For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വിവാഹ ശേഷം ദീപികയും രൺവീറും താമസിക്കുന്നത് ഇവിടെ!! താരങ്ങളെ സ്വീകരിക്കാൻ ശ്രീ ഒരുങ്ങി, കാണൂ

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ദീപിക- രൺവീർ വിവാഹം ഇന്നലെ ഇറ്റലിയിൽ യാഥാർഥ്യമായി. ആര് വർഷത്തെ പ്രണയത്തിലൊടുവിലാണ് ദീപികയും രൺവീറും ഇറ്റലി ലേക്ക് കോമോയിൽ ഒന്നിച്ചത്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ഈ താര വിവാഹത്തിൽ പങ്കെടുത്തിരുന്നത്. സിന്ധി- കൊങ്കിണി ആചാരവിധി പ്രകാരമായിരുന്നു താര വിവാഹം.

  തൂവാനത്തുമ്പികളിലെ ജയകൃഷ്ണനു ശേഷം മോഹൻലാൽ വീണ്ടും തൃശൂർക്കാരനാകുന്നു!! 31 വർഷത്തെ നീണ്ട ഇടവേള... രഹസ്യം പരസ്യമാക്കി താരം

  കഴിഞ്ഞ രണ്ടു ദിവസമായി ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും പ്രധാന ചർച്ച വിഷയം ദീപ് വീർ വിവാഹത്തെ കുറിച്ചാണ്. സോഷ്യൽ മീഡിയയിലെ ട്രെന്റിങ്ങിൽ ലിസ്റ്റിൽ ആദ്യം സ്ഥനത്ത് തന്നെയായിരുന്നു ദീപ് വീർ വവാഹം. എല്ലാവരും നവമാധ്യമങ്ങളിലും ഗൂഗിളിലും തിരഞ്ഞത് താരങ്ങളുടെ വിവാഹ ചിത്രമായിരുന്നു. എന്നാൽ സിന്ധി ആചാര പ്രകാരമുള്ള വിവാഹ ചിത്രങ്ങൾ മാത്രമാണ് താരദമ്പതിമാർ പുറത്തു വിട്ടത്. കാത്തിരുന്ന ആ വിവാഹം കഴിഞ്ഞു ഇനി എല്ലാവരും ഉറ്റു നോക്കുന്നത് ആ ഗ്രാൻറ് റിസപ്ഷനാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് രൺവീറിന്റെ വീടിന്റെ വിശേഷങ്ങളാണ്. ദീപികയെ സ്വീകരിക്കാൻ വീടും തയ്യാറായിരിക്കുകയാണ്.

  ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ അന്തരിച്ചു!! മരണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്

  രൺവീറിന്റെ ശ്രീലേയ്ക്ക് ദീപിക

  രൺവീറിന്റെ വസതിയാണ് ശ്രീയുടെ ചിത്രങ്ങളാണ് ഇപ്പോൾ ട്രെന്റങ്ങാകുന്നത്. ദീപികയെ വരവേൽക്കാനായി എല്ലാ പൗഡിയോടു കൂടി തയ്യാറായിരിക്കുകയാണ്. വീട്ടിലെത്തുന്ന പുതിയ അഥതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ എല്ലാം തന്നെ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. വീട്ടിനു മുൻ വശത്തും എൻട്രി സൈഡിലുമെല്ലാം കളർ ലൈറ്റുകളും പുഷ്പങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ വീടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  പുതിയ വീട് പണി

  രൺവീറിന്റെ വീട് പണിയെ കുറിച്ചുള്ള വാർത്തകൾ നേരെത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹ വാർത്ത പുറത്തു വിടുന്നതിനു മുൻപാണ് വീട് പണിയെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നത്. ദീപികയും രൺവീറിന്റെ അമ്മയുടേയും നേതൃത്വത്തിലാണ് മുംബൈയിൽ വീട് പണി പുരോഗമിച്ചത്. ദീപികയുടേയും രൺവീറിന്റേയും ഏറ്റവും വലിയ ആഗ്രഹമാണ് മുംബൈ നഗരത്തിലെ സ്വപ്ന ഭവനം

