അച്ഛനും ചേച്ചിക്കും പിന്നാലെ താരപുത്രനും, മകനെ കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തലുമായി സെയ്ഫ്

അധികം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാത്ത താരപുത്രനാണ് ഇബ്രാഹിം അലിഖാൻ . നടൻ സെയ്ഫ് അലിഖാന്റേയും അമൃത സിങ്ങിന്റേയും മകനാണ് ഇബ്രാഹിം. ചേച്ചിയെ സാറയേയും സഹോദരൻ തൈമൂറിനേയും പോലെ പ്രേക്ഷകരുടെ ഇടയിൽ അത്രയധികം ചർച്ച വിഷയമായിരുന്നില്ല ഇബ്രാഹിം. ഇപ്പോഴിത താരപുത്രന്റെ പേര് ബോളിവുഡ് കോളങ്ങളിൽ ഇടം പിടിക്കുകയാണ്.

ബോളിവുഡ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ് സെയ്ഫ് അലിഖാന്റെ കുടുംബം. സെയ്ഫിനെ പോലെ തന്നെ ഭാര്യ കരീനയും മക്കളായ സാറയും തൈമൂറുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. സാറ സിനിമയിൽ എത്തിയതിന് ശേഷമാണെങ്കിൽ തൈമൂർ ജനിച്ച് വീണപ്പോൾ മുതൽ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോഴിത മകന്റെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് അച്ഛൻ സെയ്ഫ് അലിഖാൻ. സ്പോർട്ട് ബോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മകന്റെ സിനിമ പ്രവേശനത്തെ കുറിച്ച് സെയ്ഫ് വെളിപ്പെടുത്തിയത്. ബോളിവുഡിന്റെ മിന്നും താരമാണെങ്കിലും മക്കളുടെ കാര്യത്തിൽ സെയ്ഫ് ഒരു ടിപ്പിക്കൽ അച്ഛൻ തന്നെയാണ്.

കവർ ചിത്രം

നടി സാറയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇബ്രാഹിം പ്രേക്ഷകരുടെ ഇടയിൽ സുപരിചിതനാവുന്നത്. നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഭൂരിഭാഗം ചിത്രങ്ങളിലും സഹോദരന്റെ സാന്നിധ്യമുണ്ട്. സാറയ്ക്കൊപ്പം ഒരു മാസികയിൽ കവർ ചിത്രമായി ഇബ്രാഹിമും എത്തിയിരുന്നു. ഒരു വസ്ത്ര ബ്രാൻഡിന്റെ പരസ്യ ചിത്രത്തിലായിരുന്നു സഹോദരങ്ങൾ ഒന്നിച്ച് എത്തിയത്. പഠനത്തിന് മുൻ തൂക്കമെന്നും അതിന് ശേഷം മാത്രമേ അഭിനയത്തിലേക്കുള്ളൂവെന്നും സഹോദരന്റെ സിനിമ പ്രവേശനത്തെ കുറിച്ച് സാറ നേരത്തെ വ്യക്തമാക്കിയിരുന്നു.

മകന്റെ സിനിമ പ്രവേശനം

മകന്റെ സിനിമ പ്രവേശനത്തെ കുറിച്ച് സെയ്ഫ് അലിഖാൻ പറഞ്ഞത് ഇങ്ങനെയാണ്. തന്റെ മക്കളെല്ലാം സിനിമയിൽ ജോലി ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.ഇബ്രാഹിം അഭിനയരംഗത്തിന് തയ്യാറാണെന്ന് തോന്നുന്നു. ജോലിചെയ്യാനുള്ള ഏറ്റവും നല്ല സ്ഥലമാണിത്. 17-18 വയസ്സിൽ ഞാൻ ഒരു കുഴപ്പക്കാരനായിരുന്നു. അഭിനയം എന്നെ സ്വയം നാശത്തിൽ നിന്ന് രക്ഷിച്ചു. ജോലി ഉള്ളതിനാൽ, അത് എനിക്ക് നൽകിയ സംതൃപ്തിയും ആനന്ദവും വളരെ വലുതാണ്.- നടൻ പറയുന്നു.

 മകനെ  ബോളിവുഡ് പ്രവേശനം

മകനെ ബോളിവുഡിലേയ്ക്ക് അവതരിപ്പിക്കുമോ എന്നും അഭിമുഖത്തിൽ സെയ്ഫിനോട് ചോദിച്ചു. ഞാൻ അവനെ ലോഞ്ച് ചെയ്യുമോ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഇതൊരു ഓപ്ഷനാണ്. സിനിമ എന്ന് പറയുന്നത് അവന്റെ കരിയർ തിരഞ്ഞെടുക്കലാണ്. സ്പോർട്സിൽ അഭിരുചിയുള്ള ആളാണ്.അക്കാദമിക് ജോലി ചെയ്യുന്നതിനേക്കാൾ സിനിമയെ പിന്തുടരണമെന്ന് ആഗ്രഹിക്കുന്നു. സഹോദരി സാറ ഒഴികെ കുടുംബത്തിലെ മറ്റാരും അഭിനയത്തിൽ താൽപര്യപ്പെടുന്നില്ല.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍
  സെയ്ഫിന്റെ ആഗ്രഹം

സാറയേയും ഇബ്രാഹിമിനേയും മാത്രമല്ല ചെറിയ മകൻ തൈമൂറിനേയും സിനിമ താരമായി കാണണമെന്നാണ് സെയ്ഫിന്റെ ആഗ്രഹം. നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ നടൻ ഇത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.അവൻ വളർന്ന് കൊണ്ടിരിക്കുകയാണ്. വലുതാകുമ്പോൾ അവൻ തന്നെ നല്ലൊരു ജോലി കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തൈമൂർ ഒരു നടനാകണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. സിനിമയിൽ എത്തുമെങ്കിൽ ഉറപ്പായും തിളങ്ങി നിൽക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും സെയ്ഫ് ഇന്ന് അഭിമുഖത്തിൽ പറയുന്നു.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X