കിങ് ഖാനായാലും വൈകിയാല്‍ പണി കിട്ടും!
കാത്തിരിക്കുന്നതിന് ഒരു പരിധിയൊക്കെയില്ലേ. ബോളിവുഡിലെ കിങ് ഖാനാണെന്ന് പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ല. അതും സ്വന്തം സിനിമയുടെ പ്രമോഷന് വേണ്ടി മറ്റുള്ളവര്‍ കാത്തിരിക്കുതെന്നെങ്കിലും ഓര്‍ക്കാമായിരുന്നു.
ബോളിവുഡ് കിങ് ഖാന് കഴിഞ്ഞ ദിവസം ചെന്നൈയില്‍ കിട്ടിയത് ഒരൊന്നൊന്നര പണിയായിപ്പോയി. വാര്‍ത്താ സമ്മേളനത്തില്‍ ഷാരൂഖ് ഖാന്‍ എത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്‌കരിച്ച് ഒന്നടങ്കം ഇറങ്ങിപ്പോയി.

പുതിയ ചിത്രമായ 'ഹാപ്പി ന്യൂ ഇയറി'ന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഐടിസി ഗ്രാന്റ് ചോള ഹോട്ടലില്‍ പത്രസമ്മേളനം വിളിച്ചിരുന്നു. വൈകിട്ട് നാലരയോടെ ഷാരൂഖ് എത്തുമെന്നാണ് പറഞ്ഞിരുന്നത്.
പറഞ്ഞ സമയവും നാല് മണിക്കൂറും കഴിഞ്ഞിട്ടും ഷാരൂഖ് എത്തിയില്ല. ഷാരൂഖിനെ വിശ്വസിച്ചെത്തിയ പത്രപ്രവര്‍ത്തകര്‍ നാല് മണിക്കൂര്‍ അദ്ദേഹത്തിനായി കാത്തുകെട്ടിയിരുന്നു. ഒടുവില്‍ എട്ടുമണിയോടെ ഷാരൂഖ് എത്തി. വൈകി എത്തിയ ഷാരൂഖിന്റെ നടപടിയില്‍ പ്രതിഷേധിച്ച പത്രപ്രവര്‍ത്തകര്‍ ഒന്നടങ്കം പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.


Click it and Unblock the Notifications