»   » വീണ്ടും ഗര്‍ഭം ധരിക്കുന്നതിനെ കുറിച്ച് കരീന കപൂര്‍ തുറന്ന് പറയുന്നു!

വീണ്ടും ഗര്‍ഭം ധരിക്കുന്നതിനെ കുറിച്ച് കരീന കപൂര്‍ തുറന്ന് പറയുന്നു!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ബോളിവുഡ് താരം കരീന കപൂര്‍ ഖാന്‍ തൈമൂര്‍ അലിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ്. പുതിയ പ്രോജക്ടുകളൊക്കെ മാറ്റി വെച്ചത് തന്നെ തൈമൂറിന് വേണ്ടി തന്നെയാണ്. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കരീന കപൂര്‍ രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കുന്നതിനെ കുറിച്ച് തുറന്ന് പറയുകയുണ്ടായി.

തൈമൂറിന് കൂട്ടായി ഉടന്‍ എത്താന്‍ സാധ്യത കുറവാണെന്ന് കരീന കപൂര്‍ പറഞ്ഞു. സെയ്ഫ് അലിയുടെയും തന്റെയും ജീവിതത്തിലേക്ക് തൈമൂര്‍ വന്നതും താരദമ്പതികളിലുണ്ടായ മാറ്റവു കരീന കപൂര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അഭിമുഖത്തില്‍ കരീന കപൂര്‍ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് വായിക്കാം..

രണ്ടാമത്തെ കുട്ടി

തൈമൂറിന് ശേഷം രണ്ടാമതൊരു കുഞ്ഞ് ഇപ്പോഴില്ലെന്ന് കരീന കപൂര്‍ പറഞ്ഞു. ഐബി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കരീന കപൂര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

തൈമൂര്‍ വന്നതോട് കൂടി

തൈമൂര്‍ ജീവിതത്തിലേക്ക് വന്നതോട് കൂടി ജീവിതം ഒരുപാട് മാറിയതായി കരീന കപൂര്‍ പറഞ്ഞു. എഫ്ബി ലൈവിലാണ് കരീന ഇക്കാര്യം പറഞ്ഞത്. നേരത്തെ ഉറങ്ങും നേരത്തെ എണീക്കും. കൂടുതല്‍ സമയവും തൈമൂറിനൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്.

മൂന്ന് പേരെ കുറിച്ച്

ഞാനും സെയിഫും മാത്രമായിരുന്നു. പക്ഷേ ആ മാറ്റം സ്വഭാവികമാണ്. ഇപ്പോള്‍ എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ മൂന്ന് പേരും എത്തി.

തൈമൂറിന് വേണ്ടി

നെയ് ചേര്‍ത്ത ഭക്ഷണം നല്‍കാറുണ്ട്. ഈ സമയത്ത് നെയ് നല്‍കുന്നത് നല്ലതാണ്. ഭക്ഷണമുണ്ടാക്കുന്ന കാര്യത്തില്‍ സെയ്ഫാണ് മുന്നില്‍. നല്ല കുക്കാണ്. കരീന കപൂര്‍ പറയുന്നു.

തൈമൂറിന് പിറകെ

എവിടെ പോയാലും തൈമൂറിന് പിറകെയാണ് പാപ്പരാസികള്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ തൈമറൂറിന്റെ ചിത്രങ്ങളാണ് അധികവും. നേരത്തെ ഐശ്വര്യ റായിയുടെയും അഭിഷേകിന്റെയും മകള്‍ ആരാധ്യയായിരുന്നു സോഷ്യല്‍ മീഡിയയിലെ കുഞ്ഞു സ്റ്റാര്‍.

English summary
Did Kareena Kapoor Khan Just Hint That She Has No Plans To Have Any Siblings For Taimur?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam