For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  |

  ഇന്ത്യയുടെ ബിഗ് ബി എന്ന് പറഞ്ഞാല്‍ അത് അമിതാഭ് ബച്ചന്‍ മാത്രമാണ്. ആ ശബ്ദ സൗകുമാര്യവും തലയെടുപ്പും അഭിനയ ചാരുതയും ഒന്നും ഇന്ത്യന്‍ സിനിമയില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല.

  അങ്ങനെയുള്ള അമിതാഭ് ബച്ചന് വയസ്സ് എഴുപത്തിമൂന്ന് തികഞ്ഞിരിയ്ക്കുകയാണ്. ആരാധകവൃന്ദം മുഴുവന്‍ പ്രിയ താരത്തിന്റെ ജന്മദിനാഘോഷത്തിന് വേണ്ടി കാത്തിരിയ്ക്കുമ്പോള്‍ കാര്യങ്ങള്‍ ലളിതമാക്കുകയാണ് ബച്ചന്‍. വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് ബച്ചന്റെ പിറന്നാള്‍ ആഘോഷം.

  ബോളിവുഡിലെ കിടിലന്‍ നായകനായി നിന്നിരുന്ന അമിതാഭ് ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നത് ആടിപ്പാടുന്ന പ്രണയവുമായിട്ടല്ല. ശക്തമായ കഥാപാത്രങ്ങളുമായിട്ടായിരുന്നു. അമിതാഭിന് വേണ്ടി മാത്രം കഥാപാത്രങ്ങള്‍ സൃഷ്ടിയ്ക്കപ്പെട്ടു. നായകന്‍മാരേക്കാള്‍ ഉയരത്തില്‍ അദ്ദേഹത്തെ പ്രതിഷ്ഠിച്ചു.

  സത്യത്തില്‍ നമ്മുടെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം അമിതാഭിന്റെ ഈ രീതി കണ്ട് പഠിയ്ക്കണം.

  ഇന്‍ക്വിലാബ് എന്ന അമിതാഭ്

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  പ്രശസ്തനായ ഹിന്ദി കവി ഹരിവംശറായ് ബച്ചന്‍ ആണ് അമിതാഭ് ബച്ചന്റെ പിതാവ്. വിപ്ലവകാരിയായിരുന്ന ആ പിതാവ് തന്റെ മകന് 'ഇന്‍ക്വിലാബ്' എന്നായിരുന്നു ആദ്യം പേരിട്ടത്. പിന്നാടാണ് അമിതാഭ് എന്ന് പേരിട്ടത്.

  ഇന്ത്യന്‍ സിനിമയിലെ ഒറ്റയാന്‍

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  1970 കളിലും 1980 കളിലും ബോളിവുഡ് സിനിമ എന്ന് പറഞ്ഞാല്‍ അമിതാഭ് ബച്ചന്‍ ആയിരുന്നു. ഒറ്റയാള്‍ വ്യവസായം എന്നായിരുന്നു അന്നത്തെ ബോളിവുഡിനെ വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഫ്രാങ്കോയിസ് ത്രുഫോട്ട് വിശേഷിപ്പിച്ചത്.

  ശബ്ദ ഗാംഭീര്യം

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  അമിതാഭ് ബച്ചന്റെ ശബ്ദഗാംഭീര്യം അവകാശപ്പെടാന്‍ മറ്റൊരു താരവും ഇന്ത്യയില്‍ ഉണ്ടാകില്ല. ശബ്ദത്തിലൂടെ തന്നെ ആയിരുന്നു അദ്ദേഹം ആദ്യമായി സിനിമയിലേക്ക് വരുന്നതും. മൃണാള്‍ സെന്നിന്റെ, ദേശീയപുരസ്‌കാരം ലഭിച്ച ചിത്രമായ ഭുവന്‍ ഷോമെയില്‍ അമിതാഭിന്റെ ശബ്ദത്തിലൂടെയാണ് കഥ പുരോഗമിയ്ക്കുന്നത്.

  ഇന്ത്യയുടെ ആദ്യ ക്ഷുഭിത യൗവ്വനം

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  ഇന്ത്യന്‍ സിനിമയില്‍ ആരും അതുവരെ അത്തരം കഥാപാത്രങ്ങളേയോ രൂപഭാവങ്ങളേയോ കണ്ടിട്ടില്ലായിരുന്നു. അമിതാഭിന്റെ വരവോടെ ഇന്ത്യയ്ക്ക് 'ഒരു ക്ഷുഭിത യൗവ്വനത്തെ' കിട്ടി. ഇന്ത്യന്‍ സിനിമയുടെ ആദ്യതതെ ക്ഷുഭിത യൗവ്വനം.

