രണ്ട് തവണയും ഭര്‍ത്താവിനോട് ക്ഷമിച്ചു! നടി സെറീന വഹാബിന്റെ പ്രണയകഥ പിറന്നാള്‍ ദിവസം വീണ്ടും വൈറല്‍

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ സെറീന വഹാബ്. ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തി പിന്നീട് മലയാളമടക്കം തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച സെറീന ശക്തമായ നിരവധി കഥാപാത്രങ്ങളാണ് സമാനിച്ചത്. ഒരു കാലത്ത് സൂപ്പര്‍ നായിക ആയിരുന്നെങ്കില്‍ ഇന്നിപ്പോള്‍ അമ്മ കഥപാത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നുണ്ട്.

സെറീനയെ സംബന്ധിച്ച് ഇന്ന് ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ്. തന്റെ 61-ാം പിറന്നാള്‍ ആഘോഷിക്കുയാണ് നടി ഇന്ന്. സമൂഹ മാധ്യമങ്ങള്‍ നിറയെ സെറീനയ്ക്കുള്ള ആശംസകള്‍ നിറയുകയാണ്. ഒപ്പം നടിയുടെ സിനിമയ്ക്കുള്ളിലും ജീവിതത്തിലുമായി ഉണ്ടായ സംഭവങ്ങളും പ്രണയവും വിവാഹവുമെല്ലാം വീണ്ടും ചര്‍ച്ചയാവുകയാണ്.

സെറീനയുടെ പ്രണയകഥ

1959 ജൂലൈ പതിനേഴിന് വിശാഖപട്ടണത്ത് ഒരു മുസ്ലീം കുടുംബത്തിലായിരുന്നു സെറീന വഹാബ് ജനിക്കുന്നത്. പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ പഠിച്ചതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് രാജ് കപൂറിനൊപ്പമായിരുന്നു സെറീനയുടെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും തമിഴിലുമൊക്കെയായി ഒട്ടനവധി സിനിമകളില്‍ വേഷമിട്ടു. അതിന് ശേഷമാണ് ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളിയുമായി കണ്ടുമുട്ടുന്നത്.

Recommended Video

Actress Sarayu Exclusive Interview | FilmiBeat Malayalam
സെറീനയുടെ പ്രണയകഥ

കലന്‍ കാ ടിക എന്ന ചിത്രത്തിനിടെയില്‍ ആദിത്യയുമായി പരിചയത്തിലായ സെറീന പിന്നീട് പ്രണയത്തിലായി. ഇരുവരും 1986 ലാണ് വിവാഹിതരാവുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായ ദാമ്പത്യ ജീവിതം ഇപ്പോഴും നല്ല രീതിയില്‍ പോവുകയാണ്. സെറീനയെക്കാള്‍ ആറ് വയസിന് ഇളയതാണ് ആദിത്യ എന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. അത് പുറത്ത് അറിയാതിരിക്കാന്‍ താരങ്ങളും ശ്രമിച്ചു. ടെലിവിഷന്‍ സീരിയലുകളിലൂടെയായിരുന്നു ആദിത്യ പഞ്ചോളി കരിയര്‍ ആരംഭിക്കുന്നത്. അദ്ദേഹം അഭിനയിക്കുന്ന ആറാമത്തെ ചിത്രമായിരുന്നു കലന്‍ കാ ടിക.

സെറീനയുടെ പ്രണയകഥ

ഈ സിനിമയില്‍ നായികയായിട്ടെത്തിയത് സെറീനയും. അങ്ങനെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. ഈ സിനിമ വലിയ വിജയമായി മാറിയിരുന്നു. സിനിമയുടെ ഷൂട്ടിങ്ങ് തീരുന്നതിന് മുന്‍പ് തന്നെ താരങ്ങളുടെ പ്രണയവും വളര്‍ന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ആദിത്യയുമായിട്ടുള്ള വിവാഹത്തിന് സെറീനയുടെ അമ്മയ്ക്ക് അത്ര താല്‍പര്യമില്ലായിരുന്നു. എന്നാല്‍ നടി അദ്ദേഹത്തെ പ്രണയിക്കുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചൊരു കാര്യമാണെന്ന് അദ്ദേഹത്തെ വിവാഹം ചെയ്തതെന്ന് നടി നേരത്തെ പറഞ്ഞിരുന്നു.

 സെറീനയുടെ പ്രണയകഥ

എന്നാല്‍ 1993 ല്‍ ആദിത്യ പഞ്ചോളിയും പൂജ ബേദിയും തമ്മിലുള്ള ബന്ധം ഇവരുടെ ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനിടെ പൂജയുടെ വീട്ടിലെ പതിനഞ്ച് വയസുകാരിയായ ജോലിക്കാരിയും ആദിത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി വന്നു. ഈ പ്രശ്‌നം ഗുരുതരമായതോടെ പൂജയുമായിട്ടുള്ള ബന്ധം പിരിഞ്ഞ് ആദിത്യ സെറീനയ്‌ക്കൊപ്പം തന്നെ എത്തി. രണ്ട് തവണയും ഭര്‍ത്താവിനോട് സെറീന ക്ഷമിച്ചെന്ന വാര്‍ത്ത വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X