നാല് കുട്ടികളുടെ പിതാവുമായി പ്രണയത്തിലായി; ഹേമ മാലിനിയും ധര്‍മേന്ദ്രയും വിവാഹിതരായിട്ട് 42 വർഷങ്ങൾ
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരദമ്പതിമാരാണ് ധര്‍മേന്ദ്രയും ഹേമ മാലിനിയും. ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചപ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക് എത്തി. ഒടുവില്‍ മക്കളുടെ കൂടെ സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും. ഇന്നിതാ താരദമ്പതിമാര്‍ 42-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. പ്രിയതമനെ ചേര്‍ത്ത് നിര്‍ത്തി ഇന്നത്തെ ദിവസത്തെ സന്തോഷം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഹേമ മാലിനി.

'ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്. ഈ വര്‍ഷങ്ങളിലെ സന്തോഷത്തിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു, ഞങ്ങളുടെ പ്രിയപ്പെട്ട മക്കളും കൊച്ചുമക്കളും, എല്ലായിടത്തും ഞങ്ങളുടെ അഭ്യുദയകാംക്ഷികള്‍! ഞാന്‍ ശരിക്കും അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു..' എന്നുമാണ് വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ച് ഹേമ മാലിനി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
മാതാപിതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് നടി ഇഷ് ഡിയോളും എത്തിയിരുന്നു. ഇരുവരുടെയും ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് ആശംസകളുമായി ഇഷ എത്തിയത്. പിന്നാലെ താരദമ്പതിമാരുടെ പ്രണയകഥയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി.

ഹേമയും ധര്‍മേന്ദ്രയും പ്രണയത്തിലായ കഥയിങ്ങനെ... ഹസീന്‍ മെയിന്‍ ജവാന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ 1970 ലാണ് ഹേമ മാലിനിയും ധര്‍മേന്ദ്രയും ആദ്യം കണ്ടുമുട്ടുന്നത്. സിനിമയിലെ താരങ്ങളുടെ കെമിസ്ട്രി ആരാധകരെ വലിയ രീതിയില്‍ സ്വാധീനിച്ചു.
വൈകാതെ ഇരുവരും യഥാര്‍ഥ ജീവിതത്തിലും പ്രണയത്തിലായി. ആ സമയത്ത് ധര്‍മേന്ദ്ര വിവാഹിതനായും നാല് മക്കളുടെ പിതാവുമാണ്. അതുകൊണ്ട് തന്നെ ഹേമയുടെ പിതാവ് ഈ ബന്ധം ശക്തമായി എതിര്‍ത്തുന്നു.

എന്നാല്‍ വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 1980 മേയ് രണ്ടിന് ധര്‍മേന്ദ്രയും ഹേമ മാലിനിയും വിവാഹിതരായി. എന്നാല്‍ വിവാഹത്തിന് വേണ്ടി അദ്ദേഹം ചില സാഹസികതകള്‍ നടത്തിയിരുന്നു എന്നതും രസകരമാണ്. പ്രകാശ് കൗര്‍ ആണ് ധര്‍മേന്ദ്രയുടെ ആദ്യഭാര്യ.
ഭര്‍ത്താവിനെ പിരിയാന്‍ താല്‍പര്യമില്ലാത്ത പ്രകാശ് ആ ബന്ധം വേര്‍പ്പെടുത്താന്‍ സമ്മതിച്ചില്ല. എങ്ങനെയും ഹേമയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച ധര്‍മേന്ദ്ര മുസ്ലിം മതം സ്വീകരിച്ചു. ഒന്നിലധികം വിവാഹം കഴിക്കാം എന്നതാണ് താരത്തിനെ കൊണ്ട് ആ തീരുമാനത്തില്‍ എത്തിച്ചത്.
Recommended Video

എല്ലാ കാലത്തും പ്രകാശ് കൗര്‍ ഭര്‍ത്താവിന് പിന്തുണ കൊടുത്തിരുന്നു. ധര്‍മേന്ദ്രയുടെ രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ് കളിയാക്കിയവര്‍ക്കെല്ലാം കിടിലന്‍ മറുപടി കൊടുത്തത് ആദ്യ ഭാര്യയായിരുന്നു. 'തനിക്ക് അദ്ദേഹം നല്ല ഭര്‍ത്താവ് അല്ലെങ്കിലും തന്റെ അടുത്ത് ആയിരുന്നപ്പോള്‍ മാന്യനായിരുന്നു.
എന്റെ മക്കള്‍ക്ക് മികച്ചൊരു പിതാവാണ്. കുട്ടികള്‍ അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുന്നുണ്ട്. ഒരു ഭാര്യയും അമ്മയും എന്ന നിലയില്‍ എനിക്ക് അവരെ അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. എങ്കിലും ധര്‍മേന്ദ്ര തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും മനുഷ്യനായിരിക്കുമെന്ന് പ്രകാശ് കൗര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു.
എന്റെ കുട്ടികളുടെ പിതാവ് എന്നതിലുപരി ഞാന്‍ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യുന്ന ആളാണ് ധര്‍മേന്ദ്ര എന്നും മുന്‍പൊരു അഭിമുഖത്തില്‍ താരപത്‌നി പറഞ്ഞു.


Click it and Unblock the Notifications