  ഇന്ത്യയെ സ്വാധീനിച്ച നടന്‍

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  ദേശ-ഭാഷാന്തരങ്ങള്‍ക്കപ്പുറത്തേയ്ക്ക് ഇന്ത്യയെ മൊത്തത്തില്‍ സ്വാധീനിയ്ക്കാന്‍ ശേഷിയുള്ള നടനായി അമിതാഭ് ബച്ചന്‍ മാറിക്കഴിഞ്ഞിരുന്നു.

  രാഷ്ട്രീയത്തില്‍

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  രാജീവ് ഗാന്ധിയുമായി അടുത്ത സൗഹൃദമായിരുന്നു ബച്ചന്. സിനിമയില്‍ കത്തി നില്‍ക്കുന്ന കാലത്താണ് അമിതാഭ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കുന്നത്. 1984 ലെ തിരഞ്ഞെടുപ്പില്‍ അലഹബാദില്‍ നിന്ന് മത്സരിച്ച അമിതാഭ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാര്‍ജിനില്‍ ആണ് ജയിച്ചത്.

  ബൊഫേഴ്‌സില്‍ ദേഷ്യം

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  ബൊഫേഴ്‌സ് ആയുധ ഇടപാടില്‍ രാജീവ് ഗാന്ധിയ്‌ക്കൊപ്പം അമിതാഭിന്റെ പേര് കൂടി ചില മാധ്യമങ്ങള്‍ വലിച്ചിഴച്ചു. ഇതില്‍ പ്രകോപിതനായാണ് ബച്ചന്‍ എംപി സ്ഥാനം രാജിവച്ച് സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്

  എബിസിഎല്‍

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തോളം ബച്ചന്‍ സിനിമകളില്‍ നിന്ന് മാറി നിന്നു. അങ്ങനെയാണ് 1996 ല്‍ അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന എബിസിഎല്‍ രൂപീകരിയ്ക്കുന്നത്.

   കൈപൊള്ളിയ ബച്ചന്‍

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  രാജ്യത്തെ വിനോദ വ്യവസായം മുഴുവന്‍ കൈയ്യടക്കാന്‍ വേണ്ടി തുടങ്ങിതായിരുന്നു എബിസിഎല്‍. എന്നാല്‍ വന്‍ നഷ്ടങ്ങളാണ് ബച്ചനെ കാത്തിരുന്നത്. ലോക സൗന്ദര്യ മത്സരം നടത്തി രക്ഷപ്പെടാമെന്ന് പ്രതീക്ഷയും അസ്ഥാനത്തായി. പാപ്പരായ അവസ്ഥ.

  തിരിച്ചുവരവ്

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  സിനിമയില്‍ പിന്നേയും തിരിച്ചടികളായിരുന്നു ബച്ചന് ലഭിച്ചത്. എന്നാല്‍ 2000 ല്‍ അമിതാഭ് ബച്ചന്‍ എന്ന നടന്റെ ശക്തമായ തിരിച്ചുവരവിന് ബോളിവുഡ് സാക്ഷിയായി. മൊബത്തേന്‍ എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു അതിന് കാരണം. പിന്നീടിങ്ങോട്ട് ബച്ചന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.

  അച്ഛന്‍ വേഷങ്ങള്‍

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  യാതൊരു മടിയും ഇല്ലാതെ അമിതാഭ് അച്ഛന്‍ വേഷങ്ങള്‍ ഏറ്റെടുത്തുതുടങ്ങിയത് തന്റെ അമ്പത്തിയെട്ടാം വയസ്സില്‍ ആയിരുന്നു. നമ്മുടെ സൂപ്പര്‍ താരങ്ങള്‍ക്ക് സത്യത്തില്‍ ഇതൊരു പാഠമാണ്.

  പുരസ്‌കാരങ്ങള്‍

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ തുടങ്ങി അമിതാഭ് ബച്ചന് ലഭിയ്ക്കാത്ത പുരസ്‌കാരങ്ങള്‍ ഉണ്ടാകില്ല. ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ലഭിച്ച നടനെന്ന റെക്കോര്‍ഡും ബച്ചന് സ്വന്തം.

   ഫ്രാന്‍സില്‍ നിന്ന്

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  ഫ്രാന്‍സിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് ലേജിയോണ്‍ ഓഫ് ഓണര്‍. ഫ്രഞ്ച് സര്‍ക്കാര്‍ 2007 ല്‍ ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് ബച്ചനെ ആയിരുന്നു.

  പത്മ വിഭൂഷണ്‍

  ഹാപ്പി ബര്‍ത്ത് ഡേ ബിഗ് ബി... മമ്മൂട്ടിയൊക്കെ കണ്ട് പഠിയ്ക്കണം

  1984 ല്‍ ആണ് അമിതാഭിന് ആദ്യമായി പത്മ പുരസ്‌കാരം ലഭിയ്ക്കുന്നത്. 2001 ല്‍ സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2015 പത്മവിഭൂഷണും നല്‍കി.

  English summary
  Happy Birthday Amitabh Bachan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X