അദ്ദേഹത്തിനൊപ്പം കാറില്‍ വന്നിട്ട് ഒളിച്ചിരിക്കും; നടൻ്റെ ഭാര്യയില്‍ നിന്നും പ്രണയം മറച്ചതിനെ കുറിച്ച് ഹെലൻ

നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡിലെ നടനും നിര്‍മാതാവുമൊക്കെയാണ് അര്‍ബ്ബാസ് ഖാന്‍. നടി മലൈകയുടെ മുന്‍ഭര്‍ത്താവ് കൂടിയായിരുന്ന അര്‍ബ്ബാസ് പുതിയൊരു ചാറ്റ് ഷോ യുമായിട്ട് എത്തിയിരിക്കുകയാണ്. തുടക്കത്തില്‍ തന്നെ അര്‍ബ്ബാസിന് മുന്നിലെത്തിയ അതിഥികള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തന്നെയാണ്.

എഴുത്തുകാരനും നിര്‍മാതാവും നടനുമൊക്കെയായ സലിം ഖാന്റെ നാല് മക്കളില്‍ ഒരാളാണ് അര്‍ബ്ബാസ്. അങ്ങനെ മകന്റെ ഷോ യില്‍ പങ്കെടുക്കാന്‍ സലിം ഖാനും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും നടിയുമായിരുന്ന ഹെലനും എത്തിയിരുന്നു. തന്റെ പിതാവുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ഭാര്യയും മക്കളുമുള്ള ആളെ വിവാഹം കഴിച്ചതിനെ പറ്റിയുമൊക്കെ അര്‍ബ്ബാസ് ഹെലനോട് ചോദിക്കുകയും ചെയ്തു.

സന്തുഷ്ടമായൊരു ദാമ്പത്യം മുന്നോട്ട് പോകുന്നതിനിടയിലാണ് സലിം നടി ഹെലനുമായി അടുക്കുന്നത്

ബോളിവുഡ് സിനിമാലോകത്ത് പലപ്പോഴും ചര്‍ച്ചയാക്കപ്പെട്ട പ്രണയകഥയായിരുന്നു സലിം ഖാനും ഹെലനും തമ്മില്‍. 1964 ല്‍ സലിം ഖാന്‍ സുശീല ചരക്ക് എന്ന യുവതിയെ വിവാഹം കഴിച്ചു. പിന്നീടവര്‍ സല്‍മ ഖാന്‍ എന്ന പേരിലേക്ക് മാറുകയും ചെയ്തിരുന്നു. ഈ ബന്ധത്തില്‍ സല്‍മാന്‍ ഖാന്‍, അര്‍ബ്ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍, അല്‍വിര ഖാന്‍ എന്നിങ്ങനെ നാല് മക്കളും ജനിച്ചു. സന്തുഷ്ടമായൊരു ദാമ്പത്യം മുന്നോട്ട് പോകുന്നതിനിടയിലാണ് സലിം നടി ഹെലനുമായി അടുക്കുന്നത്.

രണ്ട് ഭാര്യമാരെയും ഒരു വീടിനുള്ളില്‍ തന്നെ താമസിപ്പിക്കാന്‍ സലിമിന് സാധിച്ചു

സിനിമയില്‍ പലപ്പോഴും ഹെലനെ സഹായിക്കാന്‍ ശ്രമിച്ച സലിം ഖാന്‍ വൈകാതെ അവരുമായി അടുപ്പത്തിലാവുകയായിരുന്നു. ഇഷ്ടം പ്രണയമായതോടെ ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിലേക്ക് എത്തി. നാല് മക്കളും ഭാര്യയുമുള്ള നടന്‍ രണ്ടാമതൊരു വിവാഹത്തിന് താല്‍പര്യം കാണിച്ചത് ആരാധകരെ പോലും അത്ഭുതപ്പെടുത്തി. തുടക്കത്തില്‍ പ്രശ്‌നങ്ങളുണ്ടായെങ്കിലും പിന്നീട് രണ്ട് ഭാര്യമാരെയും ഒരു വീടിനുള്ളില്‍ തന്നെ താമസിപ്പിക്കാന്‍ സലിമിന് സാധിച്ചു.

