»   » സല്‍മാന് കാമുകിമാരൊഴിഞ്ഞ നേരമില്ല; ലൂലിയക്കു ശേഷം മസില്‍ഖാന്റെ മനസ്സില്‍ ചേക്കേറിയത് മറ്റൊരു നടി

സല്‍മാന് കാമുകിമാരൊഴിഞ്ഞ നേരമില്ല; ലൂലിയക്കു ശേഷം മസില്‍ഖാന്റെ മനസ്സില്‍ ചേക്കേറിയത് മറ്റൊരു നടി

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ സല്‍മാന്‍ ഖാന്‍ എന്നും ബോളിവുഡ് പ്രണയകഥകളിലെ സ്ഥിരം നായകനാണ്. സല്‍മാന്‍ഖാന് കാമുകിമാര്‍ ഉപയോഗിച്ചു വലിച്ചെറിയുന്ന നാപ്കിന്‍ പോലെയാണെന്നു വരെ എത്തിയിരുന്ന മാധ്യമങ്ങളുടെ വിശേഷണം. എന്നാല്‍ ഒടുവിലത്തെ പ്രണയ കഥയിലെ നായിക റൊമാനിയക്കാരി ലൂലിയ വാന്റ്വര്‍ സല്‍മാനെ വിട്ടു പോവുകയായിരുന്നു.

നടനെ വിവാഹം കഴിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നടി വ്യക്തമാക്കിയതോടെയാണ് ആ പ്രണയത്തിനു തിരശ്ശീല വീണത്. എന്തായാലും സല്‍മാന്‍ തന്റെ പുതിയ കാമുകിയെ കണ്ടെത്തിക്കഴിഞ്ഞെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ലൂലിയയ്ക്കു ശേഷവും വിദേശ സുന്ദരി

ലൂലിയ പൊടിയും തട്ടിപോയെങ്കിലും സല്‍മാന്‍ഖാന്റെ മനസ്സില്‍ മറ്റൊരു സുന്ദരി കയറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. നിര്‍ഭാഗ്യവശാലോ ഭാഗ്യവശാലോ ആ കാമുകിയും മുഴുവനായി ഇന്ത്യക്കാരിയല്ല.

ആമി ജാക്‌സണ്‍

സല്‍മാന്റെ മനസ്സില്‍ കയറിയ സുന്ദരി മറ്റാരുമല്ല ബ്രിട്ടീഷ് ഇന്ത്യന്‍ വംശജയും ബോളിവുഡ് നടിയുമായ ആമി ജാക്‌സസാണ് നടന്റെ മനസ്സില്‍ കുടിയേറിയത്

രജനീകാന്ത് ചിത്രത്തിന്റെ പ്രമോഷനെത്തി

രജനീകാന്ത് ചിത്രം 2.0 യുടെ പ്രമോഷനു സല്‍മാനെത്തിയിരുന്നു .ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രമോഷനായിരുന്നു രണ്ടു ദിവസം മുന്‍പു നടന്നത്. ചിത്രത്തില്‍ രജനിയുടെ നായികയായി എത്തുന്നത് ആമി ജാക്‌സണാണ്.

ആമിയെ സപ്പോര്‍ട്ട് ചെയ്യാനെത്തി

രജനി ചിത്രത്തിന്റെ പ്രമോഷനെത്തുക എന്നതിനേക്കാളും തന്റെ കാമുകിയെ സപ്പോര്‍ട്ട് ചെയ്യാനാണ് സല്‍മാനെത്തിയതെന്നാണ് പറയുന്നത്.

ഫ്രീക്കി അലിയിലെ നായിക

സല്‍മാന്റെ സഹോദരന്‍ നായകനായെത്തിയ ഫ്രീക്കി അലി എന്ന ചിത്രത്തിലെ നായിക ആമി ജാക്‌സണായിരുന്നു.

സല്‍മാന്‍ ഖാന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Salman Khan has moved on from Iulia Vantur and found love in another foreign beauty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam