India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്രിസ്റ്റ്യാനോയുമായി പ്രണയത്തിലായിരുന്നോ? പരസ്പരം ചുംബിക്കുന്ന വൈറൽ ചിത്രത്തെ കുറിച്ച് ബിപാഷ ബസു

  |

  ലോകത്തെ ഫുട്ബോൾ ഇതിഹാസങ്ങൾക്ക് ലക്ഷക്കണക്കിന് ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ആരാധകർ വസിക്കുന്നതാകട്ടെ ഇങ്ങ് കേരളത്തിലും. ലോക ഫുട്ബോളും, കോപ്പ അമേരിക്കയും ഫാൻസ് തിരിഞ്ഞ് ഇരുന്ന് കാണുന്നതും ആവേശം കൊള്ളുന്നതുമെല്ലാം കേരളത്തിലെ സുന്ദരമായ കാഴ്ചകളിൽ ഒന്നാണ്. അർജന്റീനയ്ക്കും ബ്രസീലിനുമാണ് ഏറ്റവും കൂടുതൽ ആരാധകർ കേരളത്തിലുള്ളത്. ടീമിന് മാത്രമല്ല മെസി, നെയ്മർ, റൊണാൾഡോ, എയ്ഞ്ചൽ‌ ഡി മരിയ തുടങ്ങിയ നിരവധിയായ ഇതിഹാസ ഫുട്ബോൾ താരങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന ആരാധകരും ഉണ്ട്.

  Also Read: 'ജൂനിയർ എൻടിആറുമായുള്ള പ്രണയം', സമീറ റെഡ്ഡി തെലുങ്ക് സിനിമകൾ ഉപേക്ഷിച്ചതിന് പിന്നിലെ കാരണം ഇതാ!

  അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രതിഭയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മുപ്പത്തിയാറിലെത്തിയിട്ടും ക്രിസ്റ്റ്യാനോയുടെ കഴിവ് അന്നും ഇന്നും പതിനെട്ടിന്റെ തിളക്കമാണ്. ഓരോ ക്ലബ്ബ് മത്സരങ്ങൾ വരുമ്പോൾ‌ ലോകകപ്പ് മത്സരങ്ങൾ വരുമ്പോഴും പ്രകടനം കൊണ്ട് അതിശയിപ്പിച്ച് റെക്കോർഡുകൾ തിരുത്താറുണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. ടോപ് ലെവൽ ഫുട്‌ബോളിൽ 800 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അടുത്തിടെയാണ് റൊണാൾഡോ സ്വന്തമാക്കിയത്.

  Also Read: 'ഡ്യൂപ്പിടാമെന്ന് പറഞ്ഞിട്ടും കേട്ടില്ല, സാനിയ കിണറ്റിൽ ചാടി, അവസാനം പണികിട്ടി'; വിഷ്ണു ഉണ്ണികൃഷ്ണൻ

  ജോർജീന റോഡ്രിഗസിനൊപ്പമാണ് താരം ഇപ്പോൾ കുടുംബജീവിതം നയിക്കുന്നത്. ഇതിന് മുമ്പ് റൊണാൾഡോയുടെ മനം കവർന്ന സുന്ദരിമാരിൽ ഒരാളായിരുന്നു ബോളിവുഡ് സുന്ദരി ബിപാഷ ബസു. എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നോ എന്ന കാര്യത്തിൽ ഇതുവരേയും വ്യക്തത വന്നിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ക്രിസ്റ്റ്യാനോയും ബിപാഷയും പരസ്പരം ചുംബിക്കുന്ന ഒരു ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. പിന്നീട് ആ ചിത്രത്തിന് പിന്നിലെ കഥ എന്താണെന്ന് ബിപാഷ പറയുകയും ചെയ്തിരുന്നു. അന്ന് ബിപാഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. 2000ത്തിൽ ആണ് ബിപാഷ ബോളിവുഡിൽ തിളങ്ങി നിന്നത്. അക്ഷയ് കുമാറും ബോബി ഡിയോളും അഭിനയിച്ച അജ്നബി എന്ന സിനിമയിലൂടെയാണ് ബിപാഷ സിനിമാ ജീവിതം ആരംഭിച്ചത്.

  2003ൽ ജോൺ എബ്രഹാമിനൊപ്പം അഭിനയിച്ച ജിസം വലിയ വിജയമായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ജോണും ബിപാഷയും പ്രണയത്തിലായി. അങ്ങനെയിരിക്കെയാണ് ക്രിസ്റ്റ്യാനോയും ബിപാഷയും പരസ്പരം ചുംബിക്കുന്ന ചിത്രം ഇന്റർ‌നെറ്റിൽ വ്യാപകമായി പ്രചരിച്ചത്. 2007ൽ ആണ് ഇന്റർനെറ്റിൽ ഇരുവരുടേയും ചുംബനരം​ഗം അടങ്ങിയ ഫോട്ടോ തരം​ഗമായത്. അന്ന് ഫോട്ടോ വ്യാപകമായി പ്രണയിച്ചപ്പോൾ ക്രിസ്റ്റ്യാനോയുമായി ബിപാഷ പ്രണയത്തിലാണെന്നും വാർത്തകൾ വന്നിരുന്നു. അക്കാലത്ത് തന്നെ ഫുട്ബോളിലെ മന്ത്രികന്മാരിൽ ഒരാളായി ക്രിസ്റ്റ്യാനോ തിളങ്ങാൻ തുടങ്ങിയ സമയമായിരുന്നു. പോർച്ചുഗലിലെ ലിസ്ബണിലെ ഒരു ക്ലബ്ബിൽ പാർട്ടിയിൽ പങ്കെടുക്കുന്നതിനിടയിലുള്ള ഇരുവരുടേയും ഫോട്ടോയായിരുന്നു അത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ആ സംഭവത്തെ കുറിച്ച് ബിപാഷ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. 'അദ്ദേഹത്തെ കണ്ടുമുട്ടിയത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഇവന്റിന് ശേഷം ഞങ്ങൾ ക്ലബ്ബിംഗിന് പോയി... അത് അതിശയകരമായിരുന്നു. അദ്ദേഹം വളരെ ക്യൂട്ട് ആണ്. അദ്ദേഹം എന്നോട് ഞാനും ക്യൂട്ട് ആണെന്ന് പറഞ്ഞപ്പോൾ അതിശയം തോന്നി. അദ്ദേഹം ഇപ്പോൾ എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ എല്ലാ മത്സരങ്ങൾക്കും എന്നെ ക്ഷണിക്കുമെന്ന് എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്' ബിപാഷ പറഞ്ഞു. ഈ സംഭവങ്ങൾ നടക്കുന്ന സമയത്ത് ജോൺ എബ്രഹാമുമായി ബിപാഷ പ്രണയത്തിലായിരുന്നു. ഫോട്ടോ കൂടി പുറത്തുവന്നതോടെ ജോൺ അസ്വസ്ഥനായിരുന്നു. ശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും പിരിയുകയും ചെയ്തു. ആ പ്രണയ തകർച്ചയ്ക്ക് ശേഷം ജോൺ എബ്രഹാം പ്രിയ രുഞ്ചാലിനെ വിവാഹം ചെയ്തു. കരൺ സിങ് ​ഗ്രോവറാണ് ബിപാഷയുടെ ഭർത്താവ്.

  Read more about: cristiano ronaldo bipasha basu
  English summary
  'he is my friend', Bipasha Basu once opens up about the viral picture of kissing Cristiano Ronaldo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X