രണ്ടാം എന്തിരനാകുന്നത് ആമിറോ അതോ രജനിയോ?
ശങ്കര്‍ എന്ന സംവിധായകന്‍ ഇന്ത്യന്‍ സിനിമയില്‍ തീര്‍ത്തത് ചെറിയൊരു ഹോളിവുഡ് തന്നെയാണെന്ന് നിസ്സംശയം പറയാം. എന്തിരന്‍, അന്യന്‍ റിലീസിനൊരുങ്ങുന്ന ഐ എന്ന് വേണ്ട ശങ്കര്‍ ടച്ച് പതിഞ്ഞ ചിത്രങ്ങളെല്ലാം സാങ്കേതിക മികവ് പുലര്‍ത്തിയവയായിരുന്നു. ബോളിവുഡ് താരങ്ങളും ഏറെ പ്രതീക്ഷയോടെ കാണുന്ന സംവിധായകനാണ് ശങ്കര്‍. ഐയ്ക്ക് ശേഷം ശങ്കര്‍ എന്തിരന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
റോബോ എന്ന പേരിലാണ് ചിത്രം ഹിന്ദിയില്‍ റിലീസ് ചെയ്തത്. റോബോ ടു വിന് വേണ്ടി ശങ്കറിനൊപ്പം ഒന്നിയ്ക്കുന്നത് മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്‍ ഖാനാണ്. ആമിര്‍ ചിത്രത്തിനായി സമ്മതം മൂളിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

രണ്ടാം എന്തിരനാകുന്നത് ആമിറോ അതോ രജനിയോ?
റോബോയുടെ കഥ പറഞ്ഞ ചിത്രത്തിന്റെ രണ്ടാം ഭാഗം ശങ്കര്‍ ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്. ആമിര്‍ ഖാന്‍ ചിത്രത്തിനായി കരാര്‍ ഒപ്പിട്ടുവെന്നാണ് അറിയുന്നത്

രണ്ടാം എന്തിരനാകുന്നത് ആമിറോ അതോ രജനിയോ?
ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായ നടനാണ് ആമിര്‍ ഖാന്‍. സ്‌ക്രിപ്റ്റ് വായിച്ച് ഇഷ്ടമായതിന് ശേഷമാണ് ആമിര്‍ റോബോ ടു വിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതത്രേ.

രണ്ടാം എന്തിരനാകുന്നത് ആമിറോ അതോ രജനിയോ?
ഐശ്വര്യ റായ് -രജനീകാന്ത് കൂട്ടുകെട്ട് ആയതിനാല്‍ തന്നെ ബോളിവുഡിലും എന്തിരന്‍ എന്ന റോബോ മികച്ച വിജയം നേടിയിരുന്നു

രണ്ടാം എന്തിരനാകുന്നത് ആമിറോ അതോ രജനിയോ?
ചിത്രത്തെപ്പറ്റി മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. ആമിറിന്റെ വേഷം എന്തായിരിയ്ക്കുമെന്നതും അവ്യക്തം

രണ്ടാം എന്തിരനാകുന്നത് ആമിറോ അതോ രജനിയോ?
പികെയാണ് ആമിറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ഇതിനോടകം തന്നെ പികെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.


Click it and Unblock the Notifications