twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മക്കളുടെ വിവാഹം ശ്രീദേവി ആഗ്രഹിച്ചിരുന്നു, പിന്നീട് ആ തീരുമാനം മാറ്റി, കാരണം ഇതായിരുന്നു...

    |

    മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ശ്രീദേവി. ബാലതാരമായി സിനിമയിൽ എത്തിയ ശ്രീദേവി പിന്നീട് ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട 'ശ്രീ'യായി മാറുകയായിരുന്നു. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള ശ്രീദേവിയുടെ 58ാം പിറന്നാളാണിന്ന്. താരത്തിന്റെ അസാനിധ്യത്തിലും ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകർ. ശ്രീദേവിയ്ക്ക് പിറന്നാൾ ആശംസ നേർന്നു കൊണ്ട് മക്കളും ബോളിവുഡ് സിനിമാ ലോകവും രംഗത്ത് എത്തിയിട്ടുണ്ട്. ഇന്നും ഇന്ത്യൻ സിനിമാ ലോകം ഏറെ വേദനയോടെയാണ് ശ്രീദേവിയുടെ വിയോഗത്തെ കുറിച്ച് ഓർക്കുന്നത്.

    അഡാറ് ലവ് നായികയുടെ പുതിയ ലുക്ക് പൊളിച്ചു, നൂറിന്‍ ഷെരീഫിന്‌റെ ചിത്രങ്ങള്‍ കാണാംഅഡാറ് ലവ് നായികയുടെ പുതിയ ലുക്ക് പൊളിച്ചു, നൂറിന്‍ ഷെരീഫിന്‌റെ ചിത്രങ്ങള്‍ കാണാം

    ഏലാഞ്ചി വിൽക്കാൻ പോയിട്ടുണ്ട്, സെലിബ്രിറ്റിയായതിന് ശേഷമാണ്, സജ്‌ന കൂടെയുണ്ടായിരുന്നു, പൊളി ഫിറോസ് പറയുന്നുഏലാഞ്ചി വിൽക്കാൻ പോയിട്ടുണ്ട്, സെലിബ്രിറ്റിയായതിന് ശേഷമാണ്, സജ്‌ന കൂടെയുണ്ടായിരുന്നു, പൊളി ഫിറോസ് പറയുന്നു

    1963 ആഗസ്റ്റ് 13 ന് ചെന്നൈയിലെ ശിവകാശിയിലാണ് ശ്രീദേവി ജനിക്കുന്നത്. ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു നടിയുടെ ആദ്യ കാലത്തെ പേര്. എന്നാൽ സിനിമയിൽ എത്തിയതോടെ പേര് മാറ്റുകയായിരുന്നു. നാലാം വയസ്സിലായിരുന്നു ശ്രീദേവിയുടെ സിനിമാ പ്രവേശനം. ബാലതാരമായി തെന്നിന്ത്യയിൽ തിളങ്ങിയ ശ്രീദേവി 1976 ൽ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

    വിവാഹം കഴിയുമ്പോൾ പതിനേഴും പതിനഞ്ചും വയസ്സായിരുന്നു, നടൻ ഉമ്മറിനെ കുറിച്ച് ഭാര്യയും മകനുംവിവാഹം കഴിയുമ്പോൾ പതിനേഴും പതിനഞ്ചും വയസ്സായിരുന്നു, നടൻ ഉമ്മറിനെ കുറിച്ച് ഭാര്യയും മകനും

    ശ്രീദേവിയുടെ ജീവിതം

    കമൽ ഹാസനും രജനികാന്തും പ്രധാന വേഷത്തിലെത്തിയ മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കമലിനും രജനിക്കുമൊപ്പം നിരവധി ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും സജീവമായിരുന്നു നടി. തുലാവർഷം, ആലിംഗനം, അകലെ ആകാശം, അംഗീകാരം, അകലെ ആകാശം തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. പിന്നീട് ബോളിവുഡിലേയ്ക്ക് ചേക്കേറുകയായിരുന്നു. നടിയുടെ സിനിമകൾ പോലെ തന്നെ ജീവിതവും വലിയ ചർച്ചയായിരുന്നു. ഇന്നും നടിയുടെ പ്രണവും വിവാഹവും ബോളിവുഡ് കോളങ്ങളിൽ ചർച്ചയാണ്. നിർമ്മാതാവ് ബോണി കപൂറുമായുളള പ്രണയവും തുടർന്നുള്ള വിവാഹവും അന്ന് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

