താരപുത്രിയുടെ സിനിമ വരുന്നു, ആശങ്ക മറ്റൊരു താരപുത്രിയ്ക്ക്! കാരണം എന്താണെന്ന് അറിയാമോ?
മലയാളത്തില്‍ താരപുത്രന്മാരുടെ അരങ്ങേറ്റ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെങ്കില്‍ അങ്ങ് ബോളിവുഡില്‍ അത് താരുപുത്രിമാരാണ്. ഷാരുഖ് ഖാന്റെ മകള്‍ക്ക് വേണ്ടി ഒരു കൂട്ടം ആരാധകര്‍ കാത്തിരിക്കുന്നുണ്ടെങ്കിലും സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാന്റെ അരങ്ങേറ്റ സിനിമയാണ് ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ.
സാറയ്ക്ക് പിന്നാലെ നടി ശ്രീദേവിയുടെ മകളായ ജാന്‍വി കപൂറും സിനിമയിലേക്ക് വരികയാണ്. ജാന്‍വിയുടെ അരങ്ങേറ്റവും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. ഒടുവില്‍ ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ധഡക് എന്ന സിനിമയിലൂടെയാണ് ജാന്‍വിയും ബോളിവുഡില്‍ അഭിനയിക്കാന്‍ പോവുന്നത്. എന്നാല്‍ ജാന്‍വിയുടെ വരവ് സാറയ്ക്ക് ചില ആകുലതകള്‍ക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാന്‍വി കപൂര്‍
ജാന്‍വി കപൂര്‍ എന്ന് സിനിമയില്‍ അഭിനയിക്കും എന്ന കാത്തിരുന്നവര്‍ക്ക ് സന്തോഷ വാര്‍ത്തയുമായിട്ടായിരുന്നു ജാന്‍വിയുടെ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നത്. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ധഡക് എന്ന സിനിമയിലൂടെയാണ് ജാന്‍വിയും ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

സാറ അലി ഖാന്റെ സിനിമ
സുശാന്ത് സിംഗ് രജപുത്ര നായകനാവുന്ന കേദാര്‍നാഥ് എന്ന സിനിമയിലാണ് സാറ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ ജാന്‍വിയുടെ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ വന്നതോടെ സാറ ആശങ്കയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

എക്താ കപൂര്‍ പറയുന്നതിങ്ങനെ
സാറ നായികയായി അഭിനയിക്കുന്ന കേദാര്‍നാഥ് എന്ന സിനിമ നിര്‍മ്മിക്കുന്നത് എക്താ കപൂറാണ്. അതിനിടെ ജാന്‍വിയുമായി താരതമ്യം ചെയ്യുന്നതില്‍ സാറ ആകുലതകള്‍ പ്രകടിപ്പിക്കുന്നതായിട്ടാണ് എക്താ വെളിപ്പെടുത്തിയിരിക്കുന്നത്.

സാറ മിടുക്കിയാണ്
സാറയുടെ മനക്ലേശം മാറ്റുന്നതിനായി താന്‍ അവളെ ക്ഷേത്രത്തില്‍ കൊണ്ടു പോയിരുന്നെന്നും നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളാണ് സാറയെന്നുമാണ് എക്ത പറയുന്നത്. മാത്രമല്ല സാറയും ജാന്‍വിയും അവരുടെ ലക്ഷ്യത്തിലെത്തി ചേരുമെന്ന് തനിക്ക് അറിയാമെന്നും എ്ക്ത പറയുന്നു.


Click it and Unblock the Notifications