സൗന്ദര്യം കൂട്ടാന്‍ കാജോള്‍ ശസ്ത്രക്രിയ ചെയ്തു?
സൗന്ദര്യം കൂട്ടാന്‍ സൗന്ദര്യ ശസ്ത്രക്രിയ നടത്തുകയെന്നത് ഇ്ന്നത്തെക്കാലത്ത് പുതുമയുള്ള കാര്യമല്ല. സിനിമാ താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍വരെ ഇത്തരം കാര്യങ്ങള്‍ക്ക് മുതിരാറുണ്ട്. സിനിമാക്കാര്‍ക്കിടയില്‍ ഈ പതിവ് പണ്ടേ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ സൗന്ദര്യ ശസ്ത്രക്രിയ നടത്തി സുന്ദരിമാരായ നടിമാരുടെ കൂട്ടത്തില്‍ ശ്രീദേവിയുടെ പേരു വരെ പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും പുതിയൊരു സൗന്ദര്യ ശസ്ത്രക്രിയാ വാര്‍ത്ത വന്നിരിക്കുകയാണ്. ബോളിവുഡിന്റെ ഇഷ്ടനായിക കാജോളാണ് പുതിയ സൗന്ദര്യ ശസത്രക്രിയാ കഥയിലെ നായിക. കൂടുതല്‍ സുന്ദരിയാകാന്‍ കാജോള്‍ സ്‌കിന്‍ മെലാനിന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

അടുത്തകാലത്തായി ടിവി ഷോകളിലും പരസ്യങ്ങളിലും മറ്റും എത്തുന്ന കാജല്‍ പതിവിലും സുന്ദരിയാവുകയും നിറം വെയ്ക്കുകയുംചെയ്തിട്ടുണ്ടെന്നും അത് ശസ്ത്രക്രിയയെത്തുടര്‍ന്നാണെന്നുമാണ് പലരും പറയുന്നത്. ബോളിവുഡില്‍ അരങ്ങേറിയ കാലത്ത് അല്‍പം ഇരുണ്ട നിറക്കാരിയായിരുന്നു കാജോള്‍. എന്നാല്‍ ഇന്നത്തെ കാജോളിനെ കണ്ടാല്‍ പഴയ അതേ കാജോള്‍ തന്നെയാണോയെന്ന് അതിശയിച്ചുപോകും.
അടുത്തിടെ ഒരു അനിമേഷന്‍ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിങ്ങിനായി എത്തിയ കാജോളിനെക്കണ്ട് ഏവരും അന്തംവിട്ടുവത്രേ. അത്രയ്ക്ക് വെളുത്ത് സുന്ദരിയായിരിക്കുന്നു കാജോള്‍. ശസത്രക്രിയ ചെയ്യാതെ ഇത്രയും വെളുക്കില്ലെന്നാണ് ഏവരും പറയുന്നത്. മുപ്പത്തിയൊമ്പതുകാരിയായ കാജോള്‍ സര്‍ജറി ചെയ്‌തോ ഇല്ലയോഎന്നത് സംബന്ധിച്ച് ബോളിവുഡില്‍ തര്‍ക്കങ്ങള്‍ നടക്കുകയാണ്. കാജോളാണെങ്കില്‍ ഇക്കാര്യത്തെക്കുറിച്ച് ഇതേവരെ വാതുറന്നിട്ടുമില്ല.


Click it and Unblock the Notifications











