‍ക്കുമൊരു മകളുണ്ട്. ധോണിയെപ്പോലെ തന്നെ സാക്ഷിയും സിവയും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. ദീപികയുടെ ജീവിതത്തിലും നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ട്. നടൻ രൺബീർ കപൂറുമായുള്ള ദീപികയുടെ പ്രണയം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ശേഷം ആ ബന്ധം തകർന്നു.

പിന്നീടാണ് രൺവീർ സിങുമായി ​ദീപിക പ്രണയത്തിലായത്. 2018ൽ ഇറ്റലിയിലെ ലേക്ക് കോമോയില്‍വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കൊങ്ങിണി, പഞ്ചാബി മതാചാരപ്രകാരമാണ് വിവാഹച്ചടങ്ങുകൾ നടന്നത്.

ആറ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. രാംലീല, ബാജിറാവു മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചതോടെയാണ് പ്രണയം ശക്തമായത്.

2013ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാംലീലയുടെ സെറ്റിൽ വെച്ചാണ് ദീപികയും രൺവീറും പ്രണയത്തിലാകുന്നത്. തനിക്ക് വിഷാദ രോഗം ബാധിച്ച സമയത്ത് എന്നും ഒപ്പമുണ്ടായിരുന്നയാളാണ് രൺവീർ എന്ന് ദീപിക നേരത്തെ തന്നെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X