നിന്നെ എനിയ്ക്ക് നൽകിയ ദൈവത്തിന് നന്ദി!! പ്രിയതമയ്ക്ക് ഹൃദയസ്പർശിയായ ആശംസയുമായി രാജ് കുന്ദ്ര
താരങ്ങളുൾപ്പെടെ എല്ലാവരും ഏറെ അസൂയയോടെ നോക്കുന്ന നടിയാണ് ശിൽപ ഷെട്ടി. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ഇന്നുവരെ ശിൽപയുടെ ശരീര ഘടനയ്ക്ക് ഒരു മാറ്റവുമില്ല. അന്നും ഇന്നും താരം സീറോ സൈസ്സാണ്. വയസ്സൊക്കെ ഒരു നമ്പർ മാത്രമല്ലേ എന്നത് ശിൽപയുടെ കാര്യത്തിൽ ശരിയാണ്. 44 ന്റെ നിറവിൽ നിൽക്കുകയാണ് ബോളിവുഡ് സുന്ദരി. ഇപ്പോഴിത പ്രിയതമയ്ക്ക് ഹൃദയ സ്പർശിയായ പിറന്നാൾ ആശംസയുമായി താരം ഭർത്താവ് രാജ് കുന്ദ്ര.

കടന്നുവന്ന വഴികളിൽ തിരിഞ്ഞ് നോക്കുമ്പോൾ ഈ മാലഖയെ എനിക്ക് സമ്മാനിച്ച് ദൈവത്തിനോട് നന്ദി പറയുന്നു. ഞാൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എനിക്ക് വക്കുകൾ കൊണ്ട് പറയാൻ കഴിയില്ല. പ്രായ വെറും അക്കങ്ങൾ മാത്രമാണെന്ന് ജീവിതം കൊണ്ട് തെളിയിച്ച നിനക്ക് സന്തോഷ ജന്മദിനാശംസകൾ നേരുന്നു. നിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂവണിയട്ടെ- രാജ് കുന്ദ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പ്രിയതമയ്ക്കായുള്ള രാജ് കുന്ദ്രയുടെ ഹൃദയലസ്പർശിയായ കുറിപ്പ് ബോളിവുഡിൽ ചർച്ചയാവുകയാണ്. 2009 ലായിരുന്നു ശിൽപ-രാജ് കുന്ദ്ര വിവാഹം കഴിഞ്ഞത്. പിന്നീട് ശിൽപ സിനിമയിൽ നിന്ന് ചെറിയ ബ്രേക്കെടുക്കുകയായിരുന്നു . സിനിമയിൽ നിന്ന് മാറി നിന്നിരുന്നെങ്കിലും റിയാലിറ്റി ഷോകളിലും സോഷ്യൽ മീഡിയ പേജുകളിലും താരം സജീവമാണ്.


Click it and Unblock the Notifications