  വിവാഹ ശേഷം പ്രഭാദേവിയിൽ

  ഇറ്റലിയിൽ നിന്ന് തിരിച്ചെത്തുന്ന ദമ്പതിമാർ ഉടനെ ശ്രീയിലേയ്ക്ക് താമസം മാറുകയില്ലെന്നാണ് നേരത്തെ പുറത്തു വന്ന റിപ്പോർട്ട്. ദീപികയുടെ പ്രഭാദേവി എന്ന വീട്ടിൽ തന്നെയായിരിക്കും താരങ്ങളുടെ തമാസം. പ്രഭാദേവിയിൽ നിന്നുള്ള പെട്ടെന്നുള്ള മാറ്റം ദീപികയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കില്ലെന്ന് കരുതി രൺവീർ തന്നെയാണ് ഇങ്ങനെയാരു തീരുമാനമെടുത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടുകൾരൺദീപ് പുതിയ ജീവിതം തുടങ്ങുന്നത് പുതിയ വീട്ടിൽ നിന്നാണെന്നാണ്.

  രണ്ടു ദിവസത്തെ റോയൽ വിവാഹം

  നവംബർ 14, 15 തീയതികളിലായിട്ടാണ് താര വിവാഹം നടന്നത്. ഇറ്റലിയിലെ ലേക്ക് കോമോയാണ് താര വിവാഹത്തിന് വേദിയായത്. ആദ്യം ദിവസത്തെ വിവാഹം കൊങ്കിണി ആചാര വിധി പ്രകാരമായിരുന്നു. അതീവ സുരക്ഷിതമായിട്ടായിരുന്നു വിവാഹം. മാധ്യമങ്ങൾക്ക് പോലും ഇവിടെ പ്രവേശനമില്ലായിരുന്നു. കൂടാതെ വിവാഹത്തിനെത്തിയ അതിഥികളോട് ചിത്രങ്ങൾ സോഷ്യൽ മീഡിയയയിലും മാറ്റും പങ്കുവെയ്ക്കരുതെന്നുള്ള കർശന നിർദ്ദേശവുമുണ്ടായിരുന്നു. ഇത് ആരാധകരിൽ നിരാശ സൃഷ്ടിച്ചിരുന്നു.

  ഷെർവാണിയായും ചുവന്ന ലെഹങ്കയും

  രണ്ടാം ദിവസം ചുവന്ന നിറത്തിലുളള വസ്ത്രത്തിലാണ് ഇരു താരങ്ങളും എത്തിയത്. പ്രമുഖ ഡിസൈനർ സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ചായിരുന്നു താരങ്ങൾ ചടങ്ങിനെത്തിയത്. ചുവന്ന കാഞ്ചീവരം ഷെർവാണിയായും ചുവന്ന തലപ്പാവും ധരിച്ചായിരുന്നു രൺവീർ എത്തിയത്. എന്നാൽ ദീപികയാകട്ടെ ചുവന്ന ലെഹങ്കയിലാണ് ദീപിക എത്തിയത്.മാംഗ് ടിക്കയും സിന്ധി ആചാരപ്രകാരമുള്ള ചൂഢയും ധരിച്ചിരുന്നു. കൂടതെ വിവാഹത്തിന് പരമ്പരാഗതമായി ധരിക്കുന്ന ആഭരണങ്ങളുംവധു വരൻനാർ ധരിച്ചിരുന്നു.

  ഗംഭീരം വിവാഹ സൽക്കാരം

  വിവാഹ സൽക്കാരം വിവാഹ ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വൻ സൽക്കാരമാണ് താരദമ്പതിമാർ ഒരുക്കിയിട്ടുള്ളത്. ബെംഗളൂരുവിലും മുംബൈയിലുമാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വിവാഹത്തിനു ശേഷം നവംബർ 21 ബെംഗളൂരുവിലെ ഗ്രാന്‍ഡ് ഹയാത്തിലും പിന്നീട് ഡിസംബർ 1 ന് മുംബൈയിലെ ലീല പാലസിലുമാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്. വിവാഹത്തിനായി താരങ്ങൾ ഇറ്റലിയിലേയ്ക്ക് പുറപ്പെടുന്നതിനു മുൻപ് ഫറഖാനും സഞ്ജയ് ലീല ബൻസാലിയേയും നേരിട്ടെത്തി വിവാഹ സൽക്കാരത്തിന് ക്ഷണിച്ചിരുന്നു.

  English summary
  Hello, Mr. & Mrs.: Ranveer Singh's Mumbai home all decked up to welcome the newlyweds

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more