ഇപ്പോഴാണ് രൺബീറിനെ കൂടുതൽ അറിഞ്ഞത്!! ആലിയ ഭട്ടിന്റെ അമ്മയുടെ വാക്കുകൾ ബോളിവുഡിൽ ചർച്ചയാകുന്നു
നടൻ രൺബീറിനെ പ്രശംസിച്ച് ബോളിവുഡ് മുൻകാല താരവും നടി ആലിയ ഭട്ടിനിന്റെ അമ്മയുമായ സോണി റസ്ദാൻ. സ്വീറ്റ് ആൻഡ് കെയർ എന്ന ഭാവി മരുമകനെ സോണി റസ്ദാൻ വിശേഷിപ്പിച്ചത്. രൺബീറിന് ഗുഡ് സർട്ടിഫിക്കറ്റും ഭാവി അമ്മായി അമ്മ കൊടുത്തിട്ടുണ്ട്.

ഇപ്പോഴാണ് രൺബീറിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചത്. തന്റെ മകൾക്ക് തൊഴിൽപരമായും വ്യക്തിപരമായും ഏറെ നല്ലൊരു പങ്കാളിയെയാണ് ലഭിച്ചിരിക്കുന്നതെന്നും സോണി പറഞ്ഞു. തന്റെ മകൾക്ക് മികച്ച പങ്കാളിയെ കിട്ടിയതിൽ വളരെയധികം സന്തോഷിക്കുന്നു എന്നും സോണി റസ്ദാൽ കൂട്ടിച്ചേർത്തു. ഭാവി മരുമകനെ കുറിച്ചുള്ള സ,ോണയുടെ വാക്കുകൾ ബോളിവുഡിൽ ചർച്ചയാകുകയാണ്.
ആലിയ- രൺബീർ പ്രണയം ബോളിവുഡിൽ വൻ ചർച്ച വിഷയമായിരുന്നു. നടി സോനം കപൂറിന്റെ വിവാഹ റിസപ്ഷന് ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. ഇതിനു ശേഷം ഇവർ തന്നെ തങ്ങൾ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇവരുടെ ബന്ധത്തിന് ബോളിവുഡും വീട്ടുകാരും ഒന്നിച്ച് പച്ചക്കൊടി കാണിക്കുകയായിരുന്നു. ബോളിവുഡിലെ ക്യൂട്ടസ്റ്റ് കപ്പിൾസ് എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്.


Click it and Unblock the Notifications