ആ സമയത്ത് നിന്റെ മമ്മി സല്‍മ ബാല്‍ക്കണിയില്‍ നില്‍ക്കുന്നുണ്ടാവും

സലിമുമായി പ്രണയിച്ചിരുന്ന തുടക്ക നാളുകളെ പറ്റി ഹെലന്‍ പറയുന്നതിങ്ങനെയാണ്... 'പ്രണയം ആരംഭിച്ച നാളുകളില്‍ ഞാന്‍ സലിമിനൊപ്പം കാറില്‍ വന്ന് നിങ്ങളുടെ വീടിന്റെ അടുത്തെത്തുമ്പോള്‍ ഇറങ്ങും. ആ സമയത്ത് നിന്റെ മമ്മി സല്‍മ ബാല്‍ക്കണിയില്‍ നില്‍ക്കുന്നുണ്ടാവും. അവരെന്നെ കാണാതിരിക്കാന്‍ വേണ്ടി ഞാന്‍ താറാവ് നടക്കുന്നത് പോലെ കുനിഞ്ഞാണ് പോവുക. അങ്ങനെ കാറില്‍ വേറെയാരും ഇല്ലെന്നുള്ള കാര്യം വ്യക്തമാവും. എന്നിരുന്നാലും ഞാന്‍ സല്‍മയെ ഒരുപാട് ബഹുമാനിച്ചിരുന്നെന്നാണ്', ഹെലന്‍ പറയുന്നത്.

തുടക്കത്തില്‍ കുട്ടികള്‍ ഹെലനുമായി അകലം കാണിച്ചെങ്കിലും പിന്നീട് നല്ല സൗഹൃദമായി

ഞങ്ങള്‍ പ്രണയത്തിലായിരുന്ന സമയത്ത് അവള്‍ ശരിക്കും ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടാവുമെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്തായാലും പ്രണയം പരസ്യമായതോട് കൂടി വലിയ പ്രശ്‌നങ്ങളാണ് ഉണ്ടായത്. രണ്ട് ഭാര്യമാരെയും തള്ളി കളയാന്‍ ആഗ്രഹിക്കാത്ത സലിം ഹെലനെ കൂടി അവരുടെ വീട്ടിലേക്ക് കൊണ്ട് വന്നു. ശേഷം മക്കളുടെ കൂടെ ഒരുമിച്ചായി താമസം. തുടക്കത്തില്‍ കുട്ടികള്‍ ഹെലനുമായി അകലം കാണിച്ചെങ്കിലും പിന്നീട് നല്ല സൗഹൃദമായി.

അര്‍പ്പിത എന്ന പെണ്‍കുട്ടിയെ ദത്തെടുത്ത് ഖാന്‍ സഹോദരന്മാരുടെ അനിയത്തിയാക്കിയിരുന്നു

നാല് മക്കളില്‍ നിന്നുള്ള സ്‌നേഹം ലഭിച്ച് തുടങ്ങിയതോടെ സ്വന്തമായിട്ടൊരു കുഞ്ഞ് എന്നതിനെ കുറിച്ച് പോലും ഹെലന്‍ ചിന്തിച്ചിരുന്നില്ല. പിന്നീട് അര്‍പ്പിത എന്ന പെണ്‍കുട്ടിയെ ദത്തെടുത്ത് ഖാന്‍ സഹോദരന്മാരുടെ അനിയത്തിയാക്കിയിരുന്നു. ഇന്നും അര്‍പ്പിത താരകുടുംബത്തിലെ ഇളയപുത്രിയായി നടന്‍ ആയൂഷ് ശര്‍മ്മയെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X