ഹരിഹരന്‍റെ മകനും ബോളിവുഡില്‍
മക്കള്‍ യുഗത്തിലേയ്ക്ക് ഒരു സെലിബ്രിറ്റി കൂടി എത്തുന്നു. ഗായകന്‍ ഹരിഹരന്റെ മകന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് ഗായകനായിട്ടല്ല അക്ഷയ് ഹരിഹരന്‍ അരങ്ങേറുന്നത്.മറിച്ച് സംഗീത സംവിധായകനായിട്ടാണ്. ബ്ളാക്ക് ഹോം എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അക്ഷയ് അരങ്ങേറുന്നത്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ബ്ളാക്ക് ഹോം.സംഗീതത്തില്‍ തന്റെ എല്ലാ നേട്ടങ്ങള്‍ക്കും സിനിമ പ്രവേശനത്തിനും അക്ഷയ്ക്ക് നന്ദി പറയാനുള്ളത് അച്ഛന്‍ ഹരിഹരനോട് തന്നെ.

ഹിന്ദി സിനിമ ലോകത്ത് ഹരിഹരനെപ്പോലെ തന്നെ അക്ഷയും വേറിട്ട സാന്നിധ്യമനാകുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാരുടെ പ്രതീക്ഷ. ആശ ഭോസ്ലേ, സൂരജ് ജഗന്‍, മംമ്ത ശര്‍മ്മ, ഹരിഹരന്‍ എന്നിവര്‍ ബ്ളാക്ക് ഹോമിന് വേണ്ടി പാടി.
വിജയ് കാംപ്ലേ, മഹേഷ് ആര്‍ സലൂങ്കേ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ആഷിഷ് ഡിയോ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രഷി റാവത്ത്, അചിന്ത് കൗര്‍, അഷുതോഷ് റാണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications