വേലക്കാരന്‍റെ മൃതദേഹം ചുമന്ന് ബിഗ് ബിയും അഭിഷേകും! ശരിക്കും മാതൃകാപരം! കൈയ്യടിച്ച് സോഷ്യല്‍ മീഡിയയും

അഭ്രപാളിയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായി പകര്‍ന്നാടുന്നവരാണ് താരങ്ങള്‍. അതാത് സിനിമ പൂര്‍ത്തിയാക്കുന്നതോടെ ആ കഥാപാത്രത്തില്‍ നിന്നും അവര്‍ സ്വതന്ത്ര്യരാവാറുണ്ട്. പലപ്പോഴും അതത്ര എളുപ്പമല്ലെന്ന് പലരും തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാലും മറ്റ് വിഷയങ്ങളിലായാലും ഒപ്പമുള്ളവരെ എന്നും ചേര്‍ത്തുപിടിക്കാറുണ്ട് താരങ്ങള്‍. ജോലിക്കാരെക്കുറിച്ചൊക്കെ അവര്‍ വാചാലരാവാറുണ്ട്. താരപദവിയൊന്നുമില്ലാതെ തനിസാധാരണക്കാരായാണ് അവര്‍ എന്നും ഇടപഴകാറുള്ളതെന്ന് അടുപ്പമുള്ളവരും പറയാറുണ്ട്. ഇന്ത്യന്‍ സിനിമയുടെ അഭിനയ ചക്രവര്‍ത്തികളിലൊരാളായ അമിതാഭ് ബച്ചന്‍ ഇക്കാര്യത്തില്‍ ശരിക്കുമൊരു മാതൃകയാണ്. അഭിനേതാവ് എന്നതിനും അപ്പുറത്ത് നല്ലൊരു മനുഷ്യസ്‌നേഹിയാണ് താനെന്ന് അദ്ദേഹം തെളിയിച്ച എത്രയോ സന്ദര്‍ഭങ്ങളുണ്ട്. അത്തരത്തിലൊരു സംഭവമാണ് അടുത്തിടെ നടന്നത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം അദ്ദേഹത്തിനും മകന്‍ അഭിഷേകിനും അഭിന്ദനം അറിയിച്ച് എത്തിയിരുന്നു.

40 വര്‍ഷമായി ബച്ചന്‍ കുടുംബത്തിനൊപ്പമുള്ള ജോലിക്കാരന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി മൃതദേഹം കൊണ്ടുപോവുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പൊതിഞ്ഞുകെട്ടിയ ആ ശവമഞ്ചം പിടിച്ചിരുന്നത് അമിതാഭ് ബച്ചനും മകന്‍ അഭിഷേകുമായിരുന്നു. ക്ഷണനേരം കൊണ്ടാണ് ചിത്രം തരംഗമായി മാറിയത്. അദ്ദേഹത്തിന്‍രെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. ഛായാഗ്രാഹകനായ എസ് കുമാറും ഈ ചിത്രം ഷെയര്‍ ചെയ്തിരുന്നു.

Big B

പണത്തിനും പദവിക്കും അപ്പുറത്ത് മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് ബിഗ് ബിയും മകനും. ഇരുവരുടേയും നീക്കത്തെ അഭിനന്ദിച്ച് ആരാധകരും എത്തിയിരുന്നു. സിനിമയ്ക്കപ്പുറത്ത് സമൂഹത്തിലെ പല വിഷയങ്ങളിലും ഇരുവരും സജീവമായി ഇടപെടാറുണ്ട്. ബിഹാറിലെ കര്‍ഷകരുടെ കടബാധ്യത തീര്‍ക്കാനായി അമിതാഭ് ബച്ചന്‍ മുന്നിട്ടിറങ്ങിയിരുന്നു. ബാങ്കുകളുമായി ചേര്‍ന്ന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയായിരുന്നു കടബാധ്യത തീര്‍ത്തത്. താരങ്ങളില്‍ പലര്‍ക്കും മാതൃകയാക്കാം അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെന്നാണ് ആരാധകരും പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X