മുതിര്‍ന്ന നടി രേഖയുമായിട്ടും ഇഷ്ടത്തിലായി! നടന്‍ സഞ്ജയ് ദത്തിനെ പ്രണയിച്ച താരസുന്ദരിമാര്‍ ഇവരാണ്?

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണെങ്കിലും വിവാദനായകനായിട്ടാണ് സഞ്ജയ് ദത്ത് അറിയപ്പെട്ടത്. കരിയറിലും വ്യക്തി ജീവിതത്തിലുമൊക്കെ പ്രശ്‌നങ്ങളുണ്ടാക്കി നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന നടന്‍ ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്.

നടന്‍ സുനില്‍ ദത്തിന്റെയും നര്‍ഗീസ് ദത്തിന്റെയും മകനായി പഞ്ചാബി കുടുംബത്തില്‍ ജനിച്ച സഞ്ജയ് ദത്തിനെ കുറിച്ചുള്ള രസകരമായ കഥകളാണ് പിറന്നാളിനോട് അനുബന്ധിച്ച് പുറത്ത് വന്നിരിക്കുന്നത്. നടന്റെ ജീവിതത്തിലൂടെ കടന്ന് പോയ പ്രണയബന്ധങ്ങളെ പറ്റിയുള്ള ചില റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയ ഇന്ന് ആഘോഷിക്കുന്നത്.

sanjay-dutt

മൂന്ന് തവണ വിവാഹിതനായ സഞ്ജയ് ദത്തിന്റെ ആദ്യ രണ്ട് വിവാഹങ്ങളും പരാജയമായിരുന്നു. എന്നാല്‍ ഇതിന് ശേഷം നടിയായ മാന്യത ദത്തിനെ വിവാഹം കഴിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുകയാണ്. ആദ്യ വിവാഹത്തിലുള്ള ഒരു മകളും ഇപ്പോഴത്തെ വിവാഹത്തില്‍ നിന്ന് ഇരട്ടകളും നടനുണ്ട്. സഞ്ജയ് ദത്തിന്റെ ആദ്യകാലങ്ങളില്‍ നിരവധി പ്രണയങ്ങളാണ് ഉണ്ടായിട്ടുള്ളത്. അത്തരം ചില കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ബാല്യകാല സുഹൃത്തായ ടീന മുനിമുമായിട്ടുള്ള പ്രണയമാണ് ആദ്യം ചര്‍ച്ചയായിട്ടുള്ളത്. സഞ്ജയ്യുടെ ആദ്യ ചിത്രമായ റോക്കിയില്‍ ടീനയും അഭിനയിച്ചിരുന്നു. ഈ സമയത്താണ് താരങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തത്. എന്നാല്‍ സഞ്ജയുടെ അമിത മദ്യപാന ശീലം കാരണം ടീന സഞ്ജയെ ഉപേക്ഷിച്ചു.

സഞ്ജയ് ദത്തിന്റെ പേരിനൊപ്പം ഏറ്റവും ചര്‍ച്ചയായിട്ടുള്ളത് നടി മാധുരി ദീക്ഷിതിന്റെ പേരാണ്. തൊണ്ണൂറുകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായ പ്രണയമായിരുന്നു. പ്രണയത്തിലായ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സഞ്ജയ് കേസില്‍ കുടുങ്ങി ജയിലിലായതോടെ മാധുരി ആ ബന്ധം നിഷേധിച്ചു.

sanjay-dutt

നാദിയ ദുറനിയും സഞ്ജയും എങ്ങനെയാണ് ആദ്യമായി കണ്ടുമുട്ടിയതെന്ന് ആര്‍ക്കും അറിയില്ല. എന്നിരുന്നാലും ആദ്യ വിവാഹത്തിന് മുന്‍പും ശേഷവും സഞ്ജയ്ക്ക് നാദിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. നടനെ കാണാന്‍ അമേരിക്കയിലെ സെറ്റില്‍ നാദിയ എത്തിയതോടെ നടന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായെന്നും ആദ്യ ഭാര്യ റിയ ബന്ധം അവസാനിപ്പിച്ചതിന് കാരണം ഇതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വ്യക്തിപരമായും തൊഴില്‍പരമായും പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ സഞ്ജയ് ദത്തിന് ആശ്വാസമായിട്ടുള്ള നടിയാണ് ലിസ റേ. അവരില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തിയിരുന്നു. നടി ലിസ റേയും സഞ്ജയും പ്രണയത്തിലായിട്ടുണ്ടെന്ന് കഥകള്‍ വന്നെങ്കിലും നടി ഒരിക്കലും ഇത് അംഗീകരിച്ചിരുന്നില്ല.

ഇതിനിടെ മുതിര്‍ന്ന നടി രേഖയുടെ പേരിനൊപ്പവും സഞ്ജയുടെ പേരുകള്‍ ചേര്‍ക്ക് കഥകള്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ചതോടെ ഡേറ്റിങ്ങിലായെന്നും പിന്നീട് ഒളിച്ചോടി രഹസ്യമായി വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് അഭ്യൂഹങ്ങളായി തുടരുകയാണ്. ഇത്രയും നടിമാരുടെ പേരിനൊപ്പമാണ് സഞ്ജയ് ദത്തിന്റെ പേരും കഥകളില്‍ നിറഞ്ഞത്.

More from Filmibeat

Read more about: sanjay dutt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X