സ്വതന്ത്ര സെക്‌സ് വനിതാശാക്തീകരണമല്ലെന്ന് സോനാക്ഷി
മുംബൈ: സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ വീഡിയോയ്ക്ക് സോനാക്ഷി സിന്‍ഹയുടെ മറുപടി. വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ വനിതാ ശാക്തീകരണത്തിന് അവശ്യംവേണ്ടത് സ്വതന്ത്ര സെക്‌സ് അല്ലെന്ന സോനാക്ഷി പറയുന്നു.
സ്വതന്ത്ര സെക്‌സ് അല്ല വനിതാ ശാക്തീകരണത്തിന്റെ പ്രഥമ കടമ്പ. അത് തീര്‍ച്ചയായും പണം തന്നെയാണ്. സ്ത്രീകള്‍ക്ക് ഏതു സാഹചര്യത്തിലും ജോലി ചെയ്യാന്‍ കഴിയണം. മികച്ച ജോലി സ്വന്തമാക്കാന്‍ അവരെ പ്രാപ്തരാക്കണം. ആഗ്രഹിച്ച എന്തും നേടാവുന്ന ജോലി നേടിക്കഴിഞ്ഞാല്‍ അതുവഴി ആഹാരവും ആഡംബരവും മികച്ച ജീവത സാഹചര്യങ്ങളും അവള്‍ക്ക് ലഭിക്കുമെന്ന് സോനാക്ഷി പറയുന്നു.

ഹോമി അഡ്ജാനിയയുടെ വീഡിയോയില്‍ ആണ് ദീപിക സ്വതന്ത്ര സെക്‌സിനെക്കുറിച്ച് പറയുന്നത്. വിവാഹത്തിന് മുന്‍പോ പിന്‍പോ സെക്‌സ് എന്നത് സ്ത്രീ സ്വാതന്ത്ര്യമാണെന്ന് ദീപക വീഡിയോയിലൂടെ പറയുന്നുണ്ട്. സ്ത്രീശാക്തീരണ സംബന്ധമായ മറ്റു വിഷയങ്ങളും ചര്‍ച്ചെ ചെയ്യുന്ന വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.
'മൈ ചോയ്‌സ്' എന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. പലരും ദീപികയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും രംഗത്തുവന്നു. അടുത്തിടെയുണ്ടായ വനിതാ അതിക്രമങ്ങളൈ തുടര്‍ന്നായിരുന്നു ഇത്തരമൊരു വീഡിയോ തയ്യാറാക്കിയത്. സ്ത്രീകളെ വിലയിരുത്തേണ്ടത് അവരുടെ വസ്ത്രധാരണത്തിലോ ജോലിയിലോ നോക്കിയല്ലെന്നും വീഡിയോ അടിവരയിടുന്നുണ്ട്.


Click it and Unblock the Notifications











