ടെന്‍ഷന്‍ മാറ്റാന്‍ ഹൃത്തികിന് ലൈഫ് കോച്ച് ?
ഭാര്യയുടെ വേര്‍പാടുണ്ടാക്കിയിരിക്കുന്ന മാനസിക പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനും ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും തന്നെ സഹായിക്കാനായി ബോളിവുഡ് താരം ഹൃത്തിക് റോഷന്‍ ലൈഫ് കോച്ചിനെ നിയമിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
അന്‍ഫീന്‍ ഖാനെയാണത്രേ ഹൃത്തിക് ലൈഫ് കോച്ചാക്കിയിരിക്കുന്നത്. സൂസൈന്‍ ഖാന്‍ തന്നെ വിട്ടുപിരിഞ്ഞെന്നുള്ള യാഥാര്‍ത്ഥ്യത്തെക്കുറിച്ച് കൂടുതല്‍ ചിന്തകള്‍ വരാതിരിക്കാനും ഒപ്പം സിനിമയിലേയ്ക്ക് കൂടുതല്‍ ശ്രദ്ധിക്കാനും സഹായിക്കാനാണേ്രത ലൈഫ് കോച്ച്. വന്‍തുകയാണ് ലൈഫ് കോച്ചിന് ഹൃത്തിക് വേതനം നല്‍കുന്നതെന്നാണ് കേള്‍ക്കുന്നത്.
ഹൃത്തിക്കിനൊപ്പം ഏതാണ്ട് എല്ലാ സമയത്തും അര്‍ഫീനുണ്ട്. ഹൃത്തികിനെ സ്മാര്‍ട്ട് ആയും സന്തോഷവാനായും നിര്‍ത്തുകയെന്നതാണ് അര്‍ഫീന്റെ ചുമതല- ഹൃത്തിക്കിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ ഹൃത്തിക് തന്നെ ലൈഫ് കോച്ചാക്കി നിയമിച്ചിട്ടൊന്നുമില്ലെന്നാണ് അര്‍ഫീന്‍ പറയുന്നത്. താന്‍ നടത്തിയ ചില സെമിനാറുകള്‍ക്ക് ഹൃത്തിക് വന്നിട്ടുണ്ടെന്നല്ലാതെ അദ്ദേഹം തന്റെ ക്ലയന്റ് അല്ലെന്നാണ് അര്‍ഫീന്‍ പറയുന്നത്. മാത്രമല്ല താന്‍ കൂടുതല്‍ കോര്‍പ്പറേറ്റ് മേഘലയിലുള്ളവര്‍ക്കാണ് ലൈഫ് ട്രെയിനിങ് കൊടുക്കുന്നതെന്നും അര്‍ഫീന്‍ പറയുന്നു.


Click it and Unblock the Notifications












