ഹാപ്പി ന്യൂ ഇയര്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും അര്‍ത്ഥശൂന്യമായ ചിത്രം: ജയ ബച്ചന്‍
ഷാരൂഖ് ഖാനും അഭിഷേക് ബച്ചനും മുഖ്യവേഷത്തിലെത്തിയ 'ഹാപ്പി ന്യൂ ഇയര്‍' എന്ന ചിത്രം ബോക്‌സോഫീസില്‍ വിജയം നേടി മുന്നേറുകയാണ്. എന്നാല്‍ ആദ്യകാല നടിയും അഭിഷേഖ് ബച്ചന്റെ അമ്മയുമായ ജയാ ബച്ചന്‍ പറയുന്നത് ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രം താന്‍ അടുത്ത കാലത്ത് കണ്ടതില്‍ വച്ച് ഏറ്റവും മോശമാ സിനിമയാണെന്ന്.
ഒരു സാഹിത്യോത്സവത്തില്‍ സംബന്ധിക്കവെയാണ് ജയാബച്ചന്റെ പ്രതികരണം. മകന്‍ ഒടുവില്‍ അഭിനയിച്ച ഹാപ്പി ന്യൂ ഇയറിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു ചോദ്യം. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും അര്‍ത്ഥശൂന്യമായ ചിത്രമാണ് ഹാപ്പി ന്യൂ ഇയര്‍. സിനിമയിലെ പ്രധാന അഭിനേതാക്കളോട് തന്നെ താന്‍ ഈ കാര്യം പറഞ്ഞിട്ടുണ്ടെന്നും ജയാ ബച്ചന്‍ പറഞ്ഞു.

അഭിഷേക് ബച്ചന്‍ ചിത്രത്തില്‍ അഭിനയിച്ചതുകൊണ്ടമാത്രമാണത്രെ ജയ സിനിമ കണ്ടത്. ഇന്നത്തെ സിനിമകള്‍ കച്ചവടോപാധി മാത്രമാണെന്നും അത്തരം ചിത്രങ്ങളുടെ ഭാഗമാകാന്‍ താത്പര്യമില്ലെന്നും ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്റെ പത്‌നികൂടെയായ ജയ ബച്ചന്‍ പറഞ്ഞു. ഇന്നത്തെ കാലത്ത് കലയ്ക്ക് സിനിമയില്‍ സ്ഥാനമില്ലെന്നാണ് ജയയുടെ അഭിപ്രായം
ഫറാഖാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡബ്ള്‍ റോളിലാണ് അഭിഷേക് ബച്ചന്‍ അഭിനയിച്ചിരിക്കുന്നത്. ദീപിക പദുക്കോണാണ് നായിക. ഇങ്ങനെയൊക്കെയാണെങ്കിലും ബോക്‌സോഫീസില്‍ ചിത്രം മുന്നൂറ് കോടി നേടിക്കഴിഞ്ഞു.


Click it and Unblock the Notifications