    സിനിമ വിടുന്നത്

    ബോണി കപൂറിന്റെ ആദ്യ ഭാര്യയായ മോനാ കപൂറിന്റെ അടുത്ത സുഹൃത്തായിരുന്നു ശ്രീദേവി. എന്നാൽ പിന്നീട് ശ്രീദേവിയും ബോണി കപൂറും തമ്മിൽ അടുക്കുകയായിരുന്നു. തുടർന്ന് 1996 ൽ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ശ്രീദേവി ബോണി കപൂറിനെ വിവാഹം കഴിക്കുന്നത്. തുടർന്ന് സിനിമ വിടുകയായിരുന്നു താരം. സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും ബോളിവുഡ് കോളങ്ങളിൽ ശ്രീദേവിയും മക്കളായ ജാൻവിയും ഖുഷിയും ചർച്ചാ വിഷയമായിരുന്നു. ബോളിവുഡിലെ സൂപ്പർ മദർ എന്നായിരുന്നു അക്കാലത്ത് നടിയെ അറിയപ്പെട്ടിരുന്നത്. അവസാനം വരെ അങ്ങനെ തന്നെയായിരുന്നു. മക്കളെ ചുറ്റിപ്പറ്റിയായിരുന്നു നടിയുടെ ജീവിതം.

    തിരിച്ച്  വരവ്

    വിവാഹത്തെ തുടർന്ന് ബോളിവുഡിൽ നിന്ന് ഇടവേള എടുത്ത ശ്രീദേവി 15 വർഷത്തിന് ശേഷം വീണ്ടും മടങ്ങി എത്തുകയായിരുന്നു. 2012 ൽ പുറത്ത് ഇറങ്ങിയ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിരുന്നു. 2017 ൽ പുറത്ത് ഇറങ്ങിയ മോം ആയിരുന്നു ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഭർത്താവ് ബോണി കപൂറായിരുന്നു സിനിമ നിർമ്മിച്ചത്. ഭർത്താവിന്റേയും മക്കളുടേയും നിർബന്ധം കൊണ്ടാണ് സിനിമയിലേയ്ക്ക് മടങ്ങിയ എത്തിയതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി വെളിപ്പെടുത്തിയിരുന്നു. മക്കളും ഭർത്താവുമായുള്ള ജീവിതത്തിൽ താൻ സന്തോഷവതിയായിരുന്നു എന്നും ശ്രീദേവി ആ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

    മക്കളുടെ വിവാഹം

    ഞാനൊരു പ്രൊട്ടക്ടീവായ അമ്മയായിരുന്നു. എന്നാൽ പൊസസീവായ അമ്മയായിരുന്നില്ലെന്നും ശ്രീദേവി മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശ്രീദേവി എന്ന അമ്മയ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സമയത്ത് മക്കളെ വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും നടി ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് തന്റെ ആ ചിന്ത തെറ്റാണെന്ന് തോന്നി. അവർ സ്വന്തം കാലിൽ നിൽക്കണമെന്ന് തോന്നിയതായും ശ്രീദേവി അഭിമുഖത്തിൽ പറഞ്ഞു.

    Recommended Video

    മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും 40 ഏക്കർ ഭൂസ്വത്ത് നഷ്ടപ്പെടില്ല | FIlmiBeat Malayalam
    മകളുടെ സിനിമ പ്രവേശനം

    ജാൻവിയ്ക്ക് സിനിമയിലേയ്ക്ക് വരണമെന്നുള്ള ആഗ്രഹം പറഞ്ഞപ്പോൾ ഏതൊരു അമ്മയെ പോലെ ഞാനും പൊസസീവായെന്നും ശ്രീദേവി കൂട്ടിച്ചേർത്തു. സിനിമയാണ് തനിക്ക് ജീവിതത്തിൽ എല്ലാം നൽകിയത്. ആ വഴി തന്നെയാണ് തന്റെ മകളും തിരഞ്ഞെടുത്തു എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി എന്നും നടി അഭിമുഖത്തിൽ പറയുന്നു.
    2018 ലാണ് ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. ബന്ധുവിന്റെ വിവാഹചടങ്ങിനായി ദുബായിൽ എത്തിയപ്പോഴായിരുന്നു നടിയുടെ വേർപാട്.

    Read more about: sridevi
    English summary
    Happy Birthday Sridevi: When Sridevi Opens Up She Want Both Her Daughters To Marry And Settle Down
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X