For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഗര്‍ഭകാലം അവള്‍ക്ക് വളരെ പ്രധാനം'; പെങ്ങള്‍ക്ക് സ്വകാര്യത നല്‍കണമെന്നഭ്യര്‍ത്ഥിച്ച് സോനം കപൂറിന്റെ സഹോദരന്‍

  |

  ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂര്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍. അടുത്തിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സോനം കപൂര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. അഭിനയത്തില്‍ നിന്ന് താത്കാലിക ഇടവേളയെടുത്തെങ്കിലും അഭിമുഖങ്ങള്‍ക്കായും ഫോട്ടോ ഷൂട്ടുകള്‍ക്കായും സോനം ഇപ്പോഴും സമയം കണ്ടെത്തുന്നു. വിവിധ മെറ്റേണിറ്റി ഔട്ട്ഫിറ്റുകളിലുള്ള സോനത്തിന്റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു.

  ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം ഇപ്പോള്‍ ലണ്ടനിലാണ് നടി. സോനം ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബോളിവുഡിലെ മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ സോനത്തിന് പിന്നാലെയാണ്.

  ഇപ്പോള്‍ ഇതാ സോനത്തിന്റെ സഹോദരനും നടനുമായ ഹര്‍ഷ് വര്‍ദ്ധന്‍ കപൂര്‍ ഇത്തരം മാധ്യമവാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. തന്റെ സഹോദരിയേയും അവളുടെ ഭര്‍ത്താവിനേയും മറ്റെല്ലാ മാതാപിതാക്കളെയും പോലെ പരിഗണിക്കണമെന്നും അവര്‍ക്ക് സ്വകാര്യത നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് താരം. സോനത്തിനും ഭര്‍ത്താവിനും വളരെ പ്രത്യേകതകളുള്ള സമയമാണിതെന്നും അവര്‍ അര്‍ഹിക്കുന്ന സ്വകാര്യത നല്‍കണമെന്നുമാണ് ഹര്‍ഷിന്റെ ആവശ്യം. പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനിടെ ഒരു ദേശീയ മാധ്യമത്തോടായിരുന്നു ഹര്‍ഷിന്റെ ഈ പ്രതികരണം.

  'ഒരു സെലിബ്രിറ്റി എന്ന നിലയില്‍ തന്റെ സഹോദരിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയുന്നതിന് എല്ലാവര്‍ക്കും ആകാംക്ഷയുണ്ടാകും. എന്നാല്‍ ഈ സമയം അവര്‍ക്ക് കുറച്ച് ഇടവേള നല്‍കണം എന്നാണ് എന്റെ അഭിപ്രായം. എല്ലാവരോടുമായി ആ വലിയ സന്തോഷം പങ്കിടുന്നതിനാണ് താത്പര്യം. സോനത്തിനും ആനന്ദിനും ആ സമയം വളരെ പ്രധാനപ്പെട്ടതും ഏറെ പ്രത്യേകതകളുള്ളതുമാണ്. അവരുടേതായ സ്വകാര്യലോകത്തെ സന്തോഷങ്ങളോടെ, ശുഭപ്രതീക്ഷയോടെ നല്ല വാര്‍ത്ത പ്രതീക്ഷിച്ചിരിക്കുകയാണ്.'

  നാം ഒരാളെ സ്‌നേഹിക്കുകയും അവര്‍ നമുക്കായി ഒരു കുഞ്ഞിനെ തരികയും ചെയ്യുന്ന കാര്യം വളരെ വിശിഷ്ടമായാണ് ഞാന്‍ കാണുന്നത്. ആരെയും ബോധിപ്പിക്കുന്നതിനോ ഈ ലോകത്തെ പഠിപ്പിക്കുന്നതിനു വേണ്ടിയോ അല്ല, നമ്മുടെ സന്തോഷത്തിനു വേണ്ടിയാണ് അത്തരം ഒരു കാര്യം ചെയ്യുന്നത്. അതിനായി അവര്‍ക്കൊരിടം കൊടുക്കണം.'ഹര്‍ഷ് വര്‍ദ്ധന്‍ കപൂര്‍ പറയുന്നു.

  ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമാണ് സോനം കപൂറം ആനന്ദ് അഹൂജയും തമ്മില്‍ 2018-ല്‍ വിവാഹിതരാകുന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ലണ്ടനിലാണെങ്കിലും സോനം അഭിനയം വിട്ടിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സോനം കപൂര്‍ പുറംലോകത്തെ അറിയിക്കുന്നത്.

  രണ്‍ബീര്‍ കപൂര്‍ നായകനായ
  സാവരിയ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സോനം കപൂര്‍ ഡല്‍ഹി 6, ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ഐഷ, താങ്ക്യു, മൗസം, ഭാഗ് മില്‍ഖ ഭാഗ്, ഖൂബ്‌സൂരത്ത്, പ്രേം രത്തന്‍ ധന്‍ പായോ, നീര്‍ജ, പാഡ് മാന്‍, വീരേ ദി വെഡ്ഡിങ്, സഞ്ജു തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായി. സോയ ഫാക്ടറാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബ്ലൈന്‍ഡാണ് സോനത്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബോളിവുഡില്‍ സജീവമായ ഹര്‍ഷ് വര്‍ദ്ധന്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ താറിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുമായി വളരെ തിരക്കിലാണ് ഇപ്പോള്‍ താരം. ചിത്രത്തില്‍ പിതാവായ അനില്‍ കപൂറും ഹര്‍ഷിനൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നു. ഫാത്തിമ സന ഷെയ്ഖ്, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. നെറ്റ്ഫ്ലിക്സിൽ മെയ് ആറിന് ചിത്രം റിലീസ് ചെയ്യും. അനില്‍ കപൂര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ രാജ് സിങ് ചൗധരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  Read more about: sonam kapoor anil kapoor
  English summary
  Harshvardhan Kapoor Requested to Paparazzi His Pregnant Sister Sonam Kapoor Needs Privacy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X