രണ്ട് തവണ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു; വേദന നിറഞ്ഞ നിമിഷത്തെ കുറിച്ച് ഹര്‍ഭജന്‍ സിംഗിന്റെ ഭാര്യ ഗീത
ക്രിക്കറ്റ് താരങ്ങളും സിനിമാ നടിമാരും തമ്മില്‍ വിവാഹം കഴിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. അത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഗീത ഭസ്‌റ സിംഗും തമ്മിലുള്ള പ്രണയകഥ മുന്‍പും പുറത്ത് വന്നിരുന്നു. 2015 ല്‍ വിവാഹിതരായ ഇരുവരും രണ്ട് മക്കളുടെ കൂടെ സന്തുഷ്ടരായി കഴിയുകയാണ്. എന്നാല്‍ ഇളയമകന്‍ ജനിക്കുന്നതിന് മുന്‍പ് രണ്ട് തവണ തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ കുറിച്ച് നടി ഗീത പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ഇങ്ങനെ വിഷമിക്കുന്നവർക്കുള്ള നല്ലൊരു സന്ദേശം കൂടി നടി മുന്നോട്ട് വെക്കുന്നുണ്ട്.

മകന്‍ ജോവാന്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ രണ്ട് തവണ ഗര്‍ഭം അലസി പോയിരുന്നതായിട്ടാണ് ഗീത പറയുന്നത്. 2016 ലാണ് ഹര്‍ഭജന്‍-ഗീത ദമ്പതിമാര്‍ക്ക് ആദ്യ കണ്മണി ജനിക്കുന്നത്. ശേഷം 2019 ല്‍ നടി വീണ്ടും ഗര്‍ഭിണിയായെങ്കിലും അത് നഷ്ടപ്പെട്ടു. തൊട്ടടുത്ത വര്‍ഷം വീണ്ടും അത് തന്നെ സംഭവിച്ചു. ഒടുവില്‍ നാലാമതും ഗര്‍ഭിണിയായ ഗീതയ്ക്ക് ഈ വര്‍ഷം ജൂലൈയിലാണ് ഒരു മകന്‍ ജനിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം തനിക്ക് വളരെ ആഘാതവും മാനസികമായി വെല്ലുവിളി നിറഞ്ഞതും ആയിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വ്യക്തമാക്കി. ഈ മോശം സാഹചര്യത്തിലും തനിക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടത്തെ കുറിച്ചും ഗീത പറഞ്ഞത് വായിക്കാം...

ഈ രണ്ട് വര്‍ഷം കടന്നു പോയപ്പോള്‍ തോന്നിയ കാര്യം വലിയ ഭയം ആയിരുന്നുവെന്നാണ് ഗീത പറയുന്നത്. ഓരോ തവണ ഗര്‍ഭം ധരിക്കുമ്പോഴെല്ലാം ഈ ഭയം അനുഭവപ്പെട്ട കൊണ്ടേ ഇരിക്കുകയാണെന്ന് എനിക്കും അറിയാം. കാരണം ഇതിനകം തന്നെ ഒന്ന് നഷ്ടപ്പെട്ടതിന്റെ വേദന നമുക്ക് അറിയാവുന്നതാണ്. വീണ്ടും ഗര്‍ഭം അലസി പോവുമോ എന്ന ഭയം ഉണ്ടായിരുന്നു. പക്ഷേ പ്രാര്‍ത്ഥനയും പോസിറ്റീവ് മനസ്സും മാത്രമാണ് ഇതിലൂടെ നമുക്ക് ലഭിക്കേണ്ട രണ്ട് കാര്യങ്ങള്‍ എന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. അതോര്‍ത്ത് കരയുകയും നിങ്ങളുടെ വികാരങ്ങള്‍ പുറപ്പെടുവിക്കുകയും വേണം. അതിലൂടെ താഴ്ന്ന് പോയി എന്ന് തോന്നല്‍ വേണ്ട.
Recommended Video

മകന്‍ ജോവനെ കൈയ്യില്‍ എടുത്ത ആദ്യ നിമിഷം ഏറ്റവും മനോഹരവും അത്ഭുതകരവുമായിരുന്നു. ഏറ്റവും സംതൃപ്തി തോന്നിയ നിമിഷം. വാക്കുകള്‍ കൊണ്ട് എനിക്ക് ആ നിമിഷം വിവരിക്കാന്‍ പറ്റില്ല. അവനൊരു മഴവില്ല് കുഞ്ഞിനെ പോലെയായിരുന്നു. ഞങ്ങള്‍ ശരിക്കും ആഗ്രഹിച്ചിരുന്നത് തന്നെയായിരുന്നു മകന്‍. യഥാര്‍ഥത്തില്‍ രണ്ട് വര്‍ഷത്തെ പോരാട്ടം കൂടി അതിലുണ്ടെന്നും ഗീത വ്യക്തമാക്കുന്നു. നിങ്ങളുടെ കുഞ്ഞിനെ നിങ്ങളുടെ കൈകളില്‍ ഏറ്റുവാങ്ങിയ നിമിഷം, നിങ്ങള്‍ ആഗ്രഹിച്ച പ്രപഞ്ചം മുഴുവന്‍ നേടിയത് പോലെയുണ്ടാവും. 2021 ജൂലൈ പത്തിനായിരുന്നു ഹര്‍ഭജന്‍ സിംഗിനും ഗീതയ്ക്കും ഹിനയ ഹീര്‍ പ്ലാഹ എന്ന പേരിലൊരു മകള്‍ കൂടി താരദമ്പതിമാര്‍ക്കുണ്ട്.


Click it and Unblock the Notifications











