അമ്മയെ പറ്റി ഇഷ എന്താ ഇങ്ങനെ പറഞ്ഞേ?
ഹേമാമാലിനിയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് മകളും നടിയുമായ ഇഷ ഡിയോള്‍ ആദ്യമായി പ്രതികരിച്ചു. അമ്മയുടെ പരുക്ക് ഭേദമായി വരുന്നെന്നും പെട്ടന്ന് സുഖപ്പെടാന്‍ അമ്മ സൂപ്പര്‍ വുമണ്‍ അല്ലെന്നും ഇഷ പറയുന്നു
അമ്മ ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. എല്ലാവരുടെയും അനുഗ്രഹം കൊണ്ടും പ്രാര്‍ഥന കൊണ്ടും സുഖപ്പെട്ടു വരുന്നുണ്ട്. ഞാന്‍ അമ്മയുടെ മകളായി പിറന്നതില്‍ അഭിമാനിക്കുന്നുവെന്നും ഇഷ പറഞ്ഞു.

ഹൃദയത്തില്‍ നന്മ മാത്രം സൂക്ഷിക്കുന്ന വ്യക്തിയാണ് തന്റെ അമ്മയെന്നും അറിഞ്ഞോ അറിയാതെയോ ആര്‍ക്കും ഒരു ഉപദ്രവും ചെയ്യാറില്ലെന്നും ഇഷ പറഞ്ഞു
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹേമമാലിനി സഞ്ചരിച്ച കാര്‍ മറ്റൊരുകാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാലുവയസ്സുകാരി മരിക്കുകയും കുട്ടിയുടെ പിതാവും മാതാവും സഹോദരിയുമടക്കം നാലുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











