കുട്ടികളെ തീരെ ഇഷ്ടമില്ലാത്ത ആളായിരുന്നു ഞാന്‍, വെളിപ്പെടുത്തി ഹരികൃഷ്ണന്‍സ് നായിക

By Midhun Raj

ഹരികൃഷ്ണന്‍സ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ജൂഹി ചൗള. മമ്മൂട്ടിയും മോഹന്‍ലാലും നായകന്മാരായ ചിത്രത്തിലെ നായികാ വേഷം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത വിജയചിത്രത്തില്‍ മികച്ച പ്രകടനമാണ് ജൂഹി ചൗള കാഴ്ചവെച്ചത്. ബോളിവുഡ് സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ ശേഷമാണ് ജൂഹി ചൗള മലയാളത്തിലേക്കും എത്തിയത്. 1999ലാണ് ഹരികൃഷ്ണന്‍സ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. റിലീസ് ചെയ്ത് വര്‍ഷങ്ങളായെങ്കിലും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ഹരികൃഷ്ണന്‍സ്.

harikrishnans

ടെലിവിഷന്‍ ചാനലുകളിലെല്ലാം വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സൂപ്പര്‍താര ചിത്രത്തിന് ലഭിക്കാറുളളത്. അതേസമയം ഒരഭിമുഖത്തില്‍ ഹരികൃഷ്ണന്‍സ് നായിക ജൂഹി ചൗള പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തനിക്ക് മുന്‍പ് കുട്ടികളെ തീരെ ഇഷ്ടമല്ലായിരുന്നുവെന്ന് നടി പറയുന്നു. ഹം ഹേ രഹി പ്യാര്‍ കേ തുടങ്ങിയ സിനിമകള്‍ ചെയ്‌തെങ്കിലും കുട്ടികളെ സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു.

ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടിരുന്നത്. പക്ഷേ ഞാന്‍ ഒരു അമ്മയായതിന് ശേഷം കുട്ടികളെ മറ്റൊരു രീതിയില്‍ നോക്കികാണാന്‍ തുടങ്ങി. അത് എന്നില്‍ മാറ്റമുണ്ടാക്കിയെന്നും അഭിമുഖത്തില്‍ ജൂഹി ചൗള തുറന്നുപറഞ്ഞു. ജാന്‍വി, അര്‍ജുന്‍ എന്നിങ്ങനെയാണ് ജൂഹി ചൗളയുടെ മക്കളുടെ പേര്. 1995ല്‍ ജയ് മേഹ്തയാണ് ജൂഹിയെ വിവാഹം കഴിച്ചത്. തന്റെ സിനിമകള്‍ കാണുന്നതില്‍ മക്കള്‍ക്ക് അത്ര താല്‍പര്യമുണ്ടാവാറില്ലെന്നും അഭിമുഖത്തില്‍ ജൂഹി പറഞ്ഞു. റൊമാന്റിക്ക് ചിത്രങ്ങളില്‍ അമ്മയെ കാണുമ്പോള്‍ വിചിത്രമായി തോന്നുമെന്നാണ് അവരുടെ അഭിപ്രായം. നടി പറഞ്ഞു.

അമ്മ റോളും സിനിമാ കരിയറും ഒന്നിച്ചുകൊണ്ടുപോകുന്നതിനെ കുറിച്ചും അഭിമുഖത്തില്‍ ജൂഹി പ്രതികരിച്ചു. പെര്‍ഫെക്ട് പേരന്റ് എന്നൊന്ന് ഇല്ലെന്ന് നടി പറയുന്നു. ചെറുപ്പത്തില്‍ തന്റെ മാതാപിതാക്കളും ജോലിക്കാരായിരുന്നു. എന്റെ ഭാഗത്തുനിന്നും എന്റെ ചിത്രീകരണമെല്ലാം മുംബൈ കേന്ദ്രീകരിച്ചാക്കാന്‍ ശ്രമിക്കാറുണ്ട്. ഇനി പുറത്തുപോവുകയാണെങ്കിലും കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കും. മിക്കപ്പോഴും അമ്മായിഅമ്മയോ നാത്തൂനോ ഉണ്ടാകും. മുംബൈ വിട്ട് പോയാല്‍ തന്നെ പത്ത് ദിവസത്തില്‍ കൂടുതല്‍ തനിക്ക് നില്‍ക്കാന്‍ സാധിക്കാറില്ലെന്നും അഭിമുഖത്തില്‍ ജൂഹി ചൗള പറഞ്ഞു.

Read more about: mammootty mohanlal juhi chawla
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